THE GOSPEL OF JOHN. III
ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ ക്രിയകൾ ദോഷമുള്ളവ ആകയാൽ അവർ വെളിച്ചത്തിലും ഏറ്റം ഇരുളിനെ സ്നേഹി ൨൦ ച്ചതു തന്നെ. എങ്ങിനെ എന്നാൽ തിന്മകൾ പ്രവൃത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ ക്രിയകൾ ആക്ഷേപിക്കപ്പെടാതിരിപ്പാൻ വെളിച്ചത്തിലേക്കു വരുന്നതും ൨൧ ഇല്ല. സ്ത്യത്തെ നടത്തുന്നവനൊ, തന്റെ ക്രിയകൾ ദൈവത്തിൽ ചെയൂവ ആകകൊണ്ട് അവ വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിലേക്കു വരുന്നു. ൨൨ എന്നതിൽ പിന്നെ യേശു തന്റെ ശിഷ്യരുമായി, യഹൂദനാട്ടിൽ വന്ന് അവരോടു കൂടെ സ്നാനമേല്പിച്ചുകൊണ്ടു പാൎത്തു. ൨൩ അപ്പോൾ ,യോഹനാൻ താനും സ്നാനം കഴിപ്പിച്ചു പോന്നതു ശലേമരികിൽ വളരെ വെള്ളമുള്ള ഐനൊനിൽ തന്നെ.അ ൨൪ വിടെ (ആളുകൾ) വന്നു കൂടി സ്നാനപ്പെടും. യോഹനാൻ ആ ൨൫ കട്ടെ, അതുവരെയും തടവിൽ ആക്കപ്പെട്ടിരുന്നില്ല. അപ്പോൾ യോഹനാന്റെ ശിഷ്യന്മാരിൽ ചിലൎക്ക് ഒരു യഹുദനോട് ശുദ്ധികരണത്തെചൊല്ലി, വാദം ഉണ്ടായിട്ട് അവർ യോഹനാ ൨൬ ന്റെ അടുക്കൽ വന്ന് അവനോടു: റബ്ബീ, യൎദ്ദനക്കരെ നിന്നോടു കൂടെ ഇരുന്നവൻ ആരൊ? നീ സാക്ഷ്യംചൊല്ലികൊടുത്തവൻ ആരൊ? ആയവൻ ഇതാ സ്നാനം ഏല്പിച്ചുവരുന്നു എല്ലാവരും അവനോടു ചേൎന്നുപോകുന്നു എന്നു പറഞ്ഞു. ൨൭ യോഹനാൻ ഉത്തരം ചൊല്ലിയതു: സ്വൎഗ്ഗത്തിൽനിന്നു തരപ്പെട്ടിട്ട് ഒഴികെ മനുഷ്യന് ഒന്നും പ്രാപിപ്പാൻ കഴികയില്ല. ൨൮ ഞാൻ മശീഹ അല്ലേ. ആയവനു മുമ്പെ അയക്കപ്പെട്ടവനത്രെ എന്നു ഞാൻ പറഞ്ഞതിന്നു നിങ്ങൾ തന്നെ എനിക്കു ൨൯ sആക്ഷികൾ ആകുന്നു. കാന്ത ഉള്ളവൻ മണവാളനാകുന്നു; മണവാളന്റെ സ്നേഹിതനൊ നിന്നും അവനെ കേട്ടുകൊണ്ടു മണവാളന്റെ ഒച്ചനിമിത്തം സന്തോഷിച്ച് ആനന്ദിക്കുന്നു. ൩൦ ഈ എന്റെ സന്തോഷം നിറഞ്ഞുവന്നു. ആയവൻ വളരു ൩൧ കയും ഞാൻ കുറകയും തന്നെ വേണ്ടതു. മേലിൽ നിന്നു വരുന്നവൻ എല്ലാവൎക്കും മീതെ ആകുന്നു; ഭൂമിയിൽ നിന്നുള്ളവൻ ഭൂമിയിൽ നിന്ന് ആകുന്നു; ഭൂമിക്കുള്ളവ പറകയും ചെയ്യുന്നു. ൩൨ സ്വൎഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവൎക്കും മീതെ ആയി, ൩൩ താൻ കണ്ടതും കേട്ടതും സാക്ഷിയായി പറയുന്നു. അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നതും ഇല്ല. അവന്റെ
൨൧൬
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |