നിന്റെ അടുക്കെ ചെല്ലുവാൻ ഞാൻ തന്നെ പാത്രം എന്നു തോന്നീട്ടില്ല; ഒരു വാക്കുകൊണ്ടത്രെ കല്പിക്ക എന്നാൽ എന്റെ ബാല്യക്കാരൻ സ്വസ്ഥനാകും. ഞാനുംകൂടെ അധികാരത്തിനു കീഴ്പെട്ട മനുഷ്യനാകുന്നുവല്ലൊ; ചേകവർ എനിക്കടങ്ങുന്നുണ്ടു. (അതിൽ) ഇവനോടു യാത്രയാക എന്നു പറഞ്ഞാൽ യാത്രയാകുന്നു, മറ്റവനോടു വാ എന്നാൽ വരുന്നു, എന്റെ ദാസനോട് ഇതു ചെയി എന്നാൽ അവൻ ചെയ്യുന്നു. എന്നതു യേശു കേട്ട്, അവങ്കൽ ആശ്ചൎയ്യപ്പെട്ടു തിരിഞ്ഞുകൊണ്ടു, തന്റെ പിന്നാലെ വരുന്ന കൂട്ടത്തോട്: ഞാൻ നിങ്ങളോടു പറയുന്നിതു: ഇസ്രയേലിൽ കൂടെ ഇത്ര വലിയ വിശ്വാസത്തെ ഞാൻ കണ്ടിട്ടില്ല എന്നു പറഞ്ഞു. അയക്കപ്പെട്ടവർ വീട്ടിൽ മടങ്ങി വന്നാറെ, രോഗിയായ ദാസനെ സൌഖ്യത്തോടെ കണ്ടു. പിറ്റെ (ദിവസത്തിൽ) ഉണ്ടായിതു: അവൻ നയിൻ എന്ന ഊരിലേക്ക് യാത്രയാകുമ്പോൾ, അവന്റെ ശിഷ്യന്മാർ പലരും വളരെ പുരുഷാരവും കൂടെ പോയി. ഊരിന്റെ വാതിലോട് അണഞ്ഞപ്പൊൾ, കണ്ടാലും വിധവയാകുന്ന അമ്മെക്ക്, ഏകജാതനായ മകൻ ചത്തിട്ടു പുറത്തു കൊണ്ടുപോകപ്പെടുന്നു, ഊൎക്കാരുടെ വലിയ സമൂഹവും അവളോടു കൂട ഉണ്ടു. അവളെ കണ്ടിട്ടു കൎത്താവ് കരളലിഞ്ഞു, അവളോടു: കരയല്ല എന്നു പറഞ്ഞ്, അടുത്തു വന്നു മഞ്ചത്തെ തൊട്ടു, ചുമക്കുന്നവരും നിന്നു. ബാല്യക്കാര, ഞാൻ നിന്നോടു പറയുന്നിതു: ഉണൎന്നു വാ എന്ന് അവൻ പറഞ്ഞാറെ, ചത്തവൻ ഇരുന്നു കൊണ്ട് ഉരിയാടി തുടങ്ങി; അവനെ അമ്മെക്ക് കൊടുക്കയും ചെയ്തു. എല്ലാവരും ഭയം പിടിച്ചിട്ട്, ഒരു വലിയ പ്രവാചകൻ നമ്മിൽ ഉദിച്ചിരിക്കുന്നു എന്ും, ദൈവം സ്വജനത്തെ സന്ദൎശിച്ചു എന്നും ചൊല്ലി, ദൈവത്തെ മഹത്വീകരിച്ചു. അവനെ കൊണ്ടുള്ള ഈ വാക്കു സകല യഹൂദയിലും ചുറ്റമുള്ള നാടെങ്ങും പരക്കയും ചെയ്തു. ഇവ ഒക്കയും യോഹനാന്റെ ശിഷ്യന്മാർ അവനെ കേൾപ്പിച്ചാറെ, യോഹനാൻ സ്വശിഷ്യരിൽ ഇരുവരെ വിളിച്ചു, യേശുവിന്റെ അടുക്കെ അയച്ചു: വരുവാനുള്ളവൻ നീയൊ, ഞങ്ങൾ മറ്റെവനെ കാത്തിരിക്കയൊ എന്നു പറയിച്ചു. ആ പുരുഷർ അവനോട് എത്തി പറഞ്ഞിതു: യോഹനാൻ സ്നാപകൻ ഞങ്ങളെ നിന്റെ അടുക്കൽ അയച്ചു വരുന്നവൻ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |