താൾ:Malayalam New Testament complete Gundert 1868.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


THE GOSPEL OF LUKE, XXII.

കണ്ടു: കൎത്താവെ ഞങ്ങൾ വാളാൽ വെട്ടുകയൊ? എന്നു ചൊ

൫൦ ല്ലി, അവരിൽ ഒരുത്തൻ മഹാപുരോഹിതന്റെ ദാസനെ, വെ

൫൧ ട്ടി. വലത്തെ ചെവി അറുത്തു. അതിന്നു യേശു: ഇത്രോളം വിടുവിൻ! എന്നു ചൊല്ലി, ആയവന്റെ ചെവി തൊട്ടു സൗഖ്യം

൫൨ വരുത്തി. തന്റെ നേരെ വന്ന മഹാപുരോഹിതരോടും ദെവാലയത്തിലെ പടനായകരോടും മൂപ്പരോടും യേശു പറഞ്ഞിതു: ഒരു കള്ളനെക്കൊള്ള എന്ന പോലെ നിങ്ങൾ വാളുവടികളുമായി പുറപ്പെട്ടു വന്നു. ഞാൻ ദിവസേന ദേവാലയത്തിൽ നിങ്ങളോടു കൂടെ ഇരുന്നിട്ടും എന്റെ നേരെ കൈകളെ നീട്ടീട്ടില്ല എങ്കിലും, ഇതു നിങ്ങളുടെ നാഴികയും, ഇരുളിന്റെ അധികാരവും ആകുന്നു.

൫൪ അവരോ,അവനെ പിടിച്ചു കൊണ്ടുപോയി, മഹാപുരോഹിതന്റെ വീട്ടിൽ കടത്തി;പേത്രൻ ദൂഅരത്തു കൂടി പിഞ്ചെല്ലുമ്പോ

൫൫ ൾ, അവർ നടുമുറ്റത്തിന്മദ്ധ്യെ തീകത്തിച്ച് ഒന്നിച്ചിരുന്ന

൫൬ ശേഷം, പേത്രനും അവരുടെ ഇടയിൽ ഇരുന്നുകൊണ്ട്, അ വൻ വെളിച്ചത്തോടു ചേൎന്നിരിക്കുന്നത് ഒരു ബാല്യക്കാരത്തികണ്ട്, അവനെ ഉറ്റു നോക്കി: ഇവനും അവനോടു കൂടെ ഇ

൫൭ രുന്നു എന്നു പഞ്ഞാറെ: സ്ത്രീയെ, ഞാൻ അവനെ അറിയുന്നി

൫൮ ല്ല! എന്ന് അവൻ തള്ളിപ്പറഞ്ഞു. കുറയ പിന്നെ മറ്റൊരുവൻ അവനെ കണ്ടു: നീയും അവരിലുള്ളവൻ തന്നെ എന്നു പറ

൫൯ ഞ്ഞു. പേത്രനൊ: മനുഷ്യ, ഞാനല്ല! എന്നു പറഞ്ഞു. ഏകദേശം ഒരു മണിനേരംകഴിഞ്ഞ ശേഷം വേറൊരുവൻ: ഉണ്മയിൽ ഇവൻ അവനോടു കൂടെ ഇരുന്നു; ഗലീൽക്കാരനല്ലൊ ആകു

൬൦ ന്നു! എന്നു നിഷ്കൎഷിച്ചു ചൊല്ലിയാറെ: മനുഷ്യ, നീ പറയുന്നതു തിരിയുന്നില്ല! എന്നു പേത്രൻ പറഞ്ഞു; ഉരിയാടുമ്പോൾ ത

൬൧ ന്നെ, പെട്ടെന്നു പൂവങ്കോഴി കൂകി. കൎത്താവ് തിരിഞ്ഞു പേത്ര

൬൨ നെ ഒന്നു നോക്കുകയും ചെയ്തു. ഇന്നു കോഴിക്കൂകുമ്മുമ്പെ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു കൎത്താവ് തന്നോട് ചൊല്ലിയ വാക്കിനെ പേത്രൻ ഓൎത്തു പുറപ്പെട്ടുപോയി, കൈപ്പോടെ കരകയും ചെയ്തു.

൬൩ യേശുവെ വിപിടിച്ചുകൊളളുന്ന പുരുഷന്മാരോ അവനെ പ്

൬൪ രിഹസിച്ചു, തല്ലി, കണ്ണു മൂടിക്കെട്ടി മുഖത്തടിച്ചു: നിന്നെ കമച്ച

൬൫ വൻ ആർ എന്നു പ്രവചിക്ക! എന്നു ചോദിക്കയല്ലാതെ, മറ്റെ

൬൬ പല ഭൂഷണവും അവന്റെ നേരെ പറഞ്ഞു പോകും. നേരം

൨൦0
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/226&oldid=163666" എന്ന താളിൽനിന്ന് ശേഖരിച്ചത്