THE GOSPEL OF JOHN. I. II.
൪൩ അവനെ യേശുവിനടുക്കെ കൊണ്ടുവന്നു. യേശു അവനെ നോക്കി: നീ യോനാവിൻപുത്രനായ ശിമോൻ ആകുന്നു: നീ (പാറ എന്നൎത്ഥമുള്ള) കെഫാ എന്നു വിളിക്കപ്പെടും എന്നു പറഞ്ഞു.
൪൪ പിറ്റെന്നാൾ (അവൻ) ഗലീലെക്കു പുറപ്പെടുവാൻ ഭാവിച്ചപ്പോൾ, ഫിലിപ്പനെ കണ്ടെത്തി:എന്റെ പിന്നാലെ വാ ൪൫ എന്ന് അവനോട് പറയുന്നു.ഫിലിപ്പനൊ, അന്ദ്രെയാ, പേത്രൻ എന്നവരുടെ ഊരായ ബെഥചൈദയിൽ നിന്നുള്ളവന ൪൬ ത്രെ, ഫിലിപ്പൻ നഥന്യെലെ കണ്ട് അവനോടു പറയുന്നു:ധൎമ്മത്തിൽ മോശയും പ്രവാചകരും എഴുതീട്ടുള്ളവനെ ഞങ്ങൾ ൪൭ കണ്ടെത്തി; നചറത്തിൽനിന്നു യേശു എന്ന യോസെഫിൻ പുത്രനെ തന്നെ. നഥന്യെൽ അവനോടു: നചറത്തിൽനിന്നുവല്ല നന്മയും ഉണ്ടായികൂടുമോ? എന്നു പറഞ്ഞു. ഫിലിപ്പൻ ൪൮ അവനോട്: വന്നു കാൺകെ എന്നു പറയുന്നു. നഥന്യെൽ തന്റെ അടുക്കെ വരുന്നതു യേശു കണ്ട്: ഇതാ കപടം ഇല്ലാതെ ഉണ്മയിൽ ഇസ്രയേല്ക്കാരനായവൻ എന്ന് അവനെ കൊ
൪൯ ണ്ടു പറയുന്നു. നഥന്യെൽ അവനോട്: എന്നെ എവിടെനിന്ന് അറിയുന്നു? എന്നു പറഞ്ഞതിന്നു യേശു ഉത്തരം ചൊല്ലിയതു: ഫിലിപ്പൻ നിന്നെ വിളിക്കുമ്മുമ്പെ അത്തിയുടെ ചുവട്ടി
൫൦ ൽ നിന്നെ കണ്ടു. നഥന്യെൽ അവനോടു: റബ്ബീ, നീ ദൈവപുത്രൻ; നീ ഇസ്രയേലിന്റെ രാജാവു തന്നെ എന്ന് ഉരെ
൫൧ ച്ചാറെ, യേശു അവനോട് ഉത്തരം ചൊല്ലിയതു: അത്തിച്ചുവട്ടിൽ നിന്നെ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വ
൫൨ സിക്കുന്നുവൊ? ഇതിനെക്കാൾ വലിയവ നീ കാണും; പിന്നെ ആമെൻ ആമെൻ ഞാൻ നിങ്ങളോടു പറയുന്നു ഇനിമേൽ സ്വൎഗ്ഗം തുറന്നിരിക്കുന്നതും ദേവദൂതന്മാർ മനുഷ്യപുത്രന്മേൽ ഇറങ്ങുകയും കയറുകയും ചെയ്യുന്നതും നിങ്ങൾ കാണും എന്ന് അവനോടു പറയുന്നു.
൨. അദ്ധ്യായം
ഒന്നാം അതിശയം, (൧൩) പെസഹയാത്രയും ദേവാലയശുദ്ധീകരണവും, (൨൩) അതിശയഫലമായ വിശ്വാസവും.
൧ മൂന്നാം നാൾ ഗലീലയിലെ കാനാവിൽ ഒരു കല്ല്യാണം ഉണ്ടാ
൨ യി. യേശുവിന്റെ അമ്മയും അവിടെഉള്ളതല്ലാതെ, യേശുവും
൨൧൨
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |