രുന്നു എന്നറിവിൻ. എന്നാൽ ആ നഗരത്തേക്കാൾ സദോമിന്നും അന്നു സഹിച്ചു കൂടുമായിരിക്കും എന്നു ഞാൻ നിങ്ങളോട് പറയുന്നു. കൊരജീനെ, നിനെക്കു ഹാ കഷ്ടം! ബെഥചൈദെ, നിണക്കു ഹാ കഷ്ടം! നിങ്ങളിൽ കാണിച്ച ശക്തികൾ തൂരിലും ചിദോനിലും കാണിച്ചു എങ്കിൽ പണ്ടു തന്നെ രട്ടിലും വെണ്ണീറിലും ഇരുന്നു മനന്തിരിയുമായിരുന്നു. ശേഷം ന്യായവിധിയിൽ നിങ്ങളേക്കാൾ തൂരിന്നും ചിദോന്നും സഹിച്ചുകൂട്ടുമായിരിക്കും. പിന്നെ സ്വൎഗ്ഗത്തോളം ഉയൎന്നു ചമഞ്ഞ കഫൎന്നഹ്രമെ! നീയും പാതാളം വരെ കിഴിഞ്ഞു പോകും. നിങ്ങളെ കേൾക്കുന്നവൻ എന്നെ കേൾക്കുന്നു; നിങ്ങളെ തള്ളുന്നവൻ എന്നെ തള്ളുന്നു; എന്നെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു. ആ എഴുപതു പേർ സന്തോഷത്തോടെ മടങ്ങിവന്നു: കൎത്താവെ, നിന്റെ നാമത്തിൽ ഭൂതങ്ങളും ഞങ്ങൾക്കു കീഴടങ്ങുന്നു എന്നു പറഞ്ഞു. അവരോട് അവൻ: സാത്താൻ മിന്നാൽ പോലെ സ്വൎഗ്ഗത്തുനിന്നു വീഴുന്നതു ഞാനും കണ്ടു. ഇതാ പാമ്പുതേളുകളിലും മെതിപ്പാനും ശത്രുവിന്റെ സൎവ്വബലത്തിന്മേലും ഞാൻ നിങ്ങൾക്ക് അധികാരം തന്നിരിക്കുന്നു; ഒന്നും നിങ്ങളെ ചേതം വരുത്തുകയും ഇല്ല. എന്നിട്ടും ഭൂതങ്ങൾ നിങ്ങൾക്കു കീഴടങ്ങുന്നതിൽ സന്തോഷിക്കൊല്ല; നിങ്ങളുടെ നാമങ്ങൾ സ്വൎഗ്ഗത്തിൽ എഴുതിവെച്ചതിൽ സന്തോഷിക്കെ ചെയ്‌വിൻ. ആ നാഴികയിൽ യേശു ആത്മാവിൽ ഉല്ലസിച്ചു പറഞ്ഞിതു: പിതാവെ, സ്വൎഗ്ഗത്തിന്നും ഭൂമിക്കും കൎത്താവായുള്ളോവെ! നീ ഇവറ്റെ ജ്ഞാനികൾക്കും വിവേകികൾക്കും (തോന്നാതെ) മറെച്ചു ശിശുക്കൾക്കു വെളുപ്പെടുത്തിയതുകൊണ്ടു ഞാൻ വാഴ്ത്തുന്നുണ്ടു; അങ്ങിനെ തന്നെ പിതാവെ, ഇപ്രകാരം നിണക്കു പ്രസാദം തോന്നിയതു. പിന്നെ ശിഷ്യന്മാരുടെ നേരെ തിരിഞ്ഞു പറഞ്ഞു, സകലവും എൻപിതാവിനാൽ എങ്കൽ സമൎപ്പിക്കപ്പെട്ടു; പുത്രൻ ഇന്നത് എന്നും പിതാവല്ലാതെ ആരും അറിയുന്നതും ഇല്ല; പിതാവ് ഇന്ന് എന്നു പുത്രനും പുത്രൻ വെളിപ്പെടുത്തുവാൻ ഇഛ്ശിക്കുന്നവനും അല്ലാതെ ആരും അറിയുന്നതും ഇല്ല. എന്നാറെ, ശിഷ്യന്മാരുടെ നേരെ പ്രത്യേകം തിരിഞ്ഞു പറഞ്ഞിതു: നിങ്ങൾ കാണുന്നതു കാണുന്ന കണ്ണുകൾ ധന്യങ്ങളായവ! നിങ്ങൾ കാണുന്നതു കാണ്മാൻ ഏറിയ പ്രവാചകുരും രാജാക്ക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |