൨൩ പലരും ആ നാളിൽ എന്നോടു ചൊല്ലും. അന്നു ഞാൻ അവരോടു: നിങ്ങളെ ഒരു നാളും അറിഞ്ഞിട്ടില്ല (സങ്കീ. ൬, ൯.) അധൎമ്മം പ്രവൎത്തിക്കുന്നവരയുള്ലോരെ!എന്നോട് അകന്നു പോവിൻ എന്ന് ഏറ്റു പറയും.൨൪ അതുകൊണ്ട് ഈ എന്റെ വചനങ്ങളെ കേട്ടും ചെയ്തും നടക്കുന്നവനെ ഒക്കെയും തന്റെ ഭവനത്തെ പാറമേൽ കെട്ടിയ ബുദ്ധിയുള്ള പുരുഷനോടു ഞാൻ തുല്യനാക്കും. ൨൫ വൻ മഴ ചൊരിഞ്ഞു പുഴകൾ ഒഴുകി കാറ്റുകൾ വീശി ആ ഭവനത്തിൽ അലച്ചു പോയി അതു പാറമേൽ അടിസ്ഥാനമുള്ളതാകയാൽ വീഴാതെ നിന്നു. ൨൬ ഈ എന്റെ വചനങ്ങളെ കേട്ടും ചെയ്തു പോകാത്തവൻ ഒക്കയും സ്വഭവനത്തെ മണലിൻമേൽ കെട്ടിയ മൂഢപുരുഷനോടു തുല്യനാകും. ൨൭ വൻ മഴ ചൊരിഞ്ഞു പുഴകൾ ഒഴുകി കാറ്റുകൾ വീശി ആ ഭവനത്തിൽ അലച്ചു പോയി അതു വീണു അതിന്റെ വീഴ്ച വലുതായി. ൨൮ ഈ വചനങ്ങളെ യേശു ചൊല്ലി തികച്ചപ്പോൾ സംഭവിച്ചിതു പുരുഷാരങ്ങൾ അവന്റെ ഉപദേശത്തെക്കൊണ്ടു സ്തംഭിച്ചു പോയി. ൨൯ ശാസ്ത്രികളെ പോലെ അല്ലല്ലോ അധികാരമുള്ളവനായിട്ടത്രെ അവൻ അവരെ ഉപദേശിച്ചുകൊണ്ടിരുന്നു.
- കുഷ്ടരോഗി [മാ. ൧, ൪൦. ലൂ. ൫, ൧൨.], (൫) ശതാധിപദാസൻ [ലൂ. ൭.], (൧൪) പെരുന്റെ ശ്വശ്രൂ [മാ. ൧, ൨൯. ലൂ. ൪, ൩൮.], (൧൮) ശിഷ്യലക്ഷണം [ലൂ. ൯, ൫൭, (൨൩) കൊടുംകാറ്റിന് ശാന്തി[മാ. ൪, ൩൬. ലൂ. ൮, ൮൩.], (൨൮) ദുൎഭൂതങ്ങളെ നീക്കിയതും [മാ. ൭. ലൂ. ൮.]
൧ അവൻ മലയിൽ നിന്ന് ഇറങ്ങിയതെ വളരെ പുരുഷാരങ്ങൾ അവന്റെ പിന്നാലെ ചെന്നു. ൨ അപ്പോൾ ഇതാ ഒരു കുഷ്ട്ടരോഗി അടുത്തു അവനെ കുമ്പിട്ടു പറഞ്ഞു: കൎത്താവെ, നിനക്കു മനസുണ്ടെങ്ങിൽ എന്നെ ശുദ്ധീകരിപ്പാൻ കഴിയും. ൩ എന്നാറെ യേശു കൈ നീട്ടി അവനെ തൊട്ടു മനസ്സുണ്ട്, ശുദ്ധനാകുക, എന്നു പറഞ്ഞ ഉടനെ കുഷ്ടം മാറി ശുദ്ധി വരികയും ചെയ്തു. ൪ യേശു അവനോടു പറഞ്ഞു. നോക്കു! ആരോടും പറയരുത് അവൎക്കുള്ള സാക്ഷ്യം നിമിത്തം നീ പോയി നിന്നെ തന്നെ പുരോഹിതന് കാണിച്ചു മോശ കല്പിച്ച വഴിപാട് കഴിക്ക.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Getjitto എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |