Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN. VI.

൩൧ നിന്നെ വിശ്വസിപ്പാനായി ഏത് അടയാളം ചെയ്യുന്നു? നീ എന്തു പ്രവൃത്തിക്കുന്നു? നമ്മുടെ പിതാക്കന്മാർ മരുഭൂമിയി മന്ന തിന്നുവല്ലൊ-(സങ്കീ.൭൮,൪) സ്വൎഗ്ഗത്തിൽ നിന്ന് അപ്പം അവൎക്ക് തിന്മാൻ കൊടുത്തു എന്ന് എഴുതിയ പ്രകാരം ൩൨ തന്നെ. എന്നതുകൊണ്ടു യേശു അവരോടു ചൊല്ലിയതു: ആമേൻ ആമെൻ ഞാൻ നിങ്ങളോട് പറയുന്നു സ്വൎഗ്ഗത്തിൽനിന്നുള്ള അപ്പം മോശ നിങ്ങൾക്കു തന്നില്ല സ്വൎഗ്ഗത്തിൽനിന്നു സത്യമായുള്ള അപ്പത്തെ എന്റെ പിതാവെ നിങ്ങൾക്കു തരു ൩൩ ന്നുള്ളു. ദൈവത്തിൻ അപ്പം എന്നതൊസ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി വന്നു, ലോകത്തിനു ജീവനെ കൊടുക്കുന്നതു ആകു ൩൪ ന്നു. അവർ അവനോട്: കൎത്താവെ ആ അപ്പം എപ്പോഴും ൩൫ ഞങ്ങൾക്കു തരിക എന്നു പറഞ്ഞു.യേശു അവരോടു ചൊല്ലിയതു: ജീവന്റെ അപ്പം ഞാൻ ആകുന്നു.; എന്നെ അടുക്കുന്നവന് ഒരു നാളും വിശക്കയും ഇല്ല എന്നിൽ വിശ്വസിക്കുന്ന ൩൬ വന് ദാഹിക്കയും ഇല്ല.എങ്കിലും നിങ്ങൾ എന്നെ കണ്ടിട്ടും ൩൭ വിശ്വസിക്കുന്നില്ല എന്നു നിങ്ങളോറ്റ് പറഞ്ഞിട്ടുണ്ടു. പിതാവ് എനിക്ക് തരുന്നത് ഒക്കെയും എന്റെ അടുക്കെ വരും എന്റെ അടുക്കെവരുന്നവനെ ഞാൻ പുറത്തുതള്ളീക്കളകയും ഇ ൩൮ ല്ല. കാരനം ഞാൻ എന്റെ ഇഷ്ടമല്ല,എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്‌വാനത്രെ സ്വൎഗ്ഗത്തിൽ നിന്ന് ഇറങ്ങി വ ൩൯ ന്നിരിക്കുന്നത്.എന്നെ അയച്ചവന്റെ ഇഷ്ടമാവിതു: അവൻ എനിക്കു തന്നത് ഒന്നും ഞാൻ കളയാതെ എല്ലാം ഒടുക്കത്തെ ൪0 നാളീൽ വീണ്ടും എഴുനില്പിക്ക എന്നുള്ളതു തന്നെ. കാരനം എന്നെ അയച്ചവന്റെ ഇഷ്റ്റമാവിതു: പുത്രനെ നോക്കിക്കൊണ്ടു വിശ്വസിക്കുന്നവന് എല്ലാം നിത്യജീവനുണ്ടാകയും ഞാൻ അവനെ ഒടുക്കത്തെ നാളിൽ വീണ്ടും എഴുനീല്പിക്കയും വേണം എന്നത്രെ.

൪൧ അതുകൊണ്ട് അവൻ സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി വന്ന അപ്പം ഞാനാകുന്നു എന്ന് പറഞ്ഞതിനാൽ യഹൂദർ അവ

൪൨ നെ കുറിച്ചു പിറുപിറുത്തു പറഞ്ഞിതു: ഇവനാകട്ടെ നാം അപ്പനെയും അമ്മയെയും അറിയുന്ന യേശു എന്ന യോസെഫിൻ പുത്രനല്ലയോ! പിന്നെ ഞാൻ സ്വൎഗ്ഗത്തിൽ നിന്ന്

൪൩ ഇറങ്ങിവന്നു ഇവൻ ചൊല്ലുന്നത് എങ്ങിനെ? അവ

൪൪ രോട് യേശു ഉത്തരം പറഞ്ഞിതു: നിങ്ങളിൽ പിരുപിറുത്തു

൨൨൬




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/252&oldid=163695" എന്ന താളിൽനിന്ന് ശേഖരിച്ചത്