താൾ:Malayalam New Testament complete Gundert 1868.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


യോഹനാൻ. ൻ. അ.

നായിപിറക്കുംവണ്ണം താനൊ അമ്മയപ്പന്മാരൊ ആർ പാപം ചെയ്തു? എന്ന് അവനോടു ചോദിച്ചു. യേശു ഉത്തരം ചൊ ൩

ല്ലിയതു: ഇവന്റെ അമ്മയപ്പന്മാരും പാപം ചെയ്തിട്ടില്ല, ഇവനും ഇവന്റെ അമ്മയപ്പന്മാരും പാപം ചെയ്തിട്ടില്ല, ഇവങ്കൽ ദേവക്രിയകൾ വെളിവാകേണ്ടിയതത്രെ.എ ൪

ന്നെ അയച്ചവന്റെ ക്രിയകളെ പകൽ ഉള്ളന്നം നാം പ്രവൃത്തിക്കേണ്ടത്; ആൎക്കും പ്രവൃത്തിച്ചു കൂടാത്ത രാത്രിവരുന്നു. ഞാ ൫

ഞാൻ ലോകത്തിൽ ഉള്ളപ്പോൾ, ലോകത്തിൻ വെളിച്ചമായിരിക്കുന്നു. എന്നതു പറഞ്ഞതു നിലത്തു തുപ്പി, ഉമിനീൎകൊൺറ്റു ചേറു ൬

ണ്ടാക്കി, കുരുടൻ കണ്ണുകളിന്മേൽ ചേറു പൂശി: നീ പോയി ൭

(അയക്കപ്പെട്ടവൻ എന്ന അൎത്ഥമുള്ള) ശിലോഹക്കുളത്തിൽ കഴുകികൊൾക എന്ന് അവനോട് പറഞ്ഞു. അവനും പോയി കഴുകി, കൺ കാനുവനായി വരികയും ചെയ്തു. അതുകൊണ്ട് ൮

അയല്ക്കാരും അവനെ മുമ്പെ ഭിക്ഷക്കാരൻ എന്നുകണ്ടു വരുന്നവരും : ഇരുന്ന് ഇരക്കുന്നവർ ഇവനല്ലയൊ? എന്നും, ചില ൯

ർ: അവൻ തന്നെ എന്നും ,മറ്റുള്ളവർ: അവനു സദൃശനത്രെ എന്നും പറഞ്ഞു. ആയവൻ: ഞാൻ തന്നെ എന്നു പറഞ്ഞു. അതുകൊണ്ടു നിന്റെ കണ്ണൂകൾ എങ്ങിനെ തുറന്നുവന്നു? എ ൧൦

ന്ന് അവനോട് ചോദിച്ചാറെ: യേശു എന്നുള്ള മനുഷ്യൻ ൧൧

ചേറുണ്ടാക്കി, എന്റെ കണ്ണുകളിന്മേൽ പൂശി, നീ ശിലോഹയിൽ പോയി കഴുകുക എന്ന് എന്നോട് പറഞ്ഞു, ഞാനും പോയി കഴുകി കാഴ്ച്ചപ്രാപിച്ചു. എന്നറെ: ആയവൻ എവിടെ? എ ൧൨

ന്ന് അവനോട് ചൊദിച്ചതിന്ന്: അറിയുന്നില്ല എന്നു പറഞ്ഞു.

 പണ്ടു  കുരുടനായവനെ പറീശന്മാരുടെ അടുക്കെ കൊണ്ട്  ൧൩

പോകുന്നു; കാരണം യേശു ചേറുണ്ടാക്കി, അവന്റെ കണ്ണുക ൧൪

ളെ തുറന്നതു ശബ്ബത്തുനാളായതു, ആകയാാൽ പറീശന്മാർ പി ൧൫

ന്നെയും അവനോടു: എന്റെ കണ്ണുകളിന്മേൽ അവൻ ചേറിട്ടു ഞാനും കഴുകിക്കൊണ്ടു കാണുന്നു എന്നു പറഞ്ഞു. പറീ ൧൬

ശരിൽ ചിലർ: ആ മനുഷ്യൻ ശബ്ബത്തിനെ സൂക്ഷിക്കായ്ക കൊണ്ടു ദൈവത്തിൽനിന്നുള്ള വനല്ല എന്നു പറഞ്ഞു. തങ്ങളിൽ ഇടച്ചൽ ഉണ്ടാകയും ചെയ്തു. അവർ പിന്നെയും കുരുടനോട് പറഞ്ഞിതു: ൧൭

൨൩൭
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/263&oldid=163707" എന്ന താളിൽനിന്ന് ശേഖരിച്ചത്