താൾ:Malayalam New Testament complete Gundert 1868.pdf/177

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


ലൂക്ക. ൮. അ.

നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു. പന്തിയിൽ കൂടിയിരിക്കുവർ പാപങ്ങളും മോചിക്കുന്നോരിവൻ ആരുപോൽ എന്നു തങ്ങളിൽ പറഞ്ഞു തുടങ്ങി. അവനും സ്ത്രീയോടു: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തിൽ പോക എന്നു പറഞ്ഞു.

൮. അദ്ധ്യായം.

യേശുവെ ശുശ്രൂഷിക്കുന്ന സ്ത്രീകൾ, (൪) വിതെക്കുന്നവന്റെ ഉപമയും മറ്റും [മത്താ. ൧൩. മാ. ൪.], (൧൯) യേശുവിൻ ബന്ധുക്കൾ ആർ എന്നതു [മത്താ. ൧൨. മാ. ൩.], (൨൨) കുടുങ്കാറ്റും, ഭൂതോപദ്രവവും ശമിപ്പിച്ചതു [മത്താ. ൮. മാ. ൪.], (൪൦) രക്തവാൎച്ചക്കാരത്തിയും യായീൎപുത്രിയും [മത്താ. ൯. മാ. ൫] ശേഷത്തിങ്കൽ ഉണ്ടായിതു: അവൻ ദേവരാജ്യത്തെ ഘോഷിച്ചും, സുവിശേഷിച്ചുംകൊണ്ടു, പട്ടണവും ഊരുംതോറും പെരുമാറി നടന്നു. അവനോടു കൂടെ പന്തിരുവരുമല്ലാതെ, ഏഴു ഭൂതങ്ങൾ വിട്ടുപോയ മഗ്ദലക്കാരത്തി എന്ന മറിയയും, ഹെരോദാവിൻ വിചാരണക്കാരനായ കൂജാവിൻ ഭാൎയ്യ യോഹന്നയും ശൂശന്നയും ഇവരും മറ്റും അവൻ ദൂരാത്മാക്കളെയും, വ്യാധികളെയും നീക്കി, സൌഖ്യം വരുത്തിയ പല സ്ത്രീകളും തങ്ങൾക്കുള്ളതിൽ നിന്ന് അവനു ശുശ്രൂഷചെയ്തു കൂട നടന്നു.

ഊർ തോറും വസിക്കുന്നവർ അവനടുക്കലേക്ക് യാത്രയാകകൊണ്ടു, വലരെ പുരുഷാരം കൂടിവരുമ്പൊൾ, അവൻ ഉപമയാൽ പറഞ്ഞിതു: വിതെക്കുന്നവൻ തന്റെ വിത്തു വിതെപ്പാൻ പുറപ്പെട്ടു; വിതെക്കുമ്പൊൾ, ചിലതു വഴിയരികെ വീണ്ടു, ചവിട്ടപ്പെട്ടു, ആകാശത്തിലെ പറജാതികളും അതിനെ തിന്നു കളഞ്ഞു. മറ്റെതു പാറമേൽ വീണു മുളെച്ചു, പിന്നെ നനവില്ലായ്കയാൽ ഉണങ്ങിപോയി. മറ്റേതു മുള്ളുകളുടെ നടുവിൽ വീണു, മുള്ളുകളും കൂടെ പൊടിച്ചു അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റെതു നല്ല ഭൂമിയിൽ വീണു മുളെച്ചു, നൂറു വീതം ഫലം ഉണ്ടാക്കയും ചെയ്തു; എന്നു ചൊല്ലിയാറെ, കേൾപാൻ ചെവികൾ ഉള്ളവൻ കേൾക്കുക എന്നു വിളിച്ചു.

പിന്നെ അവന്റെ ശിഷ്യന്മാർ: ഈ ഉപമ എന്ത് എന്ന് അവനോടു ചോദിച്ചതിന്നു പറഞ്ഞിതു: ദേവരാജ്യത്തിന്റെ മൎമ്മങ്ങളെ അറിവാനുള്ള വരം നിങ്ങൾക്കു നൽകപ്പെട്ടിരിക്കുന്നു; ശേഷമുള്ളവൎക്കു ഉപമകളിലത്രെ (വന്നതു); അവർ കണ്ടിട്ടും

൧൫൧


Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/177&oldid=163611" എന്ന താളിൽനിന്ന് ശേഖരിച്ചത്