അവനാൽ സംഭവിക്കുന്നത് എല്ലാം ഇടപ്രഭുവായ ഹെരോദാ കേട്ടു. യോഹനാൻ മരിച്ചവരിൽനിന്ന് ഉണൎന്നു വന്നു എന്നു ചിലരും, എലീയാ വിലങ്ങി വന്നു എന്നു ചിലരും, പുരാണ പ്രവാചകരിൽ ഒരുത്തൻ എഴുനീറ്റു എന്നു മറ്റെവരും പറക കൊണ്ടു ഹെരോദാ ചഞ്ചലിച്ചതിന്റെ ശേഷം: യോഹനാനെ ഞാൻ ശിരഛ്ശേദം ചെയ്തു കളഞ്ഞു; ഈ വക ചെയ്തു കേൾക്കുന്ന ഒരുവനൊ ആരാകുന്നു എന്നു ചൊല്ലി, അവനെ കാണ്മാൻ ശ്രമിച്ചു. അപോസ്തലർ മടങ്ങിവന്നാറെ, തങ്ങൾ ചെയ്തത് ഒക്കെയും അവനോടു ബോധിപ്പിച്ചു; അവരെ അവൻ കൂട്ടികൊണ്ടു, ബെഥചൈദ എന്ന പട്ടണത്തിലുള്ള കാട്ടുസ്ഥലത്തു, വേറിട്ടു വാങ്ങിപോയി. ആയതു പുൎഷാരങ്ങൾ അറിഞ്ഞ് അവനെ പിന്തുടൎന്നു; അവരെ അവൻ കൈക്കൊണ്ടു, ദേവരാജ്യത്തെകുറിച്ച് അവരോടു പറഞ്ഞു; ചികിത്സക്കു മുട്ടുള്ളവർ സൌഖ്യമാക്കി വന്നു. പകൽ കഴിവാറായപ്പോൾ, പന്തിരുവരും അടുത്തുവന്ന് അവനോട്: ഇവിടെ നാം കാട്ടുസ്ഥലത്ത് ആകകൊണ്ട് അവർ ചൂഴുന്ന ഊരുകളിലും നിലങ്ങളിലും പോയി, രത്രി പാൎത്ത് ആഹാരം കാണേണ്ടതിന്നു, പുരുഷാരത്തെ പറഞ്ഞയക്ക എന്നു പറഞ്ഞു. അവൻ അവരോട്: നിങ്ങൾ തന്നെ അവൎക്കു തിന്മാൻ കൊടുപ്പിൻ എന്നു പരഞ്ഞതിന്നു: ഞങ്ങൾ ചെന്ന് ഈ സകല ജനത്തിന്നും, ഭോജ്യങ്ങൾ കൊണ്ടാൽ ഒഴികെ അഞ്ച് അപ്പവും രണ്ടു മീനും ഉള്ളതിന്നു പുറമെ ഞങ്ങൾക്ക് ഇല്ല. ആ പുരുഷന്മാരൊ ഐയായിരത്തോളം ആയതു; പിന്നെ തന്റെ ശിഷ്യരോട്: അവരെ അമ്പതീതു പങ്കതികളിൽ ഇരുത്തുവിൻ എന്നു പറഞ്ഞു. അപ്രകാരം അവർ ചെയ്ത് എല്ലാവരെയും ഇരുത്തി. അവൻ അഞ്ചപ്പവും രണ്ടു മീനും എടുത്തുകൊണ്ടു സ്വൎഗ്ഗത്തേക്ക് നോക്കി, അവറ്റെ അനുഗ്രഹിച്ചു നുറുക്കി, പുരുഷാരത്തിൻ മുമ്പിൽ വെപ്പാൻ ശിഷ്യൎക്കു കൊടുത്തു. എല്ലാവരും തിന്നു തൃപ്തരായി, കഷണങ്ങൾ അവൎക്കു ശേഷിച്ചുള്ളത് പ്രന്ത്രണ്ടു കൊട്ടയിൽ നിറച്ചെടുക്കപ്പെട്ടു.
അവൻ തനിച്ചു പ്രാൎത്ഥിച്ചുകൊണ്ടിരിക്കുമ്പോൾ, ശിഷ്യന്മാർ കൂടെ നിന്നു; അവരോട് അവൻ ചോദിച്ചു: പുരുഷാരങ്ങൾ എന്നെ ആർ എന്നു ചൊല്ലുന്നു? അവർ ഉത്തരം പറഞ്ഞിതു: യോഹനാൻ സ്നാപകൻ എന്നും, എലീയാവെന്നും, പുരാണ പ്രവാചകരിൽ ഒരുത്തൻ എഴുനീറ്റു എന്നും ഇങ്ങിനെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |