Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്ത്രീയെ, നിന്റെ ബലക്ഷയത്തിൽ നിന്നു നീ അഴിഞ്ഞു വന്നു എന്നു ചൊല്ലി, അവളുടെ മേൽ കൈകളെ വെച്ചു; അവളും ക്ഷണത്തിൽ നിവിൎന്നു വന്നു, ദൈവത്തെ തേജസ്കരിക്കുകയും ചെയ്തു. യേശു ശബ്ബത്തിൽ സൌഖ്യമാക്കിയതിന്നു പള്ളിമൂപ്പൻ കോപിച്ചു പുരുഷാരത്തോട്: പ്രവൃത്തിപ്പാൻ ആഴ്ചകൾ ആറുണ്ടല്ലൊ (൫ മോ ൫, ൧൩) അതിലകം വന്നു സൌഖ്യപ്പെടുവിൻ ശബ്ബത്തുനാളിൽ അരുത് എന്നു പറഞ്ഞു. അവനോട് കൎത്താവ് ഉത്തരം ചൊല്ലിയതു: വേഷധാരികളെ! നിങ്ങളിൽ ഓരോരുത്തനും ശബ്ബത്തിൽ തന്റെ കാളയൊ, കഴിതയൊ, തൊട്ടിയിൽനിന്ന് അഴിച്ചു കൊണ്ടുപോയി കുടിപ്പിക്കുന്നില്ലയൊ? എന്നാൽ സാത്താൻ ഇതാ പതിനെട്ടു വൎഷവും കെട്ടിവെച്ചുള്ള ഈ അബ്രഹാമിൻമകളായവളെ ശബ്ബത്തുനാളിൽ ആ കെട്ടിൽനിന്ന് അഴിച്ചു വിടേണ്ടതല്ലയൊ! എന്നു പറയുമ്പോൾ, വിരോധികൾ എല്ലാവരും നാണിച്ചു, അവനാൽ ഉണ്ടാകുന്ന മഹിമകളാൽ പുരുഷാരും ഒക്കയും സന്തോഷിക്കയും ചെയ്തു. പിന്നെ അവൻ പറഞ്ഞിതു: ദേവരാജ്യം എന്തിനോട് സദൃശമാകുന്നു; ഏതിനോട് അതിനെ ഉപമിക്കേണ്ടു? ഒരു മനുഷ്യൻ എടുത്തു, തന്റെ തോട്ടത്തിൽ ഇട്ട കടുകിൻമണിക്കു സദൃശമാകുന്നു. അതു വളൎന്നു വലിയ മരമായി, ആകാശപക്ഷികളും വന്നു അതിന്റെ കൊമ്പുകളിൽ കുടിപാൎത്തു. പിന്നെയും പറഞ്ഞിതു, ദേവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടു? ഒരു സ്ത്രീ പുളിച്ചമാവ് എടുത്തു മൂന്നു പറ മാവിൽ ചേൎത്ത്, എല്ലാം പുളിച്ചു വരുവോളം അടക്കി വെച്ചതിനോട് അതു തുല്യമാകുന്നു. അവൻ ഉപദേശിച്ചുകൊണ്ടു യരുശലേമിനായി യാത്ര ചെയ്തു: പട്ടണങ്ങളും ഗ്രാമങ്ങളും തോറും കടന്നു പോരുമ്പോൾ ഒരുത്തൻ അവനോട്: കൎത്താവെ, രക്ഷപെടുന്നവർ ചുരുക്കമൊ? എന്നു ചോദിച്ചാറെ, അവനോട് പറഞ്ഞിതു: ഇടുക്കുവാതിലൂടെ അകമ്പൂകുവാൻ പോരാടുവിൻ! കാരണം പലരും പൂകാൻ അന്വേഷിക്കും കഴികയും ഇല്ല എന്നു ഞാൻ നിങ്ങളോട് പറയുന്നു. വീടുടയവൻ എഴുനീറ്റു, കതകു പൂട്ടിക്കളകയാൽ, നിങ്ങൾ പുറത്തുനിന്നു: കൎത്താവെ, കൎത്താവെ, ഞങ്ങൾക്കു തുറക്കുക! എന്നു ചൊല്ലി, കതകു മുട്ടിതുടങ്ങിയശേഷവും, അവൻ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/199&oldid=163635" എന്ന താളിൽനിന്ന് ശേഖരിച്ചത്