Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/184

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. IX.

നിണക്കും ഒന്നു മോശെക്കും ഒന്ന് എലീയാവിന്നും എന്നു താൻ ചൊല്ലുന്നത് അറിയാതെ പറഞ്ഞു. ഇതു പറയുമ്പോൾ, ഒരു മേഘം സംഭവിച്ച് അവരിൽ നിഴലിട്ടു; അവർ മേഘം പ്രവേശിക്കയിൽ, ഇവർ പേടിച്ചുപോയി. മേഘത്തിൽ നിന്ന്: ഇവൻ എന്റെ പ്രിയപുത്രൻ; ഇവനെ ചെവിക്കൊൾവിൻ എന്ന് ഒരു ശബ്ദം ഉണ്ടായി. ശബ്ദം ഉണ്ടായ നേരത്തിൽ, യേശു തനിയെ കാണപ്പെട്ടു; അവർ കണ്ടത് ഒന്നും ആ നാളുകളിൽ ആരോടും അറിയിക്കാതെ അടങ്ങി പാൎത്തു.

പിറ്റെനാൾ അവൻ മലയിൽ നിന്ന് ഇറങ്ങി വന്ന ശേഷം, ബഹു പുരുഷാരം അവനെ എതിരേറ്റു, കൂട്ടത്തിൽനിന്ന് ഒരാൾ നിലവിളിച്ചു: ഗുരൊ, എന്റെ മകൻ എനിക്ക് ഏകജാതനാക കൊണ്ട് അവനെ നോക്കേണ്ടതിന്നു നിന്നോടു യാചിക്കുന്നു. കണ്ടാലും ഒരാത്മാവ് അവനെ പിടിച്ചിട്ട്, അവൻ പൊടുന്നനവെ ആൎക്കുന്നു; അത് അവനെ നുരപ്പിച്ച് ഇഴെക്കുന്നു; അവനെ ഞെരിച്ചിട്ടത്രെ ദുഃഖേന വിട്ടുമാറുന്നു. അതിനെ പുറത്താക്കുവാൻ നിന്റെ ശിഷ്യന്മാരോട് യാചിച്ചിട്ടും, അവൎക്കു കഴിഞ്ഞില്ല എന്നു പറഞ്ഞതിനു, യേശു ഉത്തരം ചൊല്ലിയതു:അവിശ്വാസവും കോട്ടവും ഉള്ള തലമുറയെ! എത്രോടം ഞാൻ നിങ്ങളരികെ ഇരുന്നു നിങ്ങളെ പൊറുക്കും? നിന്റെ മകനെ ഇങ്ങൊട്ടു കൊണ്ടുവാ! വരുമ്പോൾ തന്നെ, ഭൂതം അവനെ വലിച്ചിഴച്ചു കളഞ്ഞു; യേശൂ അശുദ്ധാത്മാവെ ശാസിച്ചു, കുട്ടിയെ സൌഖ്യമാക്കി, അഛ്ശനു കൊടുത്തു വിട്ടു; ദൈവത്തിന്റെ മഹിമയിങ്കൽ എല്ലാവരും വിസ്മയിക്കയും ചെയ്തു. യേശു ചെയ്യുന്നതിൽ ഒക്കയും എല്ലാവരും ആശ്ചൎയ്യപ്പെടുമ്പോൾ, അവൻ തന്റെ ശിഷ്യരോടു: നിങ്ങൾ ഈ വാക്കുകളെ ചെവികൊണ്ടു വെപ്പിൻ! മനുഷ്യപുത്രൻ മനുഷ്യരുടെ കൈകളിൽ ഏല്പിക്കപ്പെടുവാനുണ്ടു എന്നു പറഞ്ഞു. ആ മൊഴി അവർ ഗ്രഹിയാതെ ഇരുന്നു; അതു ബോധിക്കാതവണ്ണം അവരിൽനിന്നു മറഞ്ഞിരുന്നു; ആ മൊഴി സംബന്ധിച്ച് അവനോട് ചോദിപ്പാനും ഭയപ്പെട്ടു.

അനന്തരം അവരിൽ ഏറ്റം വലുതായവൻ ആർ എന്ന് ഒരു വിചാരം അവരിൽ പ്രവേശിച്ചാറെ, യേശു അവരുടെ ഹൃദയവിചാരം കണ്ടു, ശിശുവെ കൈപിടിച്ചു, തന്റെ അരികെ നിറുത്തി: ഈ ശിശുവെ എൻനാമത്തിൽ ആരനും കൈക്കൊ

൧൫൮






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/184&oldid=163619" എന്ന താളിൽനിന്ന് ശേഖരിച്ചത്