Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/292

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. XX.

൨൦. അദ്ധ്യായം.

മഗ്ദലക്കാരത്തി യേശിവിൻ ഉടൽ കാണ്ണതെ രണ്ടു ശിഷ്യന്മാരെ വരുത്തി,(൧൧) താൻ യേശുവിനെ കണ്ടശേഷം (൧൯) പത്ത് ശിഷ്യൎക്കും യേശു പ്രത്യക്ഷനായതും {മത്താ. ൨൮. മാ. ൧൬. ലൂ. ൨൪}, (൨൫) തോമാവിനു കാണായതു, (൩) സുവിശേഷത്തിൻ താല്പൎയ്യം.

൧ ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ, രാവിലെ ഇരുട്ടുള്ളപ്പോൾ തന്നെ കല്ലറയരികെ വന്നു, കല്ലറയിൽ

൨ നിന്നു കല്ലു നീങ്ങിപോയതു കണ്ടിട്ട്; ഓടി ശിമോൻപേത്രനോടും യേശുവിന് പ്രിയനായ മറ്റെ ശിഷ്യനോടും എത്തി: (ആരൊ) കൎത്താവിനെ കല്ലറയിൽ നിന്ന് എടുത്തു കൊണ്ടുപോയി, എവിടെ ആക്കി എന്നു ഞങ്ങൾ അറിയുന്നതും ഇല്ല എ

൩ ന്ന് അവരോടു പറയുന്നു. അത്കൊണ്ടു പേത്രനും, മറ്റേ ശിഷ്യനും പുറപ്പെട്ടു, കല്ലറെക്കു ചെല്ലുമ്പോൾ, ഇരുവരും ഒന്നി

൪ ച്ച് ഓടി; മറ്റെ ശിഷ്യനൊ, പേത്രനിലും വിരഞ്ഞു പാഞ്ഞു

൫ മുമ്പെ കല്ലറെക്കൽ എത്തി, കുനിഞ്ഞു നോക്കി, തുണികൾ കി

൬ ടന്നപ്തുമ്രകാരം കണ്ടു പാൎത്തും അകമ്പുക്കതും ഇല്ല. അവന്റെ പിന്നാലെ ശിമോൻ പേത്രൻ വന്നു കല്ലറയിൽ പുക്കു, തുണി

൭ കൾ കിടക്കുന്നതും, അവന്റെ തല ചുറ്റിയ ശീല തുണികളോടു കിടക്കാതെ ,വേറിട്ട് ഒരിടത്തു ചുറ്റി വെച്ചിരിക്കുന്നതും കണ്ടു

൮ പാൎത്തു. അപ്പോൾ തന്നെ, കല്ലറെക്കൽ മുമ്പെ എത്തിയ മറ്റെ

൯ ശിഷ്യനും അക്മ്പുകൂ, കണ്ടു വിശ്വസിക്കയും ചെയ്തു. കാരണം അവൻ മരിച്ചവരിൽനിന്നും വീണ്ടും എഴുനീല്ക്കേണ്ടിയത്

൧൦ എന്നുള്ള തിൎവെഴുത്തിനെ അവർ അന്ന് അറിഞ്ഞില്ല; പിന്നെ ശിഷ്യന്മാർ തിരികെ വീട്ടിലേക്കു പോയി.

൧൧ എന്നാറെയും, മറിയ കല്ലറെക്കൽ പുറത്തു കരഞ്ഞു നിന്നിരു

൧൨ ന്നു; കരയുമ്പോൾ തന്നെ, കല്ലറയിൽ കുനിഞ്ഞു നോക്കി, യേശുവിൻ ഉടൽ കിടന്നിരുന്ന ഇടത്തു വെള്ള വസ്ത്രം ധരിച്ച രണ്ടു ദൂതന്മാർ, ഒരുത്തൻ തലെക്കലും ഒരുത്തൻ കാല്ക്കലും ഇരിക്കു

൧൩ ന്നതു കാണുന്നു; അവർ അവളോടു: സ്ത്രീയെ, നീ കരയുന്നത് എന്ത്? എന്നു പറഞ്ഞാറെ,എന്റെ കൎത്താവിനെ എടുത്തുപോകയാലും, അവർ അവനെ വെച്ച സ്ഥലം അറിയായ്കയാലും

൧൪ ലും എന്ന് അവരോടു പറയുന്നു. ഇവ ചൊല്ലീട്ടു, പിന്നോക്കം, തിരിഞ്ഞു, യേശു നില്ക്കുന്നത് കാണുന്നു; യേശു എന്നു തിരി

൨൬൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/292&oldid=163739" എന്ന താളിൽനിന്ന് ശേഖരിച്ചത്