THE GOSPEL OF JOHN. XIII.
൬ വാനും തുടങ്ങി. പിന്നെ ശിമോൻപേത്രനടുക്കെ വരുമ്പോൾ: കൎത്താവെ, നീ എന്റെ കാലുകളെ കഴുകയൊ?എന്ന് അവൻ
൭ പറഞ്ഞിരുന്നു: ഞാൻ ചെയ്യുന്നതിനെ നീ ഇന്ന് അറിയുന്നില്ല; ഇതിൽ പിന്നെ അറിയും താനും എന്ന് ഉത്തമം ചൊല്ലിയ
൮ ശേഷം: നീ എന്നും എന്റെ കാലുകളെ കഴുകയില്ല എന്നു പേത്രൻ പറയുന്നു. യേശു ഉത്തരം ചൊല്ലിയതു: ഞാൻ നിന്നെ
൯ കഴുകാഞ്ഞാൽ നിണക്ക് എന്നാൽ പങ്ക് ഇല്ല. എന്നാറെ, ശിമോപേത്രൻ: കൎത്താവെ, എൻ കാലുകൾ മാത്രമല്ല, കൈകളും
൧൦ തലയും കൂടെ എന്നു പറയുന്നു: യേശു അവനോടു: കുളിച്ചിരിക്കുന്നവന് കാലികൾ അല്ലാതെ, കഴുകുവാൻ ആവശ്യം ഇല്ല: സൎവ്വാംഗം ശുദ്ധനാകുന്നു: നിങ്ങളും ശുദ്ധരാകുന്നു; എല്ലാവരും
൧൧ അല്ലതാനും എന്നു പറയുന്നു. തന്നെ കാണിച്ചു കൊടുക്കുന്നവനെ അറികകൊണ്ടത്രെ എല്ലാവരും ശുദ്ധരല്ല എന്നു പറഞ്ഞതു.
൧൨ അവരുടെ കാലുകളെ കഴുകീട്ടു, തന്റെ വസ്ത്രങ്ങളെ ധരിച്ച ശേഷം അവൻ പിന്നെയും ചാരികൊണ്ട് അവരോട് പറ
൧൩ ഞ്ഞിതു: നിങ്ങളോട് ചെയ്തത് ബോധിക്കുന്നുവോ? നിങ്ങൾ എന്നെ ഗുരുവെന്നും കൎത്താവെന്നും വിളിക്കുന്നു; ഞാൻ അപ്ര
൧൪ കാരം ആകയാൽ ,നന്നായി ചൊല്ലുന്നു. കൎത്താവും ഗുരുവുമായ ഞാൻ നിങ്ങളുടെ കാലുകളെ കഴുകി എങ്കിൽ, നിങ്ങളും തമ്മിൽ
൧൫ തമ്മിൽ കാലുകളെ കഴുകേണ്ടതു.ഞാൻ നിങ്ങളോട് ചെയ്തപ്രകാരം നിങ്ങളും ചെയ്യേണ്ടതിന്നല്ലൊ, ഞാൻ നിങ്ങൾക്ക് ദൃഷ്ടാ
൧൬ ന്തം തന്നതു. ആമെൻ ആമെൻ ഞാൻ നിങ്ങളോടു ചൊല്ലുന്നിതു: തന്റെ കൎത്താവിനേക്കാൾ ദാസൻ വലിയതല്ല; തന്നെ അ
൧൭ യച്ചവനേക്കാൾ ദൂതനും വലിയതല്ല (മത്താ. ൧,൨൪) ഇവ നിങ്ങൾ അറിയുന്നു എങ്കിൽ, ചെയ്താൽ ധന്യർ ആകുന്നു.
൧൮ നിങ്ങളെ എല്ലാവരേയും ചൊല്ലുന്നില്ല; ഞാൻ തെരിഞ്ഞെടുത്തവരെ അറിയുന്നു എന്നാൽ (സങ്കീ. ൪൧,൧൦) എന്നോടു കൂടെ അപ്പം തിന്നുന്നവൻ എന്റെ നേരെ മടമ്പ് ഉയൎത്തി എന്നു
൧൯ ള്ള തിരുവെഴുത്തിന്നു പൂൎത്തിവരേണ്ടിയിരുന്നു. അതു സംഭവിക്കും മുമ്പെ ഞാൻ ഇന്നു നിങ്ങളോടു പറയുന്നതു: സംഭവിച്ചാൽ ഞാൻ തന്നെ ആകുന്നു, എന്നു നിങ്ങൾ വിശ്വസിപ്പാനാ
൨൦ യി തന്നെ. ആമെൻ ആമെൻ എന്നു നിങ്ങളോട് ചൊല്ലുന്നിതു: ഞാൻ വല്ലപ്പോഴും അയച്ചവനെ കൈക്കൊള്ളുന്നവൻ
൨൫൦
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |