താൾ:Malayalam New Testament complete Gundert 1868.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലൂക്ക. ൧൬. അ.

കെട്ടവനത്രെ. ആകയാൽ, അനീതിയുള്ള മാമോനിൽ വിശ്വസ്തരായില്ല എങ്കിൽ, സത്യമായുള്ളതു നിങ്ങളിൽ ആർ ഭരമേല്പിക്കും? അന്യന്റെ മുതലിൽ വിശ്വസ്തരായില്ല എങ്കിൽ, നിങ്ങൾക്കു സ്വന്തമായത് ആർ തരും? രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യനും കഴികയില്ല; ചെയ്താൽ ഒരുവനെ പകെക്കും, മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനെ മുറുക പിടിക്കും, മറ്റവനെ നിന്ദിക്കും; നിങ്ങൾക്കു ദൈവത്തെയും മാമോനെയും സേവിച്ചുകൂടാ. (മത്താ. ൬, ൨൪.)

എന്നിവ എല്ലാം ദ്രവ്യാഗ്രഹികളായ പറീശന്മാർ കേട്ട് അവനോട് ഇളിച്ചു കാട്ടി. അവരോട് പറഞ്ഞിതു: നിങ്ങളെ തന്നെ മനുഷ്യരുടെ മുബാകെ, നിങ്ങൾ നീതീകരിക്കുന്നവർ എങ്കിലും, ദൈവം നിങ്ങളുടെ ഹൃദയങ്ങളെ അറിയുന്നു; കാരണം മനുഷ്യരിൽ ഉന്നതമായതു, ദൈവത്തിൻമുമ്പാകെ അറെപ്പത്രെ. ധൎമ്മ ശാസ്ത്രവും പ്രവാചകരും, യോഹനാൻ വരെ (ഉള്ളതു); അന്നുമുതൽ ദേവരാജ്യം സുവിശേഷിക്കപ്പെടുന്നു; എല്ലാവനും അതിനെ ആക്രമിക്കുന്നു (മത്താ ൧൧, ൧൨.) ധൎമ്മത്തിൽ ഒരു പുള്ളി വീണു പോകുന്നതിനേക്കാൾ, സ്വൎഗ്ഗവും ഭൂമിയും ഒഴിഞ്ഞു പോകുന്നത് എളുപ്പം തന്നെ (മത്താ. ൫, ൧൮.) തന്റെ ഭാൎയ്യയെ ഉപേക്ഷിച്ചു മറ്റവളെ കെട്ടുന്നവൻ എല്ലാം വ്യഭിചരിക്കുന്നു; പുരുഷൻ ഉപേക്ഷിച്ചു പോയവളെ കെട്ടുന്നവനും എല്ലാം വ്യഭിചരിക്കുന്നു (മത്താ. ൧൯, ൯.)

ധനവാനായൊരു മനുഷ്യൻ ഉണ്ടായിരുന്നു; അവൻ ധൂമ്രവൎണ്ണമുള്ളതും. നേരിയ ശീലയും ഉടുത്തുംകൊണ്ടു, ദിനമ്പ്രതി കൌതുകത്തോടെ രമിക്കുന്നവൻ തന്നെ. ലാജർ എന്നു പേരുള്ള ഒരു ദരിദ്രനും ഉണ്ടു; അവന്റെ പടിപ്പുരെക്കൽ ഇവൻ പരുവും മൂടി ഇടപ്പെട്ടിരുന്നു; ധനവാന്റെ മേശയിൽനിന്നു വീഴുന്നു കഷണങ്ങൾകൊണ്ടു തൃപ്തിവരുത്തുവാൻ. ആഗ്രഹിച്ചുപാൎത്തു: നായ്ക്കളും വന്ന് അവന്റെ പരുക്കളെ നക്കും. ആ ദരിദ്രനു മരണം സംഭവിച്ചു; ദൂതന്മാർ അവനെ കൊണ്ടുപോയി, അബ്രഹാമിൻ മടിയിലാക്കി. ധനവാനും മരിച്ചു കുഴിച്ചിടപ്പെട്ടു; അവൻ പാതാളത്തിൽ ദണ്ഡങ്ങളിൽ ഉൾപ്പെട്ടു കണ്ണുകളെ ഉയൎത്തി, ദൂരത്തുനിന്ന് അബ്രഹാമെയും, അവന്റെ മടിയിൽ ലാജരെയും കണ്ടു, വിളിച്ചു പറഞ്ഞു: പിതാവായ അബ്രഹാമെ! എന്നിൽ കനിഞ്ഞു കൊണ്ടാലും ഈ ജ്വാലയിൽ

൧൮൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/207&oldid=163645" എന്ന താളിൽനിന്ന് ശേഖരിച്ചത്