താൾ:Malayalam New Testament complete Gundert 1868.pdf/227

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ലൂക്ക ൨൨. ൨൩.അ.

വെളുത്തപ്പോൾ, മഹാപുരോഹിതർ, ശാസ്ത്രികൾ മുതലായ ജന മൂപ്പന്മാർ വന്നു കൂടി, അവനെ തങ്ങളുടെ സുനേദ്രിയത്തിൽ വരുത്തി: നീ മശീഹയെങ്കിൽ ഞങ്ങളോടു പറ! എന്നു ചൊല്ലി ൬൭

യാറെ: നിങ്ങളോടു പറഞ്ഞാലും നിങ്ങൾ വിശ്വസിക്കയില്ല; ൬൮

ഞാൻ ചോദിച്ചാലും എന്നോട് ഉത്തരം ചൊല്ലുകയില്ല; വിട്ടയക്കയും ഇല്ല; എങ്കിലൊ ഇതു മുതൽ മനുഷ്യപുത്രൻ ദേവശക്തി ൬൯

യുടെ വലഭാഗത്ത് ഇരുന്നിരിക്കും എന്ന് അവരോടു പറഞ്ഞു. എന്നാൽ: നീ ദേവപുത്രനോ? എന്ന് എല്ലാവരും ചോദിച്ചതി ൭൦

ന്നു: നിങ്ങൾ പറയുന്നുവല്ലൊ; ഞാൻ ആകുന്നു എന്നു ചൊല്ലി ൭൧

യപ്പോൾ: ഇനി സാക്ഷ്യംകൊണ്ട് നമുക്ക് എന്ത് ആവശ്യം? നാം തന്നെ അവന്റെ വായിൽനിന്നു കേട്ടുവല്ലൊ എന്ന് അവർ പറഞ്ഞു.

൨൩. അദ്ധ്യായം.

യേശു പിലാതനും, (ആ) ഹെരോദാവിനും മുമ്പിൽനിന്നു, (൧൩) നിൎദ്ദോഷൻ എന്നു തോന്നിട്ടും മരണാവിധി ഉണ്ടായതു {മത്താ. ൨൭.മാ.൫.യോ.൧൮}, (൨൬) നഗരത്തിങ്കന്നു പുറപ്പാടു, (൩൩) ക്രൂശാരോഹണവും, (൪൪) മരണവും, (൫൦) ശവസംസ്കാരവും {മമ.യോ,൧൯}

അനന്തരം അവർ എല്ലാവരും കൂട്ടമെ എഴുനീറ്റ്, അവനെ ൧

പിലാതനടുക്കൽ കൊണ്ടുപോയി. ഇവൻ താൻ ക്രിസ്തനാകു ൨

ന്ന ഒരു രാജാവ് എന്നു ചൊല്ലിക്കോണ്ട്, ജാതിയെ മറിച്ചുകളകയും കൈസൎക്ക് കരംകൊടുക്കുന്നതു വിരോധിക്കയും ചെയ്യുന്ന പ്രകാരം ഞങ്ങൾ കണ്ടു എന്നു കുറ്റം ചുമത്തി തുടങ്ങി. എന്നാ ൩

റെ, പിലാതൻ അവനോടു: നീ യഹുദരുടെ രാജാവായവനൊ? എന്നു ചോദിച്ചതിന്നു: നീ ചൊല്ലുന്നുണ്ട് എന്ന് അവനോട് ഉത്തരം പറഞ്ഞു. പിലാതൻ മഹാപുരോഹിതരോടും, പുരുഷാ ൪

രങ്ങളോടും: ഈ മനുഷ്യനിൽ കുറ്റം ഒന്നും കാണുന്നില്ല എന്നു പറഞ്ഞാറെയും: അവൻ ഗലീലയിൽ തുടങ്ങി, യഹൂദയിൽ എ ൫

ങ്ങും ഇവിടത്തോളവും പഠിപ്പിച്ചുംകൊണ്ടു ജനത്തെ ഇളക്കുന്നു എന്നു മുട്ടിച്ചു ചൊല്ലിയപ്പോൾ, പിലാതൻ ഗലീല എന്നതു ൬

കേട്ടിട്ടു: മനുഷ്യർ ഗലീലക്കാരനൊ? എന്നു ചോദിച്ചു. ഹെ ൭

രോദാവിന്റെ അധികാരത്തിൽ ഉൾപെട്ടവൻ എന്നറിഞ്ഞ ഉടനെ, ആ നാളുകളിൽ യരുശലേമിൽ വന്നു പാൎക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചുകളഞ്ഞു. ഹെരോദാ ൮

൨0൧
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/227&oldid=163667" എന്ന താളിൽനിന്ന് ശേഖരിച്ചത്