താൾ:Malayalam New Testament complete Gundert 1868.pdf/218

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. XX.

ഏറിയ കാലം പരദേശത്തുപോയി പാൎത്തശേഷം, കുടിയാന്മാർ പറമ്പിന്റെ അനുഭവത്തിൽനിന്നു കൊടുക്കേണ്ടതിന്നു തക്കത്തിൽ അവരടുക്കെ, ദാസനെ പറഞ്ഞയച്ചു; ആയവനെ കുടിയാർ തല്ലി, വെറുതെ അയച്ചൂടുകയും ചെയ്തു. അവൻ മറ്റൊരു ദാസനെയും നിയോഗിച്ചു; അവനെയും അവർ തല്ലി, അപമാനിച്ചു, വെറുതെ അയച്ചൂടുകയും ചെയ്തു. മൂന്നാമനെയും നിയോഗിച്ചയച്ചപ്പൊൾ, അവനെ മുറി ഏല്പിച്ചു പുറത്താക്കിക്കളഞ്ഞു. പിന്നെ പറമ്പിന്നുടയവൻ പറഞ്ഞു: ഞാൻ എന്തു ചെയ്തു? എന്റെ പ്രിയപുത്രനെ നിയോഗിക്കും; പക്ഷെ ഇവനെ കണ്ടു ശങ്കിക്കും. എന്നിട്ടു കുടിയാർ അവനെ കണ്ട്: ഇവൻ അവകാശിയാകുന്നു; അവകാശം ഇങ്ങാവാൻ നാം അവനെ കൊന്നുകളക! എന്നു തങ്ങളിൽ നിരൂപിച്ചുചൊല്ലി, അവനെ പറമ്പിൽനിന്നു തള്ളിക്കൊന്നുകളഞ്ഞു. എന്നാൽ പറമ്പിന്നുടയവൻ അവരിൽ എന്തു ചെയ്യും? ആ കുടിയാരെ വന്നു നിഗ്രഹിച്ചു, പറമ്പിനെ അന്യരിൽ ഏല്പിച്ചുകൊടുക്കും; എന്ന് അവർ കേട്ടാറെ, അതരുത്! എന്നു പറഞ്ഞു. അവനൊ അവരെ നോക്കി (സങ്കീ. ൧൧൮, ൨൨.) എന്നാൽ വീടു പണിയുന്നവർ ആകാ എന്നു തള്ളിയോരു കല്ലു തന്നെ കോണിൻ തലയായ്പന്നു എന്ന് എഴുതിയിരിക്കുന്നത് എന്ത് പോൽ? ആ കല്ലിന്മേൽ വീണവൻ എല്ലാം പൊടിഞ്ഞുപോകും; അത് ആരുടെ മേൽ വീണ്ടാലും അവനെ ധൂളിപ്പിക്കും എന്നു പറഞ്ഞു. ഈ ഉപമ തങ്ങളെ കുറിച്ചു ചൊല്ലിയപ്രകാരം മഹാപുരോഹിതരും, ശാസ്ത്രികളും ബോധിച്ചിട്ട് ആ നാഴികയിൽ തന്നെ, അവന്മേൽ കൈകളെ വെപ്പാൻ അന്വേഷിച്ചാറെയും, ജനത്തെ ഭയപ്പെട്ടു നിന്നു.

പിന്നെ അവനെ കാത്തിരുന്നു, നാടുവാഴിയുടെ അധികാരത്തിലും, കോയ്മയിലും ഏല്പിപ്പാന്തക്കവണ്ണം വാക്കുകൊണ്ട് അവനെ പിടികൂടേണ്ടതിന്നു, നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ നിയോഗിച്ചു. ആയവർ ഗുരൊ, നീ നേരായി പറഞ്ഞുപദേശിക്കുന്നു എന്നും മുഖപക്ഷം തോന്നാതെ, ദൈവത്തിൻ വഴിയെ ഉണ്മയിൽ പട്ഃഇപ്പിക്കുന്നു എന്നും, ഞങ്ങൾ അറിയുന്നു. നാം കൈസൎക്കു കപ്പം കൊടുക്കുന്നതു വിഹിതമൊ അല്ലയൊ? എന്ന് അവനോട് ചോദിച്ചു. അവരുടെ കൌശലം അവൻ ഗ്രഹിച്ചു (എന്നെ പരീക്ഷിക്കുന്നത് എന്തു?) ദ്രഹ്മയെ.

൧൯൨






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/218&oldid=163657" എന്ന താളിൽനിന്ന് ശേഖരിച്ചത്