താൾ:Malayalam New Testament complete Gundert 1868.pdf/281

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


യോഹനാൻ. ൧൬. അ.

കൊന്നവൻ എല്ലാം ദൈവത്തിന്നു പൂജ കഴിക്കുന്നു എന്നു തോന്നുന്ന നാഴികയും വരുന്നു. അവർ എന്റെ പിതാവിനേ ൩

യും എന്നെയും അറിയായ്കയാൽ ഈ വക ചെയ്യും. ഇവ നി ൪

നിങ്ങളോട് ഉരെച്ചെതാ നാഴിക വന്നപ്പോഴെക്കു ഞാൻ നിങ്ങളോടു പറഞ്ഞപ്രകാരം ഓൎക്കേണ്ടതിന്നു തന്നെ. ആദിയിൽ ഇവ നിങ്ങളോട് പറയാഞ്ഞത് ഞാൻ നിങ്ങളോടു കൂട ഇരിക്കകൊണ്ടത്രെ.

ഇപ്പൊഴൊ എന്നെ അയച്ചവന്റെ അടുക്കലേക്കു പോകു ൫

ന്നു; എവിടെ പോകുന്നു എന്നു നിങ്ങൾ ആരും എന്നോടു ചോദിക്കുന്നതും ഇല്ല. ഇവ നിങ്ങളോട് ഉരൈച്ചതുകൊണ്ട്, ദുഖം ൬

നിങ്ങളോട് സത്യം ചൊല്ലുന്നു: ഞാൻ പോകുന്നതു നിങ്ങൾക്ക് പ്രയോജനം തന്നെ, കാരണം ഞാൻ പോകാഞ്ഞാൽ, കാൎയ്യസ്ഥൻ നിങ്ങളുടെ അടുക്കെ വരികയില്ല; ഞാൻ യാത്രയായശേഷമൊ അവനെ നിങ്ങൾക്ക് അയക്കും. ആയവൻ വന്നു പാപം നീ ൮

തിന്യായ്വിധി എന്നിവ ചൊല്ലി, ലോകത്തെ ആക്ഷേപിക്കും.അവർ എന്നിൽ വിശ്വസിക്കയകകൊണ്ടു, പാപബോധവും, ൯

എന്റെ പിതാവിന്നടുക്കെ ഞാൻ പോയി, ഇനി നിങ്ങൾ കാ ൧൦

ണാതെ ഇരിക്കും എന്നതുകൊണ്ടു നീതിബോധവും, ഇഹലോ ൧൧

കത്തിൽ പ്രഭുവിന്നു ന്യായവിധി ഉണ്ടായതുകൊണ്ട്, വിധി ബോധവും (വരുത്തും). ഇനി വളരെ നിങ്ങളോട് പറവാനുണ്ടു; ൧൨

ഇന്നു നിങ്ങൾക്ക് ചുമപ്പാൻ കഴികയില്ലാതാനും. എങ്കിലും സത്യാ൧൩

ത്മാവായവൻ വന്നപ്പോൾ, അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും, കാരണം അവൻ സ്വയമായി പറയാതെ, താൻ കേട്ടവ അത്രെ ഉരെക്കയും വരുന്നവ നിങ്ങളെ ഗ്രഹിപ്പിക്കയും ചെയ്യും. ആയവൻ എന്റേതിൽനിന്ന് എടുത്തു, നിങ്ങ ൧൪

ളെ ഗ്രഹിപ്പിപ്പാൻ പോകുന്നതുകൊണ്ട് എന്നെ തേജസ്കരിക്കും. പിതാവിനുള്ളവ ഒക്കയും എന്റേവ ആകുന്നു. അതുകൊ ൧൫

ണ്ട് എന്റേതിൽനിന്ന് എടുത്തു നിങ്ങളെ ഗ്രഹിപ്പിക്കും എന്നു പറഞ്ഞതു.

ഞാൻ പിതാവിന്നടുക്കലേക്ക് പോകുന്നതുകൊണ്ട് കുറ ൧൬

ഞ്ഞോന്നു (കഴിഞ്ഞിട്ടു) നിങ്ങൾ എന്നെ ദൎശിക്കുന്നില്ല, പിന്നെയും കുറഞ്ഞോന്നു (കഴിഞ്ഞിട്ട്) എന്നെ കാണും. എന്നറെ, ൧൭

അവന്റെ ശിഷ്യരിൽ ചിലർ: കുറഞ്ഞോന്നു (കഴിഞ്ഞിട്ട്)

൨൫൭
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/281&oldid=163727" എന്ന താളിൽനിന്ന് ശേഖരിച്ചത്