ഞാൻ വേദനപ്പെടുകകൊണ്ടു, ലാജർ തന്റെ വിരലിന്റെ അറ്റം വെള്ളത്തിൽ മുക്കി. എന്റെ നാവിനെ തണുപ്പിക്കേണ്ടതിന്നു നിയോഗിക്ക! എന്നാറെ, അബ്രഹാം പറഞ്ഞു: മകനെ! നിന്റെ ആയുസ്സിൽ നിന്റെ നന്മകളും ലാജരിന്ന് അപ്രകാരം തിന്മകളും കിട്ടി പോയ പ്രകാരം ഓൎക്ക! ഇപ്പോഴൊ ഇവന് ഇവിടെ ആശ്വാസവും നിണക്കു വേദനയും ഉണ്ടു. അത്രയുമല്ല; ഇവിടെനിന്നു നിങ്ങളടുക്കെ കടപ്പാൻ ഇഛ്ശിക്കുന്നവൎക്കു കഴിവില്ലാതെയും, അങ്ങെയവർ ഞങ്ങളടുക്കെ ക്ടന്നു വരാതെയും ഇരിപ്പാന്തക്കവണ്ണം ഞങ്ങൾക്കും നിങ്ങൾക്കും നടുവെ വലിയ പിളൎപ്പു സ്ഥാപിച്ചിട്ടുണ്ടൂ. പിന്നെ അവൻ പറഞ്ഞു; എന്നാൽ പിതാവെ! ആയവനെ എന്റെ അപ്പന്റെ വീട്ടിൽ അയപ്പാൻ അപേക്ഷിക്കുന്നു; കാരണം എനിക്ക് അഞ്ചു സഹോദരന്മാർ ഉണ്ടു; അവരും ഈ ദണ്ഡസ്ഥലത്തു വരാതിരിപ്പാൻ അവൻ അവൎക്കു (ആണയിട്ടും) സാക്ഷ്യം ചൊല്ലാക! അബ്രഹാം അവനോട്: അവൎക്കു മോശയും പ്രവാചകരും ഉണ്ടല്ലൊ; ആയവനെ കേൾക്കേണ്ടത് എന്നു പറഞ്ഞാറെ: അല്ല, പിതാവായ അബ്രഹാമേ! മരിച്ചവരിൽനിന്നു ഒരുത്തൻ അവരരികെ പോയി എങ്കിൽ മനന്തിരിയും എന്ന് അവൻ പറഞ്ഞതിന്നു: അവർ മോശയേയും പ്രവാചകരേയും കേൾക്കാഞ്ഞാൽ, മരിച്ചവരിൽനിന്ന് ഒരുത്തൻ എഴുനീറ്റു വന്നു എങ്കിലും, അവരെ അനുസരിപ്പിക്കയും ഇല്ല എന്ന് അവനോട് പറഞ്ഞു.
ഇടൎച്ചകളും തമ്മിൽ ക്ഷമിക്കുന്നതും വിശ്വാസവൎദ്ധനയും ചൊല്ലി ഉപദേശിച്ചതു, (൧൧) ൧൦ കഷ്ഠികൾക്കു ശുദ്ധി വന്നതിന്റെ അനുഭവം, (൨൦) ദേവരാജ്യം പതുക്കയും ഘോഷത്തോടും വരുന്ന പ്രകാരം [മത്താ. ൨൪, ൧൭-൪൧.] അവൻ തന്റെ ശിഷ്യരോടു ചൊല്ലിയതു: ഇടൎച്ചകൾ വരാതിരിക്കുന്നത് അസാദ്ധ്യം തന്നെ; എങ്കിലും അവ വരുത്തുന്നവനു ഹാ കഷ്ടം! ഈ ചെറിയവരിൽ ഒരുത്തന് ഇടൎച്ച വരുത്തുന്നവനു ഹാ കഷ്ടം! ഈ ചെറിയവരിൽ ഒരുത്തന് ഇടൎച്ച വരുത്തുന്നതിനേക്കാൾ അവന്റെ കഴുത്തിൽ ഒരു തിരിക്കല്ലു ചുറ്റീട്ടു കടലിൽ എറിഞ്ഞു കളഞ്ഞാൽ, അവനു പ്രയോജനമായിരിക്കുന്നു. (മത്താ. ൧൮. ൬.) നിങ്ങളെ തന്നെ സൂക്ഷിച്ചുകൊൾവിൻ! നിന്റെ സഹോദരൻ നിന്നോട് പിഴെച്ചാൽ അവനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |