താൾ:Malayalam New Testament complete Gundert 1868.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

THE GOSPEL OF LUKE XX. XXL

അരുളുച്ചെയ്യുന്നിതു: ഞാൻ നിന്റെ ശ്ത്രുക്കളെ നിന്റെ പാദ

൪൩ പീഠമാക്കുവോളത്തിന്ന് എന്റെ വലഭാഗത്തിരിക്കെ എന്നു സങ്കീൎത്തനപുസ്തകത്തിൽ(൧൧൦) ദാവിദ് തന്നെ ചൊല്ലുന്നുവല്ലൊ;

൪൪ ദാവിദ് അവനെ കൎത്താവ് എന്നു വിളിക്കുന്നു, എന്നാൽ അവന്റെ പുത്രനാകുന്നത് എങ്ങിനെ?

൪൫ പിന്നെ ജനം ഒക്കയും കേൾക്കെ തന്റെ ശിഷ്യരോട് പറ

൪൬ ഞ്ഞിതു: അങ്കികളോടെ നടക്കുന്നതും, അങ്ങാടികളിൽ വന്ദനങ്ങളും, പള്ലികളിൽ മുഖ്യാസനങ്ങളും, അത്താഴങ്ങളിൽ പ്രധാനസ്ഥലങ്ങളും ഇശ്ഛിക്കുന്ന ശാസ്ത്രികളിൽനിന്നു സൂക്ഷിച്ചുകൊൾവി

൪൭ ൻ! അവർ ഉപായത്താൽ നീളെ പ്രാൎത്ഥിച്ചുകൊണ്ടു വിധവമാരുടെ വീടുകളെ വിഴുങ്ങുന്നു; ആയവൎക്കും ഏറ്റം വലിയ ശിക്ഷാവിധി വരും.

൨൧. അദ്ധ്യായം.

വിധവയുടെ കാഴ്ച[മം. ൧൨], (൫) യുഗാവസാനത്തിന്നു മുമ്പെ നടക്കേണ്ടുന്നവയും, (൨൦) യരുശലേമിൻ സംഹാരവും, (൨൫) കൎത്താവിൻ പ്രത്യക്ഷതയും അറിയിച്ചു, (൨൯) ഉണൎവ്വാൻ പ്രബോധിപ്പിലതു [മത്താ- ൨൪. മാ- ൧൩]

൧ എന്നാറെ, അവൻ മേല്പെട്ടു നോക്കി, ധനവാന്മാർ തങ്ങളുടെ

൨ കാഴ്ചകളെ ഭണ്ഡാരത്തിൽ ഇടുന്നതു കണ്ടു. ദരിദ്രയായൊരു വിധ

൩ വ അതിൽ രണ്ടു കാശ് ഇടുന്നതും കണ്ടു പറഞ്ഞിതു: ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടു എന്നു ഞാൻ സ

൪ ത്യമായി, നിങ്ങളോടു പറയുന്നു. എല്ലാവരും തങ്ങളുടെ വഴിച്ചലിൽ നിന്നല്ലൊ ദേവക്കാഴ്ചകളിലേക്ക് ഇട്ടിരിക്കുന്നു: ഇവളൊ തന്റെ കുറച്ചലിൽനിന്നത്രെ തനിക്കുള്ള സമ്പത്ത് ഒക്കെയും ഇട്ടതു! ൫ പിന്നെ ചിലർ ദേവാലയത്തെ കാട്ടി, അതു മനോഹരകല്ലുകളാലും, നേൎച്ചദാനങ്ങളും, അലങ്കരിച്ചു നിൽക്കുന്നതു ചൊല്ലു

൬ മ്പോൾ: ഈ കാണുന്നതിൽ ഒക്കെയും കല്ലുകല്ലിന്മെൽ ഇടിയാതെ കണ്ടു വിടപ്പെടുകയില്ല എന്നുള്ള ദിവസങ്ങൾ വരും എന്നു

൭ പറഞ്ഞാറെ: ഗുരൊ, ഇവ എപ്പോൾ ഉണ്ടാകും എന്നും ഇവ സംഭവിക്കേണ്ടുന്നപ്പൊഴെക്കുള്ള ലക്ഷണം ഏതു എന്നും അ

൮വർ അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: നിങ്ങളെ തെറ്റിക്കാതിരിക്കാതിരിപ്പാൻ തന്നെ നോക്കുവിൻ! എങ്ങിനെ എന്നാൽ ഞാൻ ആകുന്നു എന്നും സമയം അണഞ്ഞിരിക്കുന്നു എന്നും ചൊല്ലി അനേകർ എന്റെ നാമം എടുത്തു വരും; അവരുടെ പിന്നാലെ

൧൯൪




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)

<



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ [[user:{{{Creator}}}|{{{Creator}}}]] എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ പിഴവ്) (സ്കോർ പിഴവ്) (സ്കോർ പിഴവ്) (സ്കോർ പിഴവ്) (സ്കോർ പിഴവ്) (സ്കോർ പിഴവ്)

[[വർഗ്ഗം:DC2014-Pages created by {{{Creator}}}]]




"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/220&oldid=163660" എന്ന താളിൽനിന്ന് ശേഖരിച്ചത്