താൾ:Malayalam New Testament complete Gundert 1868.pdf/175

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ലൂക്ക. ൭. അ.

നീയോ മറ്റെവനെ കാത്തിരിക്കയൊ എന്നു ചോദിപ്പിച്ചു. ആ ൨൧ നാഴികയിൽ അവൻ പലർക്കും, വ്യാധികളും, ദണ്ഡങ്ങളും, ദുരത്മാ ക്കളെയും മാറ്റി, പല കരുടന്മാർക്കും കാഴ്ച സമ്മാനിച്ചു. പിന്നെ ൨൨ അവരോട് ഉത്തരം ചൊല്ലിയതു: നിങ്ങൾ കേട്ടു കണ്ടുവ യോഹ നാനെ ചെന്ന് അറിയിപ്പിൻ; കുരുടർ കാണുന്നു, മുടന്തർ നട ക്കുന്നു, രോഗികൾ ശുദ്ധരായ്ചമയുന്നു, ചെവിടർ കേൾക്കുന്നു, മരിച്ചവർ ഉണർന്നു വരുന്നു, ദരിദ്രരെ സുവിശേഷം കേൾപി ക്കുന്നു; പിന്നെ എങ്കൽ ഇടറി പോകാത്തവൻ എല്ലാം ധന്യൻ ൨൩ എന്നത്രെ.

യോഹനാന്റെ ദൂതൻ പോയശേഷം, അവൻ പുരുഷാരങ്ങ     ൨൪

ളോടു യോഹനാനെകൊണ്ടു പറഞ്ഞു തുടങ്ങിയതു : നിങ്ങൾ എ ന്തു നോക്കുവാൻ മരുഭൂമിയിലേക്ക് പുറപ്പെട്ടു പോയി? കാറ്റിനാ ൽ ഉലയുന്ന ഓടയൊ ? അല്ല. എന്തു കാണ്മാൻ പുറപ്പെട്ടു? നേരി ൨൪ യ വസ്ത്രങ്ങൾ ധരിച്ച മനുഷ്യനെയൊ? കണ്ടാലും മോടിയിൽ ഉടുത്തും, പുളെച്ചും, നടക്കുന്നവർ രാജധാനികളിലത്രെ ആകു ന്നു. അല്ല എന്തു കാണ്മാൻ പുറപ്പെട്ടു ? പ്രവാചകനെയൊ? ൨൬ അതെ ഞാൻ നിങ്ങളോടു പരയുന്നു: പ്രവാചകനു മീതെയുള്ള തും (കണ്ടതു) (മല. ൩, ൧.) ഇതാ നിന്റെ മുമ്പിൽ നിന്നക്കു വ ൨൭ ഴിയെ ഒരുക്കുവാനായി, എന്റെ ദൂതനെ നിൻമുഖത്തിൻ മുമ്പാ കെ അയക്കുന്നു എന്ന് എഴുതിക്കുരിച്ചുള്ളവൻ ഇവനാകുന്നു. ഞാൻ നിങ്ങളോടു പറയുന്നിതു : സ്ത്രീകളിൽ ജനിച്ചവരിൽ യോ ൨൮ ഹനാൻ സ്നാപകനേക്കാൾ വലിയ പ്രവാചകൻ ആരും ഇല്ല; ദേവരാജ്യത്തിൽ ഏറ്റം ചെറിയവൻ അവനിലും വലുതാകുന്നു താനും പിന്നെ സകല ജനങ്ങളും ചുങ്കക്കാരും യോഹനാന്റെ ൨൯ സ്താനത്തിൽ മുഴുകികൊണ്ടു, ദൈവത്തെ നീതീകരിച്ചു. പറീശ രും വൈദികന്മാരും അവനാൽ സ്നാനം ഏൽക്കാതെ, ദൈവത്തിൻ ആലോചനയെ തങ്ങൾക്ക് പറ്റാതെ വൃഥാവാക്കിയതെ ഉള്ളു. ആകയാൽ ഈ തലമുറയുടെ മനുഷ്യരെ ഏതിനോടു ഉപമിക്കേ ൩൧ ണ്ടു; അവർ ആരോട് ഒക്കുന്നു ? കുട്ടികൾ ചനുസ്ഥലത്ത് ഇ ൩൨ രുന്നു അന്യോന്യം വിളിച്ചു : ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങൾ തുള്ളിയതും ഇല്ല, നിങ്ങൾക്കായി വിലാപം പാടി, നി ങ്ങൾ കരഞ്ഞതും ഇല്ല; എന്നു പറയുന്നതിനോട് ഒക്കുന്നു. എങ്ങിനെ എന്നാൽ യോഹനാൻ സ്നാപകൻ അപ്പം ഭക്ഷിക്കാ ൩൩ തെയും, വീ്ഞ്ഞ്കുടിക്കാതെയും വന്നിരിക്കെ, അവനു ഭൂതം.

                     ൧൪൯
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/175&oldid=163609" എന്ന താളിൽനിന്ന് ശേഖരിച്ചത്