Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/259

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോഹനാൻ. ൮. അ.

നില്ക്കുന്ന സ്ത്രീയും ശേഷിച്ചിരുന്നു. എന്നാറെ, യേശു നിവിൎന്നു ൧൦

സ്ത്രിയല്ലാതെ ആരെയും കാണാഞ്ഞ് അവളോടു: സ്ത്രീയെ, നിന്നിൽ ആ കുറ്റം ചുമത്തുന്നവർ എവിടെ?നിണക്ക് ആരും ശിക്ഷവിധിച്ചില്ലയൊ? എന്നു പറഞ്ഞു: കൎത്താവെ, ആരും ൧൧

ഇല്ല എന്ന് അവൾ പറഞ്ഞാറെ: ഞാനും നിണക്ക് ശിക്ഷ വിധിക്കുന്നില്ല; പോക, ഇനി പാപം ചെയ്യായക എന്നു യേശു അവളോ പറഞ്ഞു.

പിന്നെയും,യേശു അവരോടു സംസാരിച്ചു: ഞാൻ ലോക ൧൨

ത്തിന്റെ വെളിച്ചമാകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ, ജീവവെളിച്ചമുള്ളവൻ ആയിരിക്കും എന്നു പറകകൊണ്ടു,പറീശന്മാർ അവനോട്:നീനിണക്കു തന്നെ സാക്ഷി ൧൩

നിന്റെ സാക്ഷ്യം നേരല്ല എന്നു പറഞ്ഞു. യേശു അവരോട് ഉത്തരം ചൊല്ലിയതു: ഞാൻ എനിക്കു തന്നെ സാ ൧൪

ക്ഷി ചൊല്ലിയാലും എന്റെ സാക്ഷ്യം നേർ തന്നെ. കാരണം ഞാൻ എവിടെനിന്നു വന്നു എന്നും എവിടെനിന്നു വന്നു എന്നും എവിടേക്ക് പോകുന്നു എന്നും അറിയുന്നു; നിങ്ങളൊ ഞാൻ വരുന്ന ഇടം എങ്കിലും പോകുന്ന ഇടം എങ്കിലും അറിയുന്നില്ല. നിങ്ങൾ ജഡപ്രകാരം വിധിക്കു ൧൫

ന്നു;ഞാൻ ആൎക്കും ന്യായം വിധിക്കുന്നില്ല. ഞാൻ വിധിച്ചാലും ൧൬

ഏകനായല്ല; ഞാനും എന്നെ അയച്ച പിതാവും (കൂടി) ഇരിക്കകൊണ്ട് എന്റെ ന്യായവിധിനേരാകുന്നു (൫ മോ.൧൯,൧൫.) രണ്ടു മനുഷ്യരുടെ സാക്ഷ്യം സത്യമുള്ളത് എന്നു നിങ്ങളുടെ ധൎമത്തിലും എഴുതിയിരിക്കുന്നുവല്ലൊ; എനിക്കു സാക്ഷിനില്ക്കുന്നതു ഞാൻ തന്നെ; എന്നെ അയച്ച പിതാവും എനിക്കു സാക്ഷിനി ൧൮

ല്ക്കുന്നു. എന്നാറെ, അവനോട്: നിന്റെ പിതാവ് എവിടെ ആ ൧൯

കുന്നു? എന്നു ചോദിച്ചതിന്നു, യേശു ഉത്തരം ചൊല്ലിയതു: നിങ്ങൾ എന്നെയും, എന്റെ പിതാവിനെയും അറിയുന്നില്ല; എന്നെ അറിഞ്ഞു എങ്കിൽ, എന്റെ പിതാവിനെയും അറിയുമായി൨൦

രുന്നു.ദേവാലത്തിൽ ഉപദേശിക്കുമ്പോൾ, ഈ മൊഴികളെ ഭണ്ഡാരസ്ഥലത്തിൽ വെച്ചു പറഞ്ഞു;അവന്റെ നാഴിക അന്നു വരായ്ക്കകൊണ്ട് ആരും അവനെ പിടിച്ചതും ഇല്ല.

ആകയൽ യേശു പിന്നെയും അവരോട്: ഞാൻ പോകുന്നു, ൨൧ നിങ്ങളും എന്നെ അന്വേഷിക്കും, നിങ്ങളുടെ പാപത്തിൽ മരിക്ഷയും ചെയ്യും. ഞാൻ പോകുന്നതിലേക്ക് നിങ്ങൾ വന്നുകൂടാ എന്നു പറഞ്ഞു. അതുകൊണ്ടു യഹൂദന്മാർ: ഞാൻ ൨൨

൨൩൩




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/259&oldid=163702" എന്ന താളിൽനിന്ന് ശേഖരിച്ചത്