Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൨൦. അ.

കാട്ടുവിൻ! ആരുടെ സ്വരൂപവും എഴുത്തും ഉള്ളതാകുന്നു? എന്ന് അവരോടു പറഞ്ഞതിന്നു: കൈസരുടെ എന്ന് ഉത്തരം പറഞ്ഞു. എന്നാൽ കൈസൎക്കുള്ളവ കൈസൎക്കും, ദൈവത്തിന്നുള്ളവ ദൈവത്തിന്നും ഒപ്പിച്ചുകൊടുപ്പിൻ! എന്ന് അവരോട് പറഞ്ഞു. അവർ ജനത്തിന്റെ മുമ്പിൽ അവന്റെ മൊഴിയെ പിടിച്ചു കൂടാതെ, ഉത്തരം ഹേതുവായി ആശ്ചൎയ്യപ്പെട്ടു, മിണ്ടാതെ നില്ക്കയും ചെയ്തു.

പുനരുത്ഥാനം ഇല്ല എന്നു തൎക്കിക്കുന്ന ചദൂക്യരിൽ ചിലർ അടുത്തു വന്ന് അവനോട് ചോദിച്ചിതു: ഗുരൊ, ഒരുത്തന്റെ സഹോദരൻ ഭാൎയ്യയെ കെട്ടി, മക്കളില്ലാതെ മരിച്ചു എങ്കിൽ, ആ ഭാൎയ്യയെ സഹോദരൻ പരിഗ്രഹിച്ചു. തന്റെ സഹോദരനു സന്തതി ഉണ്ടാക്കേണം എന്നു മോശ (൫മോ. ൨൫, ൫.) നമുക്ക് എഴുതിയല്ലൊ. എന്നാൽ ഏഴു സഹോദരൻ ഉണ്ടായിരുന്നു; അതിൽ ഒന്നാമൻ ഭാൎയ്യയെ കെട്ടി, മക്കൾ ഇല്ലാതെ മരിച്ചു; രണ്ടാമൻ ആ സ്ത്രീയ ചേൎത്തുകൊണ്ടു. മക്കളില്ലാതെ മരിച്ചു; മൂന്നാമനും അവളെ പരിഗ്രഹിച്ചു. അവ്വണ്ണം എഴുവരും മക്കളെ വെച്ചേക്കാതെ മരിച്ചു. ഒടുക്കം സ്ത്രീയും മരിച്ചു പോയി; എന്നാൽ പുനരുത്ഥാനത്തിൽ അവരിൽ ഏവനു ഭാൎയ്യ ആകും? അവൾ ഏഴുവൎക്കും ഭാൎയ്യയായിരുന്നുവല്ലൊ! എന്നതിന്നു യേശു ഉത്തരം ചൊല്ലിയതു: ഈ യുഗത്തിൻമക്കൾ കെട്ടുകയും കെട്ടിക്കയും ചെയ്യുന്നു; എങ്കിലും ആ യുഗത്തിന്നും മരിച്ചവരിൽ നിന്നുയിൎത്തെഴുനീല്പതിന്നു, യോഗ്യരായി തോന്നിയവർ, ഇനി മരിപ്പാനും കഴിയായ്കകൊണ്ടു, കെട്ടുകയും കെട്ടിക്കയും ഇല്ല. കാരണം അവർ പുനരുത്ഥാനത്തിൻ മക്കളാകയാൽ ദൂതതുല്യരും ദേവപുത്രരും ആകുന്നു. മരിചവർ എഴുനീല്ക്കുന്നു എന്നതൊ, മോശയും മുൾചെടികഥയിൽ (൨. മോ. ൩, ൬.) യഹോവ അബ്രഹാമിൻ ദൈവവും, ഇഛ്ശാക്കിൻ ദൈവവും, യാക്കോബിൻ ദൈവവും, എന്നു ചൊല്ലുമ്പോൾ, സൂചിപ്പിച്ചു തന്നു. ദൈവമാകട്ടെ, ചത്തവൎക്കല്ല, ജീവനുള്ളവൎക്കത്രെ ആകുന്നത്. അവനായിട്ട് എല്ലാവരും ജീവിച്ചിരിക്കുന്നുവല്ലൊ! എന്നാറെ, ശാസ്ത്രികളിൽ ചിലർ: ഗുരൊ, നീ നന്നായി പറഞ്ഞു എന്ന് ഉത്തരം ചൊല്ലിയതല്ലാതെ, അവർ പിന്നെ അവനോട് ഒന്നും ചോദിപ്പാൻ തുനിഞ്ഞതും ഇല്ല.

അവരോടു അവൻ പറഞ്ഞിതു: മശീഹ ദാവിദിൻപുത്രൻ എന്നു ചൊല്ലുന്നത് എങ്ങിനെ? യഹോവ എന്റെ കൎത്താവ്

൧൯൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/219&oldid=163658" എന്ന താളിൽനിന്ന് ശേഖരിച്ചത്