Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യോഹനാൻ. ൧൫. അ.

കൊമ്പ് ഒക്കെയും അവൻ ചെത്തിക്കളയുന്നു; കായ്ക്കുന്നത് അധികം ഫലം തരേണ്ടതിന്നു ചെത്തി ശുദ്ധമാക്കുന്നു. ഞാൻ നിങ്ങളോട് ഉരെച്ച വചനം നിമിത്തം നിങ്ങൾ ശുദ്ധരായ്‌വന്നു. എ ൪

ന്നിൽ വസിപ്പിൻ, ഞാൻ നിങ്ങളിൽ (വസിക്കയും ചെയ്യും) കൊമ്പു വള്ളിയിൽ നിന്നിട്ടില്ലാതെ, തന്നാൽതന്നെ കായ്‌പാൻ കഴിയാത്ത പ്രകാരം എന്നിൽ വസിട്ടില്ലാതെ നിങ്ങളൂം തന്നെ. ഞാൻ മുന്തിരിവള്ളീയും നിങ്ങൾ കൊമ്പുകളും ആകുന്നു; ഞാൻ ൫

കൂടാതെ, നിങ്ങൾക്ക് ഒന്നും ചെയ്യുവാൻ കഴിയായ്കയാൽ, ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ, അവൻ വളരെ ഫലം തരും. ആ ർ എന്നിൽ വസിക്കാഞ്ഞാൽ കൊമ്പു പോലെ ൬

പുറത്തുകളയപ്പെട്ട് ഉണങ്ങിപ്പോയി: ആ വക ചേൎത്തു തീയിൽ എറിയും, വെന്തും പോകുന്നു. നിങ്ങൾ എന്നിലും എന്റെ മൊഴികൾ നിങ്ങളിലും വസിച്ചു എന്നുവന്നാൽ എന്തൊന്ന് ഇഛ്ശിച്ചാലും, യാച്ചിപ്പിൻ നിങ്ങൾക്ക് ഉണ്ടാകയും ചെയ്യും. നിങ്ങൾ വ ൮

ളരെ (ഫലം) കായ്ക്കുന്നതിനാൽ തന്നെ എന്റെ പിതാവിൻ` തേജസ്കരണം ആയി, ഇങ്ങിനെ നിങ്ങൾ എന്റെ ശിഷ്യർ ആകും.

പിതാവ് എന്നെ സ്നേഹിച്ചതുപോലെ ഞാൻ നിങ്ങളെ സ്നേഹിച്ചു. എന്റെ സ്നേഹത്തിൽ വസിപ്പിൻ! എൻ പിതാവിന്റെ ൧൦

കല്പനകളെ ഞാൻ കാത്തുകൊണ്ട്, അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എൻ കല്പനകളെ കാത്തു എങ്കിൽ എൻ സ്നേഹത്തിൽ വസിക്കും. എന്റെ സന്തോഷം നി ൧൧

ങ്ങളിൽ വസിപ്പാനും നിങ്ങളുടെ സന്തോഷം നിറവാനും ഞാൻ ഇവ നിങ്ങളോട് സംസാരിച്ചിട്ടുണ്ടു. നിങ്ങളെ ഞാൻ സ്നേ ൧൨

ഹിച്ചപ്രകാരം നിങ്ങൾ തമ്മിലും സ്നേഹിക്ക എന്നതു എന്റെ കല്പന ആകുന്നു. തന്റെ സ്നേഹിതൎക്ക് വേണ്ടി, തന്റെ പ്രാണനെ വെക്കുന്നതിലും അധികമുള്ള സ്നേഹം ആൎക്കും ഇല്ല.ഞാൻ നിങ്ങളോട് കല്പിക്കുന്നതിനെ ചെയ്താൽ, നിങ്ങൾ എ ൧൪

ന്റെ സ്നേഹിതർ ആകുന്നു. ദാസൻ തന്റെ കൎത്താവ് ചെ ൧൫

യ്യുന്നത് അറിയായ്കകൊണ്ട് നിങ്ങളേ ദാസർ എന്ന് ഇനി വിളിക്കുന്നില്ല; എന്റെ പിതവിനോട് കേട്ടത് എല്ലാം ഞാൻ നിങ്ങളെ കേൾപിച്ചതുകൊണ്ട് നിങ്ങളെ സ്നേഹിതർ എന്നു ചൊല്ലി ഇരിക്കുന്നു. നിങ്ങൾ എന്നെ തെരിഞ്ഞെടുത്തു എന്നല്ല; ഞാ ൧൬

ൻ നിങ്ങളെ തെരിഞ്ഞെടുത്തു നിങ്ങൾ പോയി, ഫലം തരേണ്ടതിന്നും നിങ്ങളുടെ ഫലം വസിക്കേണ്ടതിന്നും നിങ്ങളെ ആക്കി

൨൫൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/279&oldid=163724" എന്ന താളിൽനിന്ന് ശേഖരിച്ചത്