Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/170

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശരിൽ ചിലർ അവരോടു; ശബ്ബത്തുകളിൽ വിഹിതമല്ലാത്തതു നിങ്ങൾ ചെയ്യുന്നത് എന്ത്? എന്നു പറഞ്ഞു. അവരോടു യേശു ഉത്തരം പറഞ്ഞിതു: ദാവിദും കൂടയുള്ളവരും വിശന്നപ്പോൾ, ചെയ്തത് എന്ത് എന്നുള്ളതും നിങ്ങൾ വായിച്ചില്ലയൊ? അവൻ ദേവഭവനത്തിൽ പുക്കു, പുരോഹിതൎക്കു മാത്രമല്ലാതെ ആൎക്കും തിന്നരുതാതെയുള്ള കാഴ്ചയപ്പങ്ങളെ വാങ്ങി തിന്നു, കൂടയുള്ളവൎക്കും കൊടുത്തപ്രകാരം തന്നെ. പിന്നെ അവരോടു; മനുഷ്യപുത്രൻ ശബ്ബത്തിനും കൎത്താവാകുന്നു എന്നു പറഞ്ഞു. മറ്റെ ശബ്ബത്തിൽ അവൻ പള്ളിയിൽ പുക്ക് ഉപദേശിക്കുന്പോൾ, വലത്തു കൈ വറണ്ടുള്ള മനുഷ്യൻ അവിടെ ഉണ്ട്. ശബ്ബത്തിൽ സൌഖ്യമാക്കുമൊ എന്നു ശാസ്ത്രികളും പറീശരും നോക്കി നിന്ന്, അവനെ കുറ്റംചുമത്തുന്ന സംഗതി കിട്ടുവാൻ അന്വേഷിച്ചു. അവരുടെ വിചാരങ്ങളെ അറിഞ്ഞിട്ട്, അവൻ വറണ്ട കൈയുള്ള മനുഷ്യനോട്; എഴുനീറ്റു നടവിൽ നില്ക്കു! എന്നു പറഞ്ഞു; അവനും എഴുനീറ്റു നിന്നു. യേശു അവരോടു പറഞ്ഞു: ഞാൻ നിങ്ങളോട് (ഒന്നു) ചോദിക്കട്ടെ : ശബ്ബത്തുകളിൽ നന്മ ചെയ്കയൊ, തിന്മ ചെയ്കയൊ, ജീവനെ രക്ഷിക്കയൊ, നശിപ്പിക്കയൊ, എന്തു വിഹിതം? എന്നിട്ട് അവരെ എല്ലാം ചുറ്റും നോക്കി: നിൻറെ കൈ നീട്ടുക! എന്ന് ആ മനുഷ്യനോടു പറഞ്ഞപ്പോൾ, അവൻ അപ്രകാരം ചെയ്തു; അവൻറെ കൈ മറ്റതു പോലെ വഴിക്കെ വന്നു. അവരൊ ഭ്രാന്തുകൊണ്ടു നിറഞ്ഞു, യേശുവെ എന്തു ചെയ്യേണ്ടു എന്നു തങ്ങളിൽ സംഭാഷിച്ചുകൊണ്ടിരുന്നു. ആ നാളുകളിൽ അവൻ പ്രാൎത്ഥിക്കേണ്ടതിന്, ഒരു മലമേൽ ചെന്നു, ദേവപ്രാൎത്ഥനയിൽ രാത്രികഴിച്ചിരുന്നു. പകലായാറെ, തൻറെ ശിഷ്യന്മാരെ വിളിച്ചു കൂട്ടി, അവരിൽനിന്നു പന്തിരുവരെ തെരിഞ്ഞെടുത്ത്, അോസ്തലർ (പ്രേരിതർ) എന്നു പേരും ഇട്ടിതു, അവൻ (പാറ) പേത്രൻ എന്നു വിളിച് ശിമോനും, അവൻറെ സഹോദരനായ അന്ദ്രെയാവും, യാക്കോബ്, യോഹനാൻ, എന്നവരും, ഫിലിപ്പൻ, ബൎത്തൊല്മായും, മത്തായി, തോമാവും ഫല്ഫായ്പുത്രനായ യാക്കോബ്, എരിവുകാരനായ ശിമോനും, യാക്കോബി്]നൻ യൂദാ, ദ്രോഹിയായ്തീൎന്ന ഇഷ്ൎയോയതാവായ യൂദാവും എന്നവരെ തന്നെ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/170&oldid=163604" എന്ന താളിൽനിന്ന് ശേഖരിച്ചത്