Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

THE GOSPEL OF JOHN, XV.XVI

വെച്ചും ഇരിക്കുന്നു; നിങ്ങൾ എന്റെ നാമത്തിൽ പിതാവിനോട് എന്തു യാചിച്ചാലും അവൻ നിങ്ങൾക്കു തരുവാനായി ത

൧൭ ന്നെ. ഇവ നിങ്ങളോട് കല്പിക്കുന്നതു നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിപ്പാൻ തന്നെ.

൧൮ ലോകം നിങ്ങളെ പകെച്ചാൽ, നിങ്ങൾക്ക് മുമ്പെ എന്നെ പ

൧൯ കെച്ചിരിക്കുന്നത് അറിവിൻ നിങ്ങൾ ലോകക്കാർ ആയാൽ ലോകം തനിക്കു സ്വന്തമായതു സ്നേഹിക്കുമായിരുന്നു; ലോകക്കാരല്ലാത്തവരായി, ഞാൻ നിങ്ങളെ ലോകത്തിൽ നിന്നു തെരി

൨൦ ഞ്ഞെടുത്തത് ആകയാൽ , ലോകം നിങ്ങളെ പകെക്കുന്നു. തന്റെ കൎത്തവിനേക്കാൾ ദാസൻ വലിയതല്ല എന്നു ഞാൻ (൧൩,൧൬) നിങ്ങളോട് പറഞ്ഞ വചനം ഓൎപ്പിൻ: എന്നെ ഹിംസിച്ചു എങ്കിൽ, നിങ്ങളേയും ഹിംസിക്കും; എന്റെ വചനം

൨൧ കാത്തു എങ്കിൽ, നിങ്ങൾടേയും കാക്കും. എങ്കിലും ഇവ അവർ നിങ്ങളിൽ ചെയ്‌വാനുള്ളത് എന്റെ നാമം നിമിത്തം ആകുന്നു.

൨൨ എന്നെ അയച്ചവനെ അറിയായ്കയാലത്രെ. ഞാൻ വന്ന് അവരോട് സംസാരിച്ചില്ല എങ്കിൽ, പാപം ഇല്ലാത്തവരായിരുന്നു; ഇപ്പോഴൊ, അവൎക്ക് പാപത്തിന്ന് ഒരു ഹേതു പറവാനും

൨൩ ഇല്ല. എന്നെ പകെക്കുന്നവൻ എൻപിതാവിനേയും പകെ

൨൪ ക്കുന്നു. മറ്റാരും ചെയ്തിട്ടില്ലാത്ത ക്രിയകളെ ഞാൻ അവരിൽ ചെയ്തില്ല എങ്കിൽ, അവൎക്കു പാപം ഇല്ല; ഇപ്പോഴൊ, കണ്ടിട്ടും

൨൫ എന്നെയും എൻപിതാവിനേയും പകെച്ചിരിക്കുന്നു. എന്നാലും (സങ്കീ, ൬൯, ൫.) അവർ വെറുതെ എന്നെ പകെച്ചു എന്ന് അവരുടെ വേദത്തിൽ എഴുതിക്കിടക്കുന്ന വചനം പൂരിക്കേണ്ടി

൨൬ യിരുന്നു. എങ്കിലും,ഞാൻ പിതാവിൻ പക്കൽ നിന്നും നിങ്ങൾക്ക് അയപ്പാനുള്ള കാൎയ്യസ്ഥനായി, പിതാവിൽനിന്നു പുറപ്പെടുന്ന സത്യാത്മാവായവൻ വന്നപ്പോഴേക്ക്, അവൻ എനിക്കു സാ

൨൭ ക്ഷ്യം ചൊല്ലും; നിങ്ങളൂം ആദിമുതൽ എന്നോടുകൂടെ ഇരിക്കുന്നത്കൊണ്ടു സാക്ഷ്യം ചൊല്ലും താനും.

൧൬.അദ്ധ്യായം.

(൫) താൻ പോയാല്പിന്നെ ആത്മാവ് വ്യാപരിപ്പാനുള്ളതും (൧൬) തന്റെ മരണാദികളൂം അറിയിക്കയാൽ, (൨൯) ശിഷ്യന്മാരെ ഇളകി ഉറപ്പിച്ചതു.

നിങ്ങൾക്ക് ഇടൎച്ച വരാതിൎപ്പാൻ ഇവ നിങ്ങളോട് ഉരെ

൨ ച്ചിരിക്കുന്നു.നിങ്ങളെ പള്ളിഭ്രഷ്ടരാക്കുക അല്ലാതെ, നിങ്ങളെ

൨൫൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/280&oldid=163726" എന്ന താളിൽനിന്ന് ശേഖരിച്ചത്