താൾ:Malayalam New Testament complete Gundert 1868.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൨ ൦ ഓൎമ്മക്കായി ഇതിനെ ചെയ്പിൻ. അപ്രകാരം തന്നെ അത്താഴത്തിൽ പിന്നെ പാനപാത്രവും(കൊടുത്തു) പറാഞ്ഞിതു: ഈ പാൻപാത്രം നിങ്ങൾക്കു വേണ്ടി ഒഴിക്കപ്പെടുന്ന എന്റെ ര

൨ ൧ ക്തത്തിൽ പുതിയ നിയമമാകൂന്നു (൧ കൊ.൧൧, ൨൩), എങ്കിലും കണ്ടാലും എന്നെ കാണിച്ചു കൊടുക്കുന്നവന്റെ കൈ എ

൨൨ ന്നോടു ക്കൂടെ മേശയിൽ ഉണ്ടു. വിധിച്ചു കിടക്കുന്ന പ്രകാരം തന്നെ മനുഷ്യപുത്രൻ പോകുന്നു സത്യം; എങ്കിലും അവനെ

൨൩ കാണിച്ചു കൊടുക്കുന്ന മനുഷ്യനു ഹാ കഷ്ടം! എന്നാറെ, ഇതു ചെയ്പാനുള്ളവൻ തങ്ങളിൽ ആരു പോൽ എന്ന് അവർ അന്യോന്യം നിരുപിച്ചു തുടങ്ങി.

൨൪ അവരിൽ ഏറ്റം വലിയവനായി തോന്നുന്നവൻ ആർ എന്നതിനെ ചൊല്ലി, ഒരു തൎക്കവും അവരിൽ ഉണ്ടായി; അവ

൨൫ രോട് അവൻ പറഞ്ഞിതു: (മത്താ,൨൦, ൨൫) ജാതികളുടെ രാജാക്കന്മാർ അവരിൽ കൎത്തൃത്വം നടത്തുന്നു; അവരിൽ അധികരി

൨൬ ക്കുന്നവർ ഉപകാരികൾ എന്നു വിളിക്കപ്പെടുന്നു. നിങ്ങളൊ അപ്രകാരം അല്ല; നിങ്ങളിൽ ഏറെ വലുതായവൻ ഇളയവ

൨൭ നെ പോലെയും, നടത്തുന്നവൻ ശുശ്രുഷിക്കുന്നവനെ പോലെയും ആക! ഏറെ വല്യതായത് ആരു പോൽ? ചാരിക്കൊണ്ടവനൊ, ശുശ്രൂഷിക്കുന്നവനൊ? ചാരിക്കൊണ്ടവനല്ലയൊ; ഞാനാ നിങ്ങളുടെ ഇടയിൽ ശുശ്രൂഷിക്കുന്നവനെ പോലെ

൨൮ ആകുന്നു (യോ.൧൩,൧൪) എങ്കിലും എന്റെ പരീക്ഷകളിൽ

൨൯ എന്നോടു കൂടെ പാൎത്തു നിന്നവർ നിങ്ങളത്രെ. ഞാനും എൻ പിതാവ് എനിക്ക് നിയമിച്ചതു പോലെ രാജ്യത്തെ നിങ്ങൾക്കും

൩0 നിയമിച്ചു തരുന്നുണ്ടു. നിങ്ങൾ എന്റെ രാജ്യത്തിൽ എൻമേശയിൽ ഭക്ഷിച്ചുകുടിക്കയും,ഇസ്രയേൽഗോത്രങ്ങൾ പന്ത്രണ്ടിന്നും ന്യായം വിധിച്ചു. സിംഹാസനങ്ങ്ലിൽ ഇരിക്കയും ചെയ്പാന്തക്കവണ്ണമെ!

൩൧ പിന്നെ കൎത്താവ് പറഞ്ഞിതു: ശിമോനെ, ശിമോനെ! കണ്ടാലും സാത്താൻ നിങ്ങളെ കോതമ്പു പോലെ ചേറുവാന്ത ൩൨ ക്കവണ്ണം ചോദിച്ചുപോയി, ഞാനാ നിന്റെ വിശ്വാസം ഒടുങ്ങിപോകായ്പാൻ നിണക്കു വേണ്ടി യാചിച്ചു; പിന്നെ നീ ഒരിക്കൽ തിരിഞ്ഞു വന്നാൽ നിന്റെ സഹോദരന്മാരെ ഉറപ്പി

൩൩ ച്ചു കൊൾക! എന്നതിന്ന് അവൻ: കൎത്താവേ! നിന്നോടു കൂടെ തടവിലും ചാവിലും ചെല്ലുവാൻ ഞാൻ ഒരുങ്ങി നില്ക്കുന്നു!

൧൯൮




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/224&oldid=163664" എന്ന താളിൽനിന്ന് ശേഖരിച്ചത്