Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലൂക്ക.൨൧.അ.

നടക്കരുതെ! നിങ്ങൾ യുദ്ധങ്ങളും കലഹങ്ങളും കേൾക്കുമ്പോൾ, ൯

ഞെട്ടിപ്പോകായപിൻ! അവ എല്ലാം ഉണ്ടാകേൺറ്റതു സത്യം; അവസാനം തൽക്ഷണം ഇല്ല താനും. പിന്നെ അവരോട് പറഞ്ഞിതു: ൧൦

ജാതി ജാതിക്കും രാജ്യം രാജ്യത്തിന്നും എതിരെ എഴുനില്ക്കും; വലിയ ഭൂകമ്പങ്ങളും ക്ഷാമങ്ങളും മഹാവ്യാധികളും അവിടെ ഉണ്ടാകും. ൧൧

ഇവ എല്ലാറ്റിനും മുമ്പെ എൻ നാമം നിമിത്തം നിങ്ങളുടെ മേൽ കൈകളെ വെച്ചു, പള്ളികളിലും തടവുകളിലും ഏല്പിച്ചു രാജാക്കൾക്കും നാടുവാഴികൾക്കും മുമ്പിലാക്കി ഹിംസിക്കും. ൧൨

അതൊ നിങ്ങൾക്കു സാക്ഷ്യത്തിനു സംഗതി ആകും.൧൩

ആകയാൽ, വാദിക്കേണ്ടതു മുമ്പിൽ കൂട്ടി ധ്യാനിക്കരുത് എന്നു ഹൃദ (൧൪)

യങ്ങളിൽ ഉറപ്പിച്ചുകൊൾവിൻ! നിങ്ങളൂടെ എതിരികൾ എല്ലാം എ(൧൫)

തിർ പറവാനും ചെറുപ്പാനും കഴിയാത്ത വായും, ജ്ഞാനവും, ഞാൻ നിങ്ങൾക്കു തരും നിശ്ചയം. എന്നാൽ, പിതാക്കളും സഹോ (൧൬)

ദരരും. ചാൎച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏൽപ്പിച്ചു കൊടുക്കയും, നിങ്ങളിൽ(ചിലരെ) മരിപ്പിക്കയും ചെയ്യും. എൻനാമം നിമിത്തം നിങ്ങൾ എല്ലാവരാലും പകെക്കപ്പെട്ടവർ ആകും. നിങ്ങ(൧൭)

ളുടെ തലയിൽനിന്നു രോമവും(വെറുതെ) കെട്ടു പോകയില്ല. നി(൧൮)

ങ്ങളുടെ ക്ഷാന്തിയെ കൊണ്ട് നിങ്ങളുടെ ദേഹികളെ നേടുവിൻ.(൧൯)

എന്നാൽ, യരുശ്ലേം പടകളാൽ വളയപ്പെടുന്നതു കാണു(൨൦)

മ്പോൾ,അതു പാഴാക്കുന്നതു അടുത്തുവന്നു എന്നു ബോദ്ധിച്ചുകൊൾവിൻ! അന്നു യഹൂദയിലുള്ളവർ മലകളിലേക്കു മണ്ടി(൨൧)

പ്പൊഅക! അതിൻ നടുവിലുള്ളവർ പുറപ്പെട്ടുപോക; നാടുകളിൽ ഉള്ളവർ അതിൽ കടക്കായ്ക്ക! ആ നാളുകളാകട്ടെ, എഴുതിക്കിടക്കു(൨൨)

ന്നത് എല്ലാം നിവൃത്തിക്കേണ്ടുന്ന പ്രതിക്രിയാദിവസങ്ങൾ ആകുന്നു. ആ നാളുകളിൽ ഗൎഭിണികൾക്കും മുലകുറ്റിപ്പിക്കുന്നവൎക്ക്(൨൩)

ഹാ ക്ഷ്ടം! കാരണം ഭൂമിയിൽ വലിയ ഞെരുക്കവും, ഈ ജനത്തിങ്കൽ ക്രോധവും ഉണ്ടാകും. അവർ വാളിൻവായാൽ പടുക(൨൪)

യും ബദ്ധരായി എല്ലാജാതികളിലേക്കും, കൊണ്ടുപോകപ്പെടുകയും ജാതികളുടെ സമയങ്ങൾ തികവോളം യരുശലേം ജാതികളാൽചവിട്ടപ്പെടുകയും ചെയ്യും. ശേഷം സൂൎയ്യചന്ദ്രനക്ഷത്രങ്ങ(൨൫)

ളിൽ ലക്ഷണവും കടലും ഓളവും മുഴങ്ങിയിരിക്കെ ഭുമിയിലെ ജാതികൾക്ക് അഴിനിലയോടെ ക്ഴെക്കും ഉണ്ടാകും. സ്വൎഗ്ഗങ്ങ (൨൬)

ളുടെ സൈന്യങ്ങൾ കുലുങ്ങിപ്പോകുന്നതിനാൽ മനുഷ്യർ ഭയ

൧൯൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/221&oldid=163661" എന്ന താളിൽനിന്ന് ശേഖരിച്ചത്