താൾ:Malayalam New Testament complete Gundert 1868.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ലൂക്ക. ൯ അ വെവ്വേറെ പറയുന്നു അവരോട് അവൻ പറഞ്ഞു നിങ്ങളൊ ൨൦ എന്നെ ആർ എന്നു ചൊല്ലുന്നു? എന്നതിന്നു പേത്രൻ ദൈവ ത്തിന്റെ മിശിഹാവെന്നു ഉത്തരം പറഞ്ഞപ്പോൾ ഇത് ആ ൨൧ രോടും പറയായ്‌വാൻ അവൻ അവരെ ശാസിച്ച് ചട്ടമാക്കി. മനുഷ്യ പുത്രൻ പലതും സഹിച്ചു.മൂപ്പർ , മഹാപുരോഹിതർ ശാ൨൨ സ്ത്രികൾ ഇവരാൽ നിസ്സരൻ എന്നു തള്ളപ്പെട്ടു, കൊല്ലപ്പെടു കയും മൂന്നം നാൾ ഉണൎന്നു വരികയും വേണം എന്നു ചൊ ല്ലി എല്ലാവരോടൂം പറഞ്ഞിതു: എന്റെ പിന്നാലെ വരുവാ ൨൩ ൻ ഒരുഥ്റ്റൻ ഇച്ഛിച്ചാൽ തന്നെത്താൻ തള്ളീട്ടൂം, നാൾതോറും തന്റെ ക്രൂശ് എടുത്തും കൊണ്ട് , എന്നെ അനുഗമിപ്പുതാക ആരാനും തന്റെ ദേഹിയെ രക്ഷിപ്പാൻ ഇച്ഛിച്ചാൽ, അതിനെ ൨൪ കളയും എൻ നിമിത്തം ആരാനും തന്റെ ദേഹിയെ കളഞ്ഞാലോ അതിനെ രക്ഷിക്കും കാരണം ഒരു മനുഷ്യൻ സൎവ്വ ലോകം നേ ൨൫ ടിയാറെയും തന്നെത്താൻ കളകയോ ചേതം വരുത്തുകയോ ചെയ്താൽ അവൻ എന്തു പ്രയോജനം ഉള്ളൂ? ആരാനും എന്നെ ൨൬ യും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാൽ ആയവ നെ കുറിച്ചു മനുഷ്യപുത്രൻ തനിക്കും പിതാവിന്നും വിശൂദ്ധ ദൂ തൎക്കും ഉള്ള തേജസിൽ വന്നപ്പോൾ നാണിക്കും എങ്കിലും ൨൭ ദൈവരാജ്യത്തെ കാണുവോളം അമ്രണം ആസ്വദിക്കാ‍ാത്തവർ ചിലർ ഇവിടെ നിൽക്കുന്നവരിൽ ഉണ്ടു സത്യം എന്നു ഞാൻ നിങ്ങളോടു പറയുന്നു. ഈ വാക്കുകളുടെ ശെഷം ഏകദേശം ഏട്ടു നാൾ കഴിഞ്ഞ ൨൮ പ്പോൾ ഉണ്ടായിതു: അവൻ പേത്രൻ യോജന്നാൻ, യാക്കോ’ ബ് എന്നവരെ കൂട്ടീക്കൊണ്ടൂ പ്രാൎത്ഥിപ്പാൻ മലമേൾ കരേറി പോയി, അവൻ പ്രാൎത്ഥിക്കുമ്പോൾ മുഖത്തിന്റെ ഭാവം വേ ൨൯ റെ ആയി ഉടൂപ്പു മിന്നുന്ന വെള്ളയായും ചമഞ്ഞു. ഇതാ രണ്ടൂ ൩൦ പുരുഷന്മാർ അവനോടൂ സംഭാഷിച്ചു വന്നു; ആയവർ മോ ശയും ഏലിയാവും തന്നെ. ഇവർ തേജസ്സിൽ കാണായ്പന്ന് ൩൧ അവൻ യരുശലേമിൽ നിവ്രുത്തിക്കേണ്ടിയ പുറപ്പാടിനെ പ റഞ്ഞു. പേത്രൻ മുതലായവരോ, ഉറക്കത്താൽ ഭാരപ്പെട്ടിരുന്നു; ൩൨ ഉണൎച്ചയായ ശേഷമോ അവന്റെ തേജസ്സും കൂടി നിൽക്കുന്ന രണ്ടു പുരുഷരെയും കണ്ടു. ആയവർ അവനെ വിട്ടൂ പിരിയു ൩൩ മ്പോഷേക്കു പേത്രൻ യേജുവോടൂ: നായമ, നാം ഇവിടെ ഇരിക്കുന്നതു നല്ലതു; ഞങ്ങൾ മൂന്നു കുടിലുകളെ ഉണ്ടാക്കട്ടെ ഒന്നു

൧൫൬
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sujithkr എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/183&oldid=163618" എന്ന താളിൽനിന്ന് ശേഖരിച്ചത്