THE GOSPEL OF JOHN. X.
ക്കുന്നു, ആറ്റുകളും അവന്റെ ശബ്ദം അറികകൊണ്ട് അവ ൫ ന്റെ പിന്നാലെ ചെല്ലുന്നു. അന്യനെ പിഞ്ചെല്ലുകയില്ലാതാനും; അന്യരുടെ ശബ്ദം അറിയായ്കകൊണ്ടു, അവനെ വിട്ടു മണ്ടി
൬ പോകും. ഈ സദൃശം യേശു അവരോട് പറഞ്ഞു: തങ്ങളോട് അരുളിച്ചെയ്തത് ഇന്നത് എന്ന് അവൎക്ക് തിരിഞ്ഞതും ഇല്ല.
൭ ആകയാൽ യേശു പിന്നെയും അവരോട് പറഞ്ഞു; ആ
൮ മെൻ ആമെൻ നിങ്ങളോട് ചൊല്ലുന്നിതു: ആടുകളിലേക്ക് വാതിൽ ഞാൻ ആകുന്നു; എനിക്കു മുമ്പെ വന്നവർ ഒക്കെയും
൯ കള്ളരും കവൎച്ചക്കാരും ആകുന്നു; ആടുകൾ അവരെ ചെവികൊണ്ടില്ല താനും. ഞാനെ വാതിൽ ആകുന്നു; ആരാനും എന്നിലൂടെ കടന്നുഎങ്കിൽ രക്ഷപെടും, അവൻ അകമ്പൂകയും
൧൦ പുറപ്പെടുകയും മേച്ചൽ കാൺകയും ചെയ്യും. കപ്പാനും അറുപ്പാനും കെടുപ്പാനും അല്ലാതെ, കള്ളൻ വരുന്നില്ല; ഞാൻ വന്നത് അവൎക്ക് ജീവൻ ഉണ്ടാവാനും വഴിച്ചൽ ഉണ്ടാവാനും അത്രെ.
൧൧ നല്ല ഇടയൻ ഞാൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്ക് വേ
൧൨ ണ്ടി തന്റെ പ്രാണനെ വെക്കുന്നു.ഇടയൻ അല്ല കൂലിക്കാരനായുള്ളവൻ ആടുകൾ തനിക്ക് സ്വന്തം അല്ലായ്കയാൽ, ചെന്നായി വരുന്നതു കണ്ടിട്ട്, ആടുകളെ വിട്ടു മണ്ടിപോകുന്നു.
൧൩ ചെന്നായി അവ പറിച്ചു, ആടുകളെ ചിന്നിക്കുന്നു. കൂലിക്കാരൻ മണ്ടുന്നതൊ കൂലിക്കാരനും ആടുകളെ വിചാരമില്ലാത്തനും
൧൪ ആകകൊണ്ടത്രെ. ഞാൻ നല്ല ഇടയൻ ആകുന്നു. പിതാവ് എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുമ്പോലെ, എന്റെവ ഞാൻ അറിയുന്നവനും എന്റെവറ്റാൽ അറി
൧൫ യപ്പെടുന്നവനും ആകുന്നു. ആടുകൾക്കുവേണ്ടി, എന്റെ പ്രാ
൧൬ ണനെയും വെക്കുന്നുണ്ടു. ഈ ആലയിൽനിന്നല്ലാത്ത, വേറെ ആടുകളും എനിക്കുണ്ട്; അവയും ഞാൻ വരുത്തേണ്ടത്, എന്റെ ശബ്ദം അവ ചെവിക്കൊള്ളും ഒരു കൂട്ടം ഒർ ഇടയൻ എ
൧൭ ന്ന് ആകയും ചെയ്യും. എന്റെ പ്രാണനെ പിന്നെയും എടുക്കേണ്ടതിന്നു ഞാൻ അതുവെക്കുന്നതുകൊണ്ടത്രെ പിതാവ് എ
൧൮ ന്നെ സ്നേഹിക്കുന്നു. ആരും അതിനെ എന്നോടു പറിച്ചെടുക്കുന്നില്ല; ഞാനായിട്ടു തന്നെ അതുവെക്കുന്നു. അതുവെപ്പാൻ എനിക്ക് അധികാരമുണ്ടു; വീണ്ടും എടുപ്പാനും അധികാരം ഉണ്ടു.
൧൯ ഈ കല്പന എന്റെ പിതാവിൽനിന്നു ലഭിച്ചു. ഈ വചനങ്ങൾ നിമിത്തം പിന്നെയും ഇടച്ചൽ ഉണ്ടായി
൨൪൦
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |