താൾ:Malayalam New Testament complete Gundert 1868.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF JOHN.I.

൧൩ കൊടുത്തു. ആയവർ രക്തങ്ങളിൽനിന്നും ജഡത്തിൻ ഇഷ്ടത്തിൽനിന്നും പുരുഷന്റെ ഇഷ്ടത്തിൽ നിന്നും അല്ല, ദൈവ ൧൪ ത്തിൽ നിന്നത്രെ ജനിച്ചവർ. വചനം ജദ്മായി ചമഞ്ഞു കൃപയും സത്യവും കൊണ്ടു പൂൎണ്ണനായി തമ്മിൽ കുറ്റിപാൎത്തും, അവന്റെ തേജസ്സെ പിതാവിൽ നിന്ന് ഏകജാതനായവ ൧൫ ന്റെ തേജസ്സായിട്ടു ഞങ്ങൾ കാണുകയും ചെയ്തു.യോഹനാൻ അവനെ കുറിച്ചു വിളിച്ചു സാക്ഷി ചൊല്ലുന്നിതു: എന്റെ പിന്നാലെ വരുന്നവൻ എനിക്ക് മുമ്പനായതുകൊണ്ട് എന്റെ മുമ്പിലായി ചമഞ്ഞു എന്നു ഞാൻ പറഞ്ഞവൻ ഇവനത്രെ. ൧൬ അവന്റെ നിറവിൽ നിന്നു ഞങ്ങൾ എല്ലാവരും കൃപക്കു ൧൭ വേണ്ടി കൃപയും ലഭിച്ചു സത്യം.എങ്ങിനെ എന്നാൽ ധൎമ്മം മോശയാൽ തരപ്പെട്ടു, കൃപയും സത്യവും യേശുക്രിസ്തുനാൽ ഉ ൧൮ ണ്ടായി. ദൈവത്തെ ഒരുത്തനും ഒരു നാളും കണ്ടിട്ടില്ല. പിതാവിന്റെ മറ്റിയിൽ ഇരിക്കുന്ന എകജാതനായ പുത്രൻ (അവനെ) തെളിയിച്ചു.

൧൯ എങ്കിലൊ നീ ആരാകുന്നു എന്നു യോഹാനാനോടു ചോദിക്കേണ്ടതിന്നു, യഹുദന്മാർ യരുശലെമിൽ നിന്നു പുരോഹിതരെയും ലെവ്യരെയും അയച്ചപ്പോൾ, അവന്റെ സാക്ഷ്യം ആ ൨൦ വിതു: അവൻ മറുക്കാതെ ഏറ്റുപറഞ്ഞു: ഞാൻ മഗ്ദീഹ അല്ല ൨൧ എന്ന് ഏറ്റുപറഞ്ഞു: എന്നാൽ എന്ത്? നീ എലീയവൊ? എന്ന് അവനോട് ചോദിച്ചാറെ: അല്ല എന്നു പറയുന്നു: ആ പ്രവാചകനൊ? എന്നതിന്ന്: അല്ല എന്നു ഉത്തരം പറഞ്ഞു.

൨൨ അതുകൊണ്ടു നീ ആരുപോൽ? ഞങ്ങളെ അയച്ചവരോട് ഉത്തരം ചൊല്ലേണ്ടതല്ലെ? നിന്നെകൊണ്ടു നീ എന്തുപറയുന്നു? ൨൩ എന്ന് അവനോടു പറഞ്ഞാറെ: യശായ പ്രവാചകൻ (൪൦, ൩) ഉരെച്ച പ്രകാരം കൎത്താവിന്റെ വഴിയെ നേരെ ആക്കുവിൻ എന്നു മരുഭൂമിയിൽ കൂകുന്നവന്റെ ശബ്ദം ഞാൻ ആകുന്നു. ൨൪ എന്നു പറഞ്ഞു. ആ അയ്ക്കപ്പെട്ടവർ പറീശകൂട്ടത്തിൽ ഉ ൨൫ ള്ളവർ തന്നെ: പിന്നെ നീ മശിഹയും അല്ല, എലീയാവും അല്ല, ആ പ്രവാചകനും അല്ല, എന്നു വരികിൽ, സ്നാനം ഏല്പിക്കുന്നത് എന്ത്? എന്നു ചോദിച്ചതിന്നു: യോഹനാൻ ഉത്തരം പറഞ്ഞിതു: ഞാൻ വെള്ളത്തിൽ സ്നാനം ഏല്പിക്കുന്നു; നിങ്ങൾ അറിയാത്തവനൊ നിങ്ങളുടെ ഇടയിൽ നിൽക്കുന്നുണ്ടു. ൨൭ എന്റെ മുമ്പിൽ ആയി എന്റെ പിന്നാലെ വരുന്നവൻ

൨൧0




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/236&oldid=163677" എന്ന താളിൽനിന്ന് ശേഖരിച്ചത്