താൾ:Malayalam New Testament complete Gundert 1868.pdf/233

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൂക്ക. ൨൪. അ

ചെയ്തു. അവൻ വഴിയിൽ നമ്മോടു പറഞ്ഞുകൊണ്ടു തിരുവെ ൩൨ ഴുത്തുകളെ തെളിയിക്കുമ്പോൾ, നമ്മുടെ ഉള്ളിൽ ഹൃദയംകത്തിവന്നില്ലയൊ? എന്നു തമ്മിൽ ചൊല്ലി, ആ നാഴികെക്ക് എഴുനീ ൩൩ റ്റു, യരുശലേമിലേക്കു തിരികെ പോന്നു. പതിനൊരുവരെയും ൩൪ കൂടെ ഉള്ളവ്രെയും ഒക്കത്തക്ക കണ്ടെത്തി: ഉള്ളവണ്ണം കൎത്താ വ് ഉണൎന്നു ശിമോന്നു കാണായി വന്നു എന്നു പറഞ്ഞു.(കേട്ടു) തങ്ങളും വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കയിൽ ൩൫ അറിയായ്‌വന്നപ്രകാരവും വിവരിച്ചു പറകയും ചെയ്തു.

ഇങ്ങനെ അവർ പറയുമ്പോൾ, യേശു താൻ അവരുടെ ൩൬ നടുവിൽ നിന്നു: നിങ്ങൾക്കു സമാധാനം (ഉണ്ടാക)എന്നു പറഞ്ഞു. ആയവർ ഞെട്ടി ഭയപ്പെട്ടു, പ്രേതാത്മാവിനെ കാണു ൩൭ ന്നപ്രകാരം നിരൂപിക്കുമ്പോൾ; നിങ്ങൾ കലങ്ങിയിരിക്കുന്നത് ൩൮ എന്ത്? നിങ്ങളുടെ ഹൃദയത്തിൽ വിചാരങ്ങൾ പൊങ്ങുവാൻ എന്തു! എന്റെ കൈകളെയും കാലുകളെയും നോക്കി, ഞാൻ ത ൩൯ ന്നെ ആകുന്നു എന്നറിവിൻ! എന്നെ തൊട്ടുകാണ്മിൻ! എന്നിൽ കാണുന്നപ്രകാരം പ്രേതാത്മാവിന്നു മാംസവും അസ്ഥികളും ഇല്ലല്ലൊ എന്ന് അവരോടു പറഞ്ഞു. കൈകളെയും കാലുകളെയും ൪൦ കാണിച്ചുകൊടുത്തു. അവർ സന്തോഷത്താൽ വിശ്വസിക്കാ ൪൧ തെ, അതിശയിച്ചു നില്ക്കുമ്പോൾ: തിന്മാൻ വല്ലതും നിങ്ങൾക്ക് ഇങ്ങുണ്ടോ എന്ന് അവരോടു പറഞ്ഞു. അവരും ഒരു ഖണ്ഡം ൪൨ വറുത്ത മീനും ഒട്ടു തേങ്കട്ടയും അവനു കൊടുത്തു.അത് അവൻ ൪൩ വാങ്ങി അവർ കാണെകെ തിന്നു. പിന്നെ അവരോടു പറഞ്ഞിതു: ൪൪ ഞാൻ നിങ്ങളോട് ഇരിക്കുമ്പോൾ തന്നെ, ചൊല്ലിതന്ന വാക്കുകൾ ഇവ അത്രേ; മോശധൎമ്മത്തിലും പ്രവാചകരിലും സങ്കീൎത്തനങ്ങളിലും എന്നെകൊണ്ട് എഴുതിഅത് ഒക്കെയും നിവൃത്തിയാകേണം എന്നു തന്നെ. അപ്പോൾ തിരുവെഴുത്തുകളെ തിരി ൪൫ ച്ചറിയേണ്ടതിനായി അവൎക്ക് ബുദ്ധിയെ തുറന്നു, ഇന്ന പ്ര ൪൬ കാരം മശീഹ കഷ്ടപ്പെടുകയും മൂന്നാം നാൾ മരിച്ചവരിൽനിന്നു വീണ്ടും എഴുനിലക്കയും, അവന്റെ നാമത്തിൽ മാനസാന്തരവും ൪൭ പാപമോചനവും യരുശലേമിൽ തുടങ്ങി, സകലജാതികളിലും ഘോഷിക്കപ്പെടുകയും വേണ്ടുന്നത് എന്ന് എഴുതിക്കിടന്നു. ഇവറ്റിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു. കണ്ടാലും എ ൪൮ ന്റെ പിതാവ്, വാഗ്ദത്തം ചെയ്തതിനെ ഞാൻ നിങ്ങളുടെ മേ ൪൯ ലേ അയക്കുന്നു; നിങ്ങളൊ ഉയരത്തിൽനിന്നു ശക്തി ധരിക്കും

൨൦൭
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/233&oldid=163674" എന്ന താളിൽനിന്ന് ശേഖരിച്ചത്