താൾ:Malayalam New Testament complete Gundert 1868.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലൂക്ക. ൯. അ.

ണ്ടാൽ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനൊ എന്നെ അയച്ചവനെ കൈക്കൊള്ളുന്നു; എങ്ങിനെ എന്നാൽ നിങ്ങൾ എല്ലാവരിലും ചെറുതായവൻ വലിയവൻ ആകുന്നു എന്ന് അവരോടു പറഞ്ഞു. യോഹനാൻ ഉത്തരം ചൊല്ലിയതു: നായക, ഒൎഉത്തൻ നിന്റെ നാമത്തിൽ ഭൂതങ്ങളെ ആട്ടുന്നത് ഞങ്ങൾ കണ്ടു, നമ്മോട് അനുഗമിക്കയ്കയാൽ അവനെ വിരോധിച്ചു. അവനോടു യേശു പറഞ്ഞു: വിരോധിക്കരുതു, കാരണം നിങ്ങൾക്ക് എതിരെ അല്ലാത്തവൻ നിങ്ങൾക്ക് വേണ്ടിയവനാകുന്നു.

അവൻ മേലോട്ട് എടുത്തുകൊള്ളപ്പെടുന്നതിന്റെ നാളുകൾ തികയുമ്പോൾ സംഭവിച്ചിതു: അവൻ യരുശലേമിലേക്ക് യാത്രയാവാൻ തന്റെ മുഖ ഉറപ്പിച്ചു, തന്റെ സന്നിധിക്കു മുമ്പാകെ, ദൂതന്മാരെ അയച്ചു; ആയവർ യാത്രയായി, ഒരു ശമൎയ്യ ഗ്രാമത്തിൽ അവനായി ഒരുക്കേണ്ടതിന്നു പ്രവേശിച്ചാറെ, അവന്റെ മുഖം യരുശലേമിലേക്കു ചെല്ലുന്നതാകകൊണ്ട്, അവനെ കൈക്കൊണ്ടില്ല. അത് അവന്റെ ശിഷ്യരായ യാക്കോബും യോഹനാനും കണ്ടു പറഞ്ഞിതു: കൎത്താവെ, എലീയാ,ചെയ്തതു പോലെ ഞങ്ങൾ ആകാശത്തിൽ നിന്നു തീ ഇറങ്ങി, അവരെ നിഗ്രഹിപ്പാൻ പറയേണമൊ? അവനൊ തിരിഞ്ഞു: നിങ്ങൾ ഇന്ന ആത്മാവിന്നുള്ളവർ എന്നറിയുന്നില്ലയൊ? (മനുഷ്യരുടെ ദേഹികളെ നശിപ്പിപ്പാനല്ല, രക്ഷിപ്പാനത്രെ മനുഷ്യപുത്രൻ വന്നതു) എന്ന് അവരെ ശാസിച്ചു അവർ വേറെ ഗ്രാമത്തിൽ പോകയും ചെയ്തു.

അവർ വഴിയിൽ നടക്കുമ്പോൾ, സംഭവിച്ചിതു: ഒരുത്തൻ അവനോടു: (കൎത്താവെ,) നീ എവിടെ പോയാലും ഞാൻ പിഞ്ചെല്ലാം എന്നു പറഞ്ഞു. യേശു അവനോടു ഉരെച്ചു: കുറുനരികൾക്കു കുഴികളും വാനത്തിലെ പറജാതികൾക്ക് പാൎപ്പിടങ്ങളും ഉണ്ടു; മനുഷ്യ പുത്രനൊ, തലചായിപ്പാനും സ്ഥലം ഇല്ല. വേറൊരുത്തനോട് അവൻ എന്നെ അനുഗമിക്ക എന്നു പറഞ്ഞാറെ: കൎത്താവെ, ഞാൻ മുമ്പെ പോയി എന്റെ അഛ്ശനെ കുഴിച്ചിടുവാൻ അനുവാദം തരിക എന്ന് അവൻ പറഞ്ഞു. അവനോടു യേശു ചൊല്ലിയതു: മരിച്ചവർ തങ്ങളുടെ മരിച്ചവരെ കുഴിച്ചിടുവാൻ സമ്മതിക്ക; നീ പോയി, ദേവരാജ്യത്തെ അറിയിക്ക. മറ്റൊരുവൻ പറഞ്ഞു: കൎത്താവെ, നിന്നെ

൧൫൯


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/185&oldid=163620" എന്ന താളിൽനിന്ന് ശേഖരിച്ചത്