താൾ:Malayalam New Testament complete Gundert 1868.pdf/25

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
മത്തായി. ൭. അ.

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു തരപ്പെടും; അന്വേഷിപ്പിൻ എന്നാൽ കണ്ടെത്തും; (യിറ. ൨൯, ൧൨) മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും; ൮ കാരണം യാചിക്കുന്നവനെല്ലാവനും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവനു തുറക്കപ്പെടും; ൯ പിന്നെയൊ മകൻ അപ്പം ചോദിച്ചാൽ അവനു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആർ ഉള്ളൂ? ൧൦ മീൻ യാചിച്ചാൽ അവനു പാമ്പു കൊടുക്കുമൊ? ൧൧ ആകയാൽ ദുഷ്ടരാകുന്ന നിങ്ങൾ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നൊടു യാചിക്കുന്നവൎക്കു നന്മകളെ എത്ര അധികം കൊടുക്കും. ൧൨ എന്നതു കൊണ്ടു മനുഷ്യർ നിങ്ങൾക്കു ഏതെല്ലാം ചെയ്യെണം എന്നു നിങ്ങൾ ഇഛ്ശിച്ചാൽ, അപ്രകാരം തന്നെ നിങ്ങളും അവൎക്കു ചെയ്‌വിൻ! ധൎമ്മവും പ്രവാചകരും (ഒക്കത്തക്ക) ഇതത്രെ. ൧൩ ഇടുക്കു വാതിലിലൂടെ ആകാം പൂകുവിൻ! കാരണം നാശത്തിലെക്കു ചെല്ലുന്ന വാതിൽ വീതിയുള്ളതും, വഴി വിശാലവും, അതിൽ കൂടി കടക്കുന്നവർ അനേകരും ആകുന്നു. ൧൪ജീവങ്കലെക്കു ചെല്ലുന്ന വാതിൽ ഹാ! എത്ര ഇടുക്കും, വഴി ഞെരുക്കവും ആകുന്നു; അതിനെ കണ്ടെത്തുന്നവർ ചുരുക്കമത്രെ.

൧൫ ആടുകളുടെ വേഷം പൂണ്ടു നിങ്ങളെ അരികിൽ വന്നാലും അകമെ ഇരെക്കു തേടുന്ന ചെന്നായ്ക്കളായുള്ള കള്ളപ്രവാചകന്മാരിൽ നിന്നു സൂക്ഷിച്ചു കൊൾവിൻ! ൧൬ അവരെ ഫലങ്ങളെക്കൊണ്ടു തിരിച്ചറിയാം; മുള്ളുകളിൽ നിന്ന് മുന്തിരിങ്ങയും, ഈങ്ങകളിൽ നിന്ന് അത്തിപ്പഴങ്ങളും പറിക്കുമമാറുണ്ടൊ? ൧൭ അപ്രകാരം എല്ലാ നല്ലമരവും ശുഭഫലങ്ങളെ ഉണ്ടാക്കുന്നു; വിടക്കു മരമൊ ആകാത്ത ഫലങ്ങളെ ഉണ്ടാക്കുന്നു. ൧൮ നല്ല മരത്തിന്ന് ആകാത്ത ഫലങ്ങളെയും, വിടക്കു മരത്തിന്നു ശുഭഫലങ്ങളെയും തരുവാൻ കഴികയില്ല. ൧൯ ശുഭഫലം തരാത്ത മരം ഒക്കയും വെട്ടപ്പെട്ടു തീയിൽ ഇടപ്പെടും. ൨൦ എന്നതുകൊണ്ടു നിങ്ങൾ അവരെ ഫലങ്ങളെ കൊണ്ടു തിരിച്ചറിയും. ൨൧ എന്നോടു: കൎത്താവെ, കൎത്താവെ എന്നു പറയുന്നവൻഎല്ലാം സ്വൎഗ്ഗരാജ്യത്തിൽ കടക്കയില്ല; സ്വൎഗ്ഗസ്ഥനായ എന്റെ പിതാവിൻ ഇഷ്ടത്തെ ചെയ്യുന്നവനത്രെ. ൨൨ കൎത്താവെ, കൎത്താവെ, നിൻ നാമത്താൽ ഞങ്ങൾ പ്രവചിക്കയും നിന്നാമത്താൽ ഭൂതങ്ങളെ ആട്ടുകയും നിന്നാമത്താൽ ഏറിയ ശക്തികളെ പ്രവൃത്തിക്കയും ചെയ്തിട്ടില്ലയോ? എന്നു

൧൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/25&oldid=163692" എന്ന താളിൽനിന്ന് ശേഖരിച്ചത്