താൾ:Malayalam New Testament complete Gundert 1868.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല          THE GOSPEL OF LUKE,XXI.XXII.
  പ്പെട്ടും, പ്രപഞ്ചത്തിന്നു തട്ടുന്നവ പാൎത്തു നിന്നും വീൎപ്പു മുട്ടിയി

൨൭ രിക്കും. അപ്പോൾ ,മനുഷ്യപുത്രൻ വലിയ ശക്തിയോടും തേജ

൨൮ സ്സോടും, കൂടെ മേഘത്തിൽ വരുന്നത് അവർ കാണും. ഇവ സംഭവിച്ചു തുടങ്ങുമ്പോൾ, നിങ്ങളുടെ വീണ്ടെടുപ്പു സമീപിക്കുന്നതിനാൽ, നിവൎന്നു കൊണ്ടു, തലകളെ ഉയൎത്തുവിൻ! ൨൯ അവരോട് ഉപമയും പറഞ്ഞിതു: അത്തി മുതലായ മരങ്ങ

൩൦ ളെ എല്ലാം കാണ്മിൻ! അവ തളിൎത്തു കാണുമ്പോൾ, വേനിൽ

൩൧ അടുത്തു വന്നു എന്നു സ്വതെ അറിയുന്നുവല്ലൊ! അപ്രകാരം നിങ്ങളും ഇവ ഉണ്ടാകുന്നതു കാണുമ്പോൾ, ദേവരാജ്യം സമീ

൩൨ പമാകുന്നു, എന്നു ഗ്രഹിപ്പിൻ! ആമെൻ ഞാൻ നിങ്ങളോട് പറയുന്നിതു: എല്ലാം ഉണ്ടാകുവോളത്തിന്ന് ഈ തലമുറ ഒഴിഞ്ഞു

൩൩ പോകയില്ല; വാനവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വച

൩൪ നങ്ങൾ ഒഴിഞ്ഞു പോകയില്ല താനും. ശേഷം നിങ്ങളുടെ ഹൃദയങ്ങൾ ലഹരിപ്രമാദത്തലും, ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം പെട്ടന്നു നിങ്ങളിൽ തട്ടാതിരിപ്പാൻ സൂ

൩൫ ക്ഷിച്ചുകൊൾവിൻ! കാരണം സൎവ്വഭൂമിയുടെ മുഖത്തിലും ഇരി

൩൬ ക്കുന്നവൎക്ക് എല്ലാവൎക്കും അതു കണ്ണിപോലെ വരും. ആകയാൽ ഈ സംഭവിപ്പാനുള്ളതിന് ഒക്കെക്കും നിങ്ങൾ തെറ്റിപോയി, മനുഷ്യപുത്രന്റെ മുമ്പിൽ നില്പാൻ, യോഗ്യരായി തോന്നേണ്ടതിന് എല്ലാ സമയത്തിലും, പ്രാൎത്ഥിച്ചും ജാഗരിച്ചും കൊണ്ടിരിപ്പിൻ(എന്ന് അരുളിച്ചെയ്തു)

൩൭ പകൽ തോറും അവൻ ദേവാലയത്തിൽ ഉപദേശിച്ചും രാത്രികളിൽ ഒലീവ് എന്ന് പേരുള്ള മലെക്കു പുറപ്പെട്ടു. പാൎത്തും കൊ

൩൮ ൾകയും, ജനം എല്ലാം അവനെ കേൾക്കേണ്ടതിന്ന് അതികാലത്തു ദേവാലയത്തിൽ അവനെ നോക്കി നടക്കയും ചെയ്യും.

         ൨൨. അദ്ധ്യായം.

യേശുവെ കൊല്ലുവാൻ നിശ്ചയിച്ചതു,(൭) പെസഹാക്ഷേണവും തിരുവൎത്താഴവും[മത്താ-൨൬. മാ ൧൪], (൨൪) അപോസ്തലരിൽ തൎക്കം ഉണ്ടായതു, (൩൧) ശിമോന്റെ വീഴ്ച അറിയിച്ചതു[മ മ. യോ.൧൩.], (൩൯) ഗഥശമനയിലെ പോരാട്ടവും, (൪൭) തോട്ടത്തിൽ പിടിപെട്ടതും [മ.മ.], (൫൪) ശിമോന്റെ വീഴ്ചയും, (൬൩) സൂനേദ്രിയത്തിൽനിന്നു വിസ്തരിച്ചതും[മ.മ.യോ.൧൮]

൧ പിന്നെ പെസഹ എന്ന പേരുള്ള പുളിപ്പില്ലാത്തതിന്റെ

൨ പെരുനാൾ അടുക്കുമ്പോൾ, മഹാപുരോഹിതരും, ശാസ്ത്രികളും,

                  ൧൯൬
                        Digitized by Google
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/222&oldid=163662" എന്ന താളിൽനിന്ന് ശേഖരിച്ചത്