താൾ:Malayalam New Testament complete Gundert 1868.pdf/262

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF JOHN. VIII. IX

ഭൂതം ഇല്ല; എൻപിതാവിനെ ഞാൻ മാനിക്കയും നിങ്ങൾ എ ൫൦ ന്നെ അപമാനിക്കയും അത്രെ ചെയ്യുന്നത്. എന്റെ തേജസ്സ് ഞാൻ തേടുന്നു എന്നല്ല (അതു) തേടി ന്യായം വിധിക്കുന്നവ

൫൧ ൻ (ഒരുവൻ) ഉണ്ടു.ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു: ഒരുത്തൻ എന്റെ വചനം കാത്തുകൊണ്ടാൽ അ

൫൨ വൻ എന്നേക്കും മരണം കാൺകയില്ല.എന്നാറെ, യഹൂദർ പറഞ്ഞു: നീ ഭൂതമുള്ളവൻ എന്ന് ഇപ്പോൾ ബോധിച്ചു; അബ്രഹാമും പ്രവാചകരും മരിച്ചു; നീയൊ എന്റെ വചനത്തെ ഒരുത്തൻ കാത്തുകൊണ്ടാൽ എന്നേക്കും മരനം ആസ്വദിക്ക

൫൩ യില്ല എന്നു പറയുന്നു. നമ്മുടെ പിതാവായ അബ്രഹാമിലും നീ വലിയവനൊ? അവനും മരിച്ചു, പ്രവാചകരും മരിച്ചു വ

൫൪ ല്ലൊ; നിന്നെ തന്നെ നീ എന്താക്കുന്നു? യേശു ത്തരം പറഞ്ഞിതു: ഞാൻ എന്നെ തന്നെ തേജസ്കരിച്ചാൽ എന്റെ തേജസ്സ് ഏതു ഇല്ല. എന്നെ തെജസ്കരിക്കുന്നതു നിങ്ങളുടെ ദൈവം എന്നു നിങ്ങൾ ചൊല്ലിക്കൊണ്ടും അറിയാതിരിക്കുന്ന

൫൫ എന്റെപിതാവെ തന്നെ;അവനെ ഞാൻ അറിയുന്നു. അറിയുന്നില്ല എന്നു പറഞ്ഞു എങ്കിൽ, നിങ്ങളെ പോലെ പൊള്ളൽ ആകും. എങ്കിലൊ അവനെ ഞാൻ അറിയുന്നു; അവന്റെ വ

൫൬ ചനവും കാത്തുകൊള്ളുന്നു. നിങ്ങളുടെ പിതാവായ അബ്രഹാം (൧മോ. ൨൨, ൧൮) എന്റെ ദിവസം കാണൂം എന്നുള്ളത്കൊ

൫൭ ണ്ട് ഉല്ലസിച്ചു അവനും കണ്ടു സന്തോഷിച്ചു. എന്നാറെ,യഹൂദർ അവനോടു പറഞ്ഞു: നിണക്ക് അമ്പതു വയസ്സും ആ

൫൮ യില്ല്ലഎന്നിട്ടും അബ്രഹാമിനെ കണ്ടിരിക്കുന്നു എന്നൊ? യേശു അവരോട്: ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയു

൫൯ ന്നു: അബ്രഹം ഉണ്ടായതിനു മുമ്പെ ഞാൻ ഉണ്ടു. എന്നു പറഞ്ഞാറെ, അവർ അവങ്കൽ എറിവാൻ കല്ലുകൾ എടുത്തു. യേശുവൊ ഒളിച്ചുകൊണ്ടു, ദേവാലയത്തിൽനിന്നു പുറപ്പെട്ടു. വെറുതെ കടന്നു പോകയും ചെയ്തു.

൯. അദ്ധ്യായം.

പിറവിക്കുരുടനു കാഴ്ചകൊടുക്കയാൽ, (൧൩) പറീശരാൽ ന്യായവിസ്താരവും (൩൫) ഭ്രഷ്ടനായ ശേഷം വിശ്വാസവും ഉണ്ടായതു.

അ വൻ കടക്കുമ്പോൾ , പിറവിമുതൽ കുരുടനായ മനുഷ്യ

൨ നെ കണ്ടാറെ, അവന്റെ ശിഷ്യന്മാർ: റബ്ബീ, ഇവൻ കുരുട

൨൩൬
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/262&oldid=163706" എന്ന താളിൽനിന്ന് ശേഖരിച്ചത്