യോഹനാൻ. ൧. അ
അവൻ തന്നെ; അവന്റെ ചെരിപ്പിൻവാറഴിപ്പാനും ഞാൻ പാത്രമല്ല. എന്നതു യൎദ്ദന് അക്കരെ യോഹനാൻ സ്നാനഏല്പി ൨൮ ക്കുന്ന ബെത്തന്യയിൽ തന്നെ ഉണ്ടായതു. പിറ്റെ ദിവസം ൨൯ യേശു തന്റെ അടുക്കെ വരുന്നതു കണ്ടു; അവൻ പറയുന്നു: ഇതാ ലോകത്തിന്റെ പാപത്തെ ചുമന്നെടുക്കുന്ന ദൈവത്തിൻ കുഞ്ഞാടു (യശ. ൫൩,൭) എനിക്കു മുമ്പനായതുകൊണ്ട് എ ൩൦ ന്റെ മുമ്പിലായൊരു പുരുഷൻ എന്റെ പിന്നാലെ വരുന്നു എന്നു ഞാൻ സൂച്ചിപ്പിച്ചവൻ ഇവൻ തന്നെ.ഞാനൊ അ ൩൧ വനെ അറിഞ്ഞില്ല; എങ്കിലും അവൻ ഇസ്രയേലിന്നു വെളിപ്പെടേണ്ടതിന്നു ഞാൻ വെള്ളത്തിൽ സ്നാനം ഏല്പിപ്പാൻ വന്ന്തു. ശേഷം യോഹനാൻ സാക്ഷ്യം ചൊല്ലിയതു:ആത്മാ ൩൨ വ് ഒരു പ്രാവു പോലെ , സ്വൎഗ്ഗത്തിൽനിന്ന് ഇറങ്ങി വരുന്നതും അവന്റെ മേൽ വസിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഞാ ൩൩ നൊ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തിൽ സ്നാനം ഏല്പിപ്പാൻ എന്നെ അയച്ചവൻ ആ രുടെ മെൽ ആത്മാവ് ഇറങ്ങി വസിക്കുന്നതു നീ കണ്ടാൽ, ആയവൻ വിശുദ്ധാത്മാവിൽ സ്നാനം ഏല്പിക്കുന്നവൻ ആകുന്നു എന്ന് എന്നോട് പറഞ്ഞു. (ആയതു) ഞാൻ കണ്ടും ഇവൻ ദൈവപുത്രൻ തന്നെ ൩൪ എന്നു സാക്ഷ്യം ചൊല്ലീട്ടും ഉണ്ടു.
പിറ്റെന്നാൾ യോഹനാൻ പിന്നെയും തന്റെ ശിഷ്യരിൽ ൩൫ ഇരുവരുമായി നിന്നുകൊണ്ടിരിക്കുമ്പോൾ, യേശു നടക്കുന്നതു ൩൬
നോക്കീട്ട്: ഇതാ ദൈവത്തിൻകുഞ്ഞാട്! എന്നു പറയുന്നു. അ ൩൭
വൻ ചൊല്ലുന്നതു രണ്ടു ശിഷ്യന്മാരും കേട്ടു യേശുവെ അനുഗമിച്ചു. യേശു തിരിഞ്ഞ് അവർ പിഞ്ചെല്ലുന്നതു കണ്ട്: നി ൩൮ ങ്ങൾ എന്ത് അന്വേഷിക്കുന്നു എന്നു പറഞ്ഞതിന്ന് അവർ ചൊല്ലിയതു: (ഗുരൊ, എന്നൎത്ഥമുള്ള) റബ്ബീ, നീ എവിടെ വ ൩൯ സിക്കുന്നു? അവൻ അവരോടു: വന്നു കാണ്മിൻ! എന്നു പറ ൪൦ യുന്നു. അവൻ വസിക്കുന്നത് അവൻ വന്നു കണ്ട് ഏകദേശം പത്താം മണിനേരമായിട്ട് ആ ദിവസം അവനോടു പാൎത്തു യോഹനാനിൽനിന്നു കേട്ട് അവനെ അനുഗമിച്ച ഇരു ൪൧ വരിൽ ശിമോൻ, പേത്രന്റെ സഹോദരനായ അന്ദ്രെയാ, ഒരുത്തൻ തന്നെ; ആയവൻ സ്വന്തസഹോദരനായ ശിമോനെ ൪൨ മുമ്പെ തന്നെ കണ്ട്: അഭിഷിക്തൻ എന്ന് അൎത്ഥമുള്ള മശീഹയെ ഞങ്ങൾ കണ്ടെത്തീട്ടുണ്ട്! എന്ന് അവനോടു പറഞ്ഞു.
൨൧൧
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |