Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/192

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യോനാവിൻ ഘോഷണത്തിന്ന് അനുതപിച്ചതിനാൽ അതിന്നു കുറ്റം വിധിക്കും; യോനാവിലും അധികമായത് ഇവിടെ കണ്ടുാലും! (൮, ൧൬)

൩൩ വിളക്കു കൊളുത്തീട്ട് ആരും നിലയറയിലൊ പറക്കീഴിലൊ വെക്കാതെ, പ്രവേശിക്കുന്നവർ വെളിച്ചം കാണേണ്ടതിന്നു വിളക്കു തണ്ടിന്മേൽ അത്രെ ഇടുന്നു. (മത്താ. ൬, ൨൨)

൩൪ ശരീരത്തിന്റെ വിളക്കു കണ്ണു തന്നെ; എന്നാൽ നിന്റെ കണ്ണ് ഏകാഗ്രമായാൽ, നിന്റെ ശരീരം എല്ലാം പ്രകാശിതമായിരിക്കും; വിടക്കാകിലൊ നിന്റെ ശരീരവും ഇരുട്ടള്ളതുതന്നെ.

൩൫ ആകയാൽ, നിന്നിലുള്ള വെളിച്ചം ഇരുളായിരിക്കാതവണ്ണം നോക്കുക!

൩൬ എന്നാൽ നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒന്നും കൂടാതെ മുഴുവൻ പ്രകാശിതമായിരുന്നാൽ, വിളക്കു തന്റെ തെളക്കം കൊണ്ടു നിന്നെ പ്രകാശിപ്പിക്കുമ്പോലെ അശേഷം പ്രകാശിതമായിരിക്കും.

൩൭ പറയുമ്പോൾ തന്നെ, ഒരു പറീശൻ അവനെ തന്നോടു കൂടെ മുത്താഴം കഴിപ്പാൻ ക്ഷണിച്ചു; അവനും അകമ്പുക്കു ചാരികൊണ്ടിരുന്നു.

൩൮ മുത്താഴത്തിന്നു മുമ്പെ കുളിക്കാത്തതു കണ്ടിട്ടു പറീശൻ ആശ്യൎ‌യ്യപ്പെട്ടാറെ, കൎത്താവ് അവനോടു പറഞ്ഞിതു:

൩൯ ഇപ്പോൾ പറീശരായം നിങ്ങൾ കിണ്ടികിണ്ണങ്ങളുടെ പുറത്തെ വെടിപ്പാക്കിക്കൊള്ളുന്നു: നിങ്ങളുടെ അകത്തൊ, കവൎച്ചയും ദുഷ്ടതയും നിറയുന്നു.

൪൦ മൂഢരെ, പുറത്തെ ഉണ്ടാക്കിയവൻ അകത്തെയും ഉണ്ടാക്കിയില്ലയൊ?

൪൧ എങ്കിലും അകത്തുള്ള ഭിക്ഷകൊടുപ്പിൻ എന്നാൽ കണ്ടാലും സകലവും നിങ്ങൾക്കു ശുദ്ധമാകുന്നു;

൪൨ എങ്കിലൊ തൃത്താവിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുത്തു ന്യായവും ദേവസ്നേഹവും വിട്ടു കളകയാൽ, പറീശരായ നിങ്ങൾക്കു ഹാ കഷ്ടം! ഇവചെയ്കയും അവ ത്യജിക്കാതിരിക്കയും വേണ്ടിയതു താനും.

൪൩ പള്ളികളിൽ മുഖ്യാസനവും അങ്ങാടികളിൽ വന്ദനങ്ങളും, സ്നേഹിക്കയാൽ പറീശരായ നിങ്ങൾക്കു ഹാ കഷ്ടം!

൪൪ മനുഷ്യർ മീതെ നടക്കുമ്പോൾ, അറിയാതവണ്ണം അസ്പഷ്ടങ്ങളായ ശവക്കുഴികളോടു നിങ്ങൾ ഒക്കുകകൊണ്ടു നിങ്ങൾക്കു ഹാ കഷ്ടം!

൪൫ എന്നാറെ, വൈദികരിൽ ഒരുത്തൻ അവനോടു: ഗുരൊ, ഇങ്ങിനെ പറയുന്നതു കൊണ്ടു നീ ഞങ്ങളോടും അഹങ്കരിക്കുന്നു എന്നു ഉത്തരം ചൊല്ലിയതിന്ന്, അവൻ പറഞ്ഞിതു:

൪൬ എടുപ്പാൻ ഞെരുക്കമുള്ള ചുമടുകളെ നിങ്ങൾ മനുഷ്യരെകൊണ്ടു ചുമപ്പിച്ചു, നിങ്ങളുടെ വിരലുകൾ ഒന്നിനാലും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/192&oldid=163628" എന്ന താളിൽനിന്ന് ശേഖരിച്ചത്