നടക്കാതിരിക്കുമൊ? കണ്ടു കിട്ടിയപ്പൊൾ സന്തോഷിച്ചുംകൊണ്ടു, തന്റെ ചുമലുകളിൽ എടുത്തു. വീട്ടിൽവന്നു സ്നേഹിതരെയും, അയല്ക്കാരെയും, വിളിച്ചുകൂട്ടി: ഞാൻ കളഞ്ഞിട്ടുള്ള ആടുകണ്ടു കിട്ടുകകൊണ്ട് എന്നോടു കൂടെ സന്തോഷിപ്പിൻ! എന്ന് അവരോട് പറയുന്നു. അപ്രകാരം തന്നെ മാനസാന്തരം കൊണ്ട് ആവശ്യമില്ലാത്ത തൊണ്ണൂറ്റൊമ്പതു നീതിമാന്മാരിലും മനം തിരിയുന്ന ഏക പാപിയെ ചൊല്ലി, സ്വൎഗ്ഗത്തിൽ സന്തോഷം ഉണ്ടാകും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
അല്ല, ഏതു സ്ത്രീ പത്തു ദ്രഹ്മ ഉണ്ടായിരിക്കെ, ഒരു ദ്രഹ്മ കളഞ്ഞാൽ, വിളക്കുകത്തിച്ചു ഭവനം അടിച്ചു വാരി അതു കണ്ടു കിട്ടും വരെ, സൂക്ഷ്മത്തോടെ അന്വേഷിക്കാതിരിക്കുമൊ? കണ്ടു കിട്ടിയപ്പോൾ, തോഴിമാരെയും, അയല്ക്കാരത്തികളേയും വിളിച്ചുകൂട്ടി: ഞാൻ കളഞ്ഞിരുന്ന ദ്രഹ്മ കണ്ടു കിട്ടുകകൊണ്ടു എന്നോടു കൂടെ സന്തോഷിപ്പിൻ! എന്നു പറയുന്നു. അപ്രകാരം തന്നെ മനം തിരിയുന്ന ഏക പാപിയെ ചൊല്ലി, ദേവദൂതന്മാരുടെ മുമ്പാകെ സന്തോഷം ഉണ്ടാകുന്നു എന്നു ഞാൻ നിങ്ങളോടു പറയുന്നു.
പിന്നെ പറഞ്ഞിതു: ഒരു മനുഷ്യനു രണ്ടു മക്കൾ ഉണ്ടു. അതിൽ ഇളയവൻ അപ്പനോട്: അപ്പനെ, വസ്തുവിൽ എനിക്ക് വരുന്ന പങ്കു തരേണമെ എന്നു പറഞ്ഞു; അവനും മുതലിനെ അവൎക്കു പകുതി ചെയ്തു. കുറയ നാൾ കഴിഞ്ഞപ്പോൾ, ഇളയ മകൻ സകലവും സ്വരൂപിച്ചുകൊണ്ടു. ദൂൎദേശത്തേക്കു യാത്രപോയി, അവിടെ ദുൎന്നടപ്പ് ആചരിച്ചുകൊണ്ടു. തന്റെ വസ്തു നാനാവിധമാക്കിക്കളഞ്ഞു. എല്ലാം ചെലവഴിച്ച ശേഷം, ആ ദേശത്തിൽ കനത്ത ക്ഷാമം ഉണ്ടായി; അവനു മുട്ടു വന്നുതുടങ്ങി. പിന്നെ പോയി, ആ ദേശത്തിലെ പൌരന്മാരിൽ ഒരുത്തനെ പറ്റിക്കൊണ്ടു, ആയവൻ അവനെ തന്റെ നിലങ്ങളിൽ അയച്ചു. പന്നികളെ മേയ്പാനാക്കി. പന്നികൾ തിന്നുന്ന മരപ്പയറു കൊണ്ടു തന്റെ വയറു നിറെപ്പാൻ എത്ര കൊതിച്ചാലും ആരും അവനു കൊടുത്തില്ല. അപ്പോൾ , അവൻ തന്നിലേക്കു തന്നെ വന്നു പറഞ്ഞു: എന്റെ അപ്പനോട് എത്ര കൂലിക്കാൎക്ക് അപ്പം വഴിയുന്നുണ്ടു; ഞാനൊ വിശപ്പുകൊണ്ട് ഇവിടെ നശിച്ചു പോകുന്നു. ഞാൻ എഴുനീറ്റ് എന്റെ അപ്പന്റെ അടുക്കെ പോയി അവനോട്: അപ്പനെ, ഞാൻ സ്വൎഗ്ഗത്തോടും, നിന്നോടും, പാപം ചെയ്തു; ഇനി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |