൧൩ പിന്നെ നിങ്ങൾ ഉപവസിക്കുമ്പോൾ വേഷധാരികളെ പോലെ മുഷിഞ്ഞ മുഖം എടുക്കരുത്; ആയവർ മനുഷ്യൎക്ക് ഉപവാസികൾ എന്ന് വിളങ്ങേണ്ടതിന്നു തങ്ങളുടെ മുഖങ്ങളെ വാട്ടിക്കളയുന്നു; ആമെൻ ഞാൻ നിങ്ങളോടു പറയുന്നിതു : അവൎക്കു പ്രതിഫലം കിട്ടിപ്പോയി. ൧൭ നീയൊ ഉപവസിക്കയിൽ മനുഷ്യൎക്കല്ല രഹസ്യത്തിലെ നിന്റെ പിതാവിനത്രെ ഉപവാസം തെളിയെണ്ടതിന്നു തലൈക്കു തേച്ചു മുഖം കഴുകിക്കൊൾക. ൧൮ എന്നാൽ രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യത്തിൽ നിണക്കു പകരം നൽകും.
൧൯ പുഴുവും പൂപ്പും കെടുക്കയും കള്ളന്മാർ തുരന്നു കക്കുകയും ചെയ്യുന്ന ഈ ഭൂമിമേൽ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വരൂപിക്കാതെ - ൨൦ പുഴുവും പൂപ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു കക്കാതെയും ഇരിക്കുന്ന സ്വൎഗത്തിലത്രെ നിങ്ങൾക്കു നിക്ഷേപങ്ങളെ സ്വരൂപിച്ചു കൊൾവിൻ. ൨൧ കാരണം നിങ്ങളുടെ നിക്ഷേപം എവിടെ അവിടെ നിങ്ങളുടെ ഹൃദയവും ആകും.ശരീരത്തിന്റെ വിളക്കു കണ്ണു തന്നെ; എന്നാൽ നിന്റെ കണ്ണു ഏകാഗ്രമായാൽ നിന്റെ ശരീരം എല്ലാം പ്രകാശിതമായിരിക്കും. ൨൩ നിന്റെ കണ്ണു വിടക്കാകുന്നുവെങ്കിൽ നിന്റെ ശരീരം എല്ലാം അന്ധകാരസ്ഥമായിരിക്കും; എന്നാൽ നിന്നിലുള്ള വെളിച്ചം തന്നെ ഇരുട്ടായാൽ ആ ഇരുട്ട് എത്ര വലിയത്? ൨൪ രണ്ടു യജമാനന്മാരെ സേവിപ്പാൻ ആൎക്കും കഴിയില്ല; ചെയ്താൽ ഒരുവനെ പകെച്ചു, മറ്റവനെ സ്നേഹിക്കും, അല്ലെങ്കിൽ ഒരുത്തനെ മുറുകെ പിടിച്ചു മറ്റവനെ നിന്ദിക്കും; നിങ്ങൾക്കു ദൈവത്തെയും (ധനമാകുന്ന) മാമൊനെയും സേവിച്ചു കൂടാ. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നിതു : ഏതു തിന്നും ഏതു കുടിക്കും എന്നു നിങ്ങളുടെ പ്രാണനായ്ക്കൊണ്ടും, ഏതുടുക്കും എന്നു ശരീരത്തിന്നായും ചിന്തപ്പെടരുതു; ആഹാരത്തെക്കാൾ പ്രാണനും ഉടുപ്പിനെക്കാൾ ശരീരവും ഏറെ വലുതല്ലല്ലോ! വാനത്തിലെ പറജാതികളെ നോക്കുവിൻ! അവ വിതയ്ക്കാതെയും കൊയ്യാതെയും പാണ്ടിശാലകളിൽ കൂട്ടിവെയ്ക്കാതെയും ഇരിക്കുന്നു, എന്നിട്ടും സ്വൎഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് അവറ്റെ പുലൎത്തുന്നു; അവറ്റിലും നിങ്ങൾ ഏറ്റം വിശേഷമല്ലോ! പിന്നെ ചിന്തപ്പെട്ടാലും തന്റെ ആയുസ്സോട് ഒരു മുളം കൂട്ടിവെപ്പാൻ നിങ്ങളിൽ ആൎക്കു കഴിയും? ശേഷം ഉടുപ്പിനെ ചൊല്ലി ചിന്തപ്പെടുവാൻ എന്തു?
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Architectlal എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |