യോഹനാൻ. ൩. അ.
യുടെ ഉദരത്തിൽ കടന്നു പിറപ്പാൻ കഴിയുമൊ? എന്നു പറഞ്ഞതിന്നു യേശു ഉത്തരം ചൊല്ലിയതു: ആമെൻ ആമെൻ ഞാൻ ൫
നിനോടു പറയുന്നു, വെള്ളത്തിൽനിന്നും ആത്മാവിൽനിന്നും, ജനിച്ചില്ല എങ്കിൽ ഒരുത്തനും ദൈവരാജ്യത്തിൽ കടപ്പാൻ കഴികയില്ല; ജഡത്തിൽനിന്നു ജനിച്ചത് ജഡമാകുന്നു; ആത്മാ ൬
വിൽനിന്ന് ജനിച്ചത് ആത്മാവ് ആകുന്നു. നിങ്ങൾ മേലിൽ ൭
നിന്നു ജനിക്കേണം എന്നു നിന്നോടു പറകയാൽ ആശ്ചൎയ്യപ്പെടൊല്ല. കാറ്റ് ഇഷ്ടമുള്ളേടത്ത് ഊതുന്നു; അതിന്റെ ശബ്ദം ൮
നീ കേൾക്കുന്നു എങ്കിലും എവിടെനിന്നു വരുന്നു എന്നു എവിടെക്ക് പോകുന്നു എന്നും അറിയുന്നില്ല; ആത്മാവിൽനിന്നു ജനിച്ചവൻ എല്ലാം ഇപ്രകാരം ആകുന്നു. നീക്കൊദേമൻ അ ൯
വനോട്: ഇവ എങ്ങിനെ സംഭവിച്ചുകൂടും? എന്നു ചൊല്ലിയാറെ: യേശു അവനോട് ഉത്തരം പറഞ്ഞിതു. നീ ഇസ്രയേലി ൧൦ ന്റെ ഉപദേഷ്ടാവ് എങ്കിലും, ഇവ അറിയാതിരിക്കുന്നുവ്? ആമെൻ ആമെൻ ഞാൻ നിന്നോടു പറയുന്നിതു, ഞങ്ങൾ ൧൧ അറിയുന്നത് ഉരെക്കയും ഞങ്ങൾ കണ്ടതിന്നു സാക്ഷ്യം ചൊല്ലുകയും ചെയ്യുന്നു; ഞങ്ങളുടെ സാക്ഷ്യം നിങ്ങൾ കൈക്കൊള്ളുന്നില്ല താനും ഭൂമിമേലേവ നിങ്ങളോട് പറഞ്ഞിട്ടു, നിങ്ങൾ ൧൨ വിശ്വാസിക്കാഞ്ഞാൽ, സ്വൎഗ്ഗത്തിലേവ, നിങ്ങളോടു പറഞ്ഞു എങ്കിൽ എങ്ങിനെ വിശ്വസിക്കും?സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി ൧൩ വന്നു, സ്വൎഗ്ഗത്തിൽ ഇരിക്കുന്ന മനുഷ്യപുത്രൻ ഒഴികെ ആരും സ്വൎഗ്ഗത്തിൽ കരെറീട്ടും ഇല്ല. പിന്നെ മോശ മരുഭൂമിയിൽ ൧൪ സൎപ്പത്തെ ഉയൎത്തിയപ്രകാരം മനുഷ്യപുത്രൻ ഉയൎത്തപ്പെടേണ്ടുന്നത് അവനിൽ വിശ്വസിക്കുന്നവൻ എല്ലാം നശിച്ചു ൧൫ പോകാതെ നിത്യജീവനുണ്ടാവാനായി തന്നെ. കാരണം ദൈ ൧൬ വം ലോകത്തെ സ്നേഹിച്ചവിധമാവിതു തന്റെ ഏകജാതനാ യ പുത്രൻ വിശ്വസിക്കുന്നവൻ എല്ലാം നശിക്കാതെ നിത്യ ജീവനുള്ളവൻ ആകെണ്ടതിന്ന് അവനെ തരുവോളം തന്നെ (സ്നേഹിച്ചതു). ലോകത്തിന്നു ന്യായംവിധിപ്പാനല്ലല്ലൊ, ദൈ ൧൭ വം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു; ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.അവങ്കിൽ വിശ്വസിക്കുന്നവ ൧൮ നു ന്യായവിധി ഇല്ല്ല; വിശ്വസിക്കാത്തവനൊ,ദൈവത്തിൻ ഏകജാതനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കാഞ്ഞതിനാൽ ന്യായവിധിവന്നു കഴിഞ്ഞു. ന്യായവിധി എങ്കിലൊ,വെളിച്ചം ൧൯
൨൧൫
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |