Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF MATTHEW. VI. VII.

വയലിലെ താമരകൾ വളരുന്ന പ്രകാരം ഗ്രഹിച്ചു കൊൾവിൻ! ൨൯ അവ അദ്ധ്വാനിക്കുന്നില്ല, നൂൽക്കുന്നതും ഇല്ല. ശലൊമൊ തന്റെ സകല തേജസ്സിലും ഇവറ്റിൽ ഒന്നിനോളം അണിഞ്ഞവനല്ല താനും എന്നു ഞാൻ നിങ്ങളോടു പറയുന്നു. ൩൦ എന്നാൽ ഇന്നുള്ളതും നാളെ അടുപ്പിൽ ഇടുന്നതുമായ വയലിലെ പുല്ലിനെ ദൈവം ഇപ്രകാരം അണിയിച്ചിരിക്കെ, അല്പവിശ്വാസികളെ നിങ്ങളെ എത്ര അധികം! ൩൧ ആകയാൽ നാം ഏതു തിന്നും ഏതു കുടിക്കും ഏതുടുക്കും എന്നു ചിന്തപ്പെടൊല്ല; ൩൨ ഈ വക ഒക്കയും ജാതികൾ അന്വേഷിച്ചു നടക്കുന്നു, സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് ഇവ എല്ലാം നിങ്ങൾക്ക് ആവശ്യം എന്നു അറിയുന്നുണ്ടല്ലോ! ൩൩ മുമ്പെ ദൈവത്തിൻറെ രാജ്യത്തെയും അവൻറെ നീതിയെയും അന്വേഷിപ്പിൻ, എന്നാൽ ഇവ എല്ലാം നിങ്ങൾക്കു കൂടെ കിട്ടും. ൩൪ അതുകൊണ്ടു നാളെക്കായി ചിന്തപ്പെടെണ്ടാ; നാളെത്ത ദിവസം തനിക്കായി ചിന്തിക്കുമല്ലോ! (അതതു) ദിവസത്തിന്നു തന്റെ ദോഷം മതി.

6. അദ്ധ്യായം.
അന്യരുടെ കുറവിനെ, (൬) വെറുതെ അല്ല വിസ്മരിക്കേണ്ടത് [ലൂ. ൬. ൩൭], (൭) യാചനയാലും [ലൂ. ൧൧, ൯. ], (൧൨ )സത്യപ്രയത്നത്താലും [ലൂ. ൧൩, ൨൪.] ദൈവത്തൊടു ചേരുക, കള്ള ഉപദേഷ്ടാക്കളെ ഒഴിച്ച്, (൨൧) വാക്കല്ല ക്രിയയെ പ്രമാണമാക്കി, (൨൪) കേട്ടതിനെ അനുസരിച്ചു നടക്കെണം [ലൂ. ൬, ൪൩. ]

നിങ്ങൾക്ക് ന്യായവിധി വരാതിരിപ്പാൻ വിധിക്കാതിരിപ്പിൻ! ൨ കാരണം നിങ്ങൾ വിധിക്കുന്ന വിധി തന്നെ നിങ്ങൾക്കും വിധിക്കപ്പെടും; നിങ്ങൾ അളക്കുന്ന അളവിനാലും നിങ്ങൾക്കു അളക്കപ്പെടും. ൩ പിന്നെ നിന്റെ സഹോദരൻറെ കണ്ണിലുള്ള കരടു കാണുന്നതും, നിന്റെ കണ്ണിലെ കോലിനെ കാണാത്തതും എന്തു? അല്ല. ൪ നിന്റെ കണ്ണിൽ ഇതാ കോൽ ഇരിക്കവേ നീ സഹോദരനോടു നില്ലു നിന്റെ കണ്ണിൽ നിന്നു കരടിനെ എടുത്തു കളയട്ടെ എന്നു പറവതു എങ്ങിനെ? ൫ വേഷധാരിയായുള്ളൊവെ! മുമ്പെ നിന്റെ കണ്ണിൽ നിന്നു കരടിനെ കളവാൻ നോക്കാമല്ലോ! ൬ വിശുദ്ധത്തെ നായ്ക്കൾക്കു കൊടുക്കല്ല; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പിൽ എറികയും ഒല്ലാ; അതിനെ അവ കാലുകൾ കൊണ്ടു ചവിട്ടി തിരിഞ്ഞു നിങ്ങളെ ചീന്തി കളയാതിരിപ്പാൻ തന്നെ.

൧൪































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/24&oldid=163681" എന്ന താളിൽനിന്ന് ശേഖരിച്ചത്