താൾ:Malayalam New Testament complete Gundert 1868.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF JOHN. II. III.

൧൮ യുന്നു എന്ന് എഴുതിയിരിക്കുന്ന പ്രകാരം ഓൎത്തു. ആകയാൽ യഹുദന്മാർ അവനോടു: നീ ഇവ ചെയ്യുന്നത് കൊണ്ട് ഞങ്ങൾക്ക് ഏത് അടയാളം കാണിക്കുന്നു എന്നു ചൊല്ലിതുടങ്ങിയാറെ. ൧൯ യേശു അവരോടു: ഈ മന്ദിരത്തെ അഴിപ്പിൻ എന്നാൽ ഞാൻ മൂന്നുദിവസത്തിന്നകം അതിനെ ഉയൎത്തും എന്ന് ഉത്തരം പറ

൨൦ ഞ്ഞു.എന്നിട്ടു യഹ്രദന്മാർ ഈ മന്ദിരം നല്പ്ത്താറ വൎഷംകൊണ്ടു പണിയിക്കപ്പെട്ടു നീ മൂന്നുനാൾകൊണ്ട് അതിനെ ഉയ

൨൧ ൎത്തുമൊ? എന്ന് അവനോട് പറഞ്ഞു. അവനോ തന്റെ ശരീ

൨൨ രമാകുന്ന മന്ദിരത്തെ കുറിച്ചു പരഞ്ഞതു. ആകയാൽ അവൻ മരിച്ചവരിൽനിന്ന് ഉണൎന്നപ്പോൾ, ഇതു പറഞ്ഞപ്രകാരം ശിഷ്യന്മാർ ഓൎത്തു തിരുവെഴുത്തും യേശു പറഞ്ഞവചനവും വിശ്വസിച്ചു.

൨൩ പെസഹപെരുനാൾക്ക് യരുശലേമിൽ ഇരിക്കുമ്പോൾ തന്നെ അവൻ ചെയ്തുപോരുന്ന അടയാളങ്ങൽ കണ്ടിട്ടു പലരും

൨൪ അവന്റെ നാമത്തിൽ വിശ്വസിച്ചു. യേശുവൊ എല്ലാവരെയും അറികകൊണ്ടും(ഇന്ന) മനുഷ്യനിൽ ഉള്ളത് ഇന്നത് എ

൨൫ ന്ന് സ്വതെ ബോധിക്കയാൽ തനിക്കു മനുഷ്യനെ കുറിച്ചു ഒരുത്തരുടെ സാക്ഷ്യവും വെണ്ടായ്കകൊണ്ടും തന്നെത്താൻ അവരിൽ വിശ്വസിച്ച് ഏല്പിച്ചില്ല.

൩.അദ്ധ്യായം.

നീക്കോദേമനോടു സംഭാഷണം,(൨൨) യേശു യഹ്രദയിൽ സ്നാനം ഏല്പിക്കുമ്പോൾ, യോഹനാന്റെ സാക്ഷ്യസമൎപ്പണം.

൧ യഹ്രദരുടെ പ്രമാണിയായി നീക്കൊദേമൻ എന്നു പേരു

൨ ള്ളൊരു മനുഷ്യൻ പറീശരിൽ ഉണ്ടായിരുന്നു. ആയവൻ രാത്രിയിൽ അവന്റെ അടുക്കൽ വന്ന് അവനോടു പറഞ്ഞിതു: റബ്ബീ, നീ ദൈവത്തിൽനിന്ന് ഉപദേഷ്ടാവായി വന്നിരിക്കുന്നു എന്നു ഞങ്ങൾ അറിയുന്നു. കാരണം ദൈവം തന്നോടു കൂടിയില്ലെങ്കിൽ, നീ ചെയ്യുന്ന ഈ അടയാളങ്ങളെ ആൎക്കും ചെ

൩ യ്പാൻ കഴികയില്ല. എന്നതിന്നു യേശു: ആമെൻ ആമെൻ ഞാൻ നിന്നോട് പറയുന്നിതു മേലിൽ നിന്നു ജനിച്ചില്ല എങ്കിൽ ഒരുത്തനും ദൈവരാജ്യത്തെ കാണ്മാൻ കഴികയില്ല എന്ന്

൪ ഉത്തരം പറഞ്ഞു. നീക്കൊദേമൻ അവനോടു: മനുഷ്യൻ വൃദ്ധനായാൽ എങ്ങിനെ ജനിച്ചു കൂടും? രണ്ടാമതു തന്റെ അമ്മ

൨൧൪
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/240&oldid=163682" എന്ന താളിൽനിന്ന് ശേഖരിച്ചത്