താൾ:Malayalam New Testament complete Gundert 1868.pdf/169

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഇടയിട്ടു ക്രമീകരിച്ച വരി


വിക്കിരീതിയിലല്ലാത്ത എഴുത്ത് ഇവിടെ ചേർക്കുക* എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

ഇടയിട്ടു ക്രമീകരിച്ച വരി
ലൂക്ക. ൫. ൬. അ.

വിട്ടു കളഞ്ഞ്, അവന്റെ പിന്നാലെ പോയി. ശേഷം ലേവി തന്റെ വീട്ടിൽ അവനു വലിയ വിരുന്ന് ഉണ്ടാക്കി; ചുങ്കക്കാരും മറ്റുമുളോരു മഹാസമൂഹം അവരോടു കൂട പന്തിയിൽ ഇരുന്നു. അവരുടെ ശാസ്ത്രികളും പറീശരും അവന്റെ ശിഷ്യന്മാരോടു: നിങ്ങൾ ചുങ്കക്കാരോടും, പാപികളോടും, കൂടെ ഭക്ഷിച്ചു കുടിക്കുന്നത് എന്തുകൊണ്ട്? എന്ന് പിറുപിറുത്തു. അവരോടു യേശു ഉത്തരം ചൊല്ലിയതു: സൌഖ്യവാന്മാർക്കു വൈദ്യനെകൊണ്ട് ആവശ്യമില്ല, ദുസ്ഥന്മാർക്കെ ഉള്ളൂ; ഞാൻ നീതിമാന്മാരെ അല്ല, പാപികളെ മാനസാന്തരത്തിലേക്ക് വിളിപ്പാൻ വന്നിരിക്കുന്നു. അവനോട് അവർ, യോഹനാന്റെ ശിഷ്യന്മാർ കൂടക്കൂട ഉപവസിച്ചു യാചനകൾ ചെയ്യുന്നു, പറീശന്മാർക്കുള്ളവരും അപ്രകാരം റ്റഹ്ന്നെ; നിന്റെവരൊ ഭക്ഷിച്ചു കുടിക്കുന്നു; അത് എന്തുകൊണ്ട് എന്നു ചൊല്ലിയതിന്നു, അവരോടു പറഞ്ഞു: മണവാളൻ കൂടെ ഉള്ളെന്നും നിങ്ങൾക്കു കല്യാണക്കൂട്ടരെ ഉപവസിപ്പിക്കാമൊ? മണവാളൻ അവരിൽ നിന്ന് എടുക്കപ്പെട്ടു എന്നുള്ള നാളുകൾ വരും താനും; അന്ന് അവർ ഉഅപവസിക്കും; ആ നാളുകളിൽ തന്നെ. ഒരു ഉപമയും അവരോടു പറഞ്ഞിതു: ഒരുത്തനും പുതിയ വസ്ത്രത്തിൽനിന്നു കണ്ടം മുറിച്ചു, പഴയ വസ്ത്രത്തോടു ചേർത്തു തുന്നുമാറില്ല; ചെയ്താൽ പുതിയതിനെ ഖണ്ഡിക്കും, പുതിയതിൽനിന്നുള്ളതു പഴയതിനോടു പൊരുന്നുന്നതും ഇല്ല. ആരും പുതിയ വീഞ്ഞു പഴയ തുരുത്തികളിൽ ഇടുന്നതും ഇല്ല; ഇട്ടാൽ, പുതു വീഞ്ഞു തുരുത്തികളെ പൊളിച്ച് ഒഴുകിപ്പൊകും, തുരുത്തികളും കെട്ടുപോകും. പുതു വീഞ്ഞു പുതിയ തുരുത്തികളിൽ അത്രെ പകർന്നു വെക്കേണ്ടതു, എന്നാൽ രണ്ടും കുറയാതെ നില്ക്കും. പിന്നെ പഴയതു കുടിച്ചിട്ട് ആർക്കും പുതിയതു ഉടനെ രുചിക്കയില്ല; പഴയത് ഏറ നല്ലത് എന്നു പറകെഉള്ളു.

൬. അദ്ധ്യായം.

ശബ്ബത്തിൽ കതി പറിക്കുന്നതും,(൬) കൈവറൾച മാറ്റിയതും [മത്താ ൧൨. മാ. ൨.], (൧൨) അപോസ്തലരെ വരിച്ചതു [മത്താ. ൧. മാ. ൬], (൨൦) മലപ്രസംഗം പുരുചാരത്തോടു സംക്ഷേപിച്ചു ചൊല്ലിയതു [മത്താ. ൫, ൭.]

പിന്നെ ദ്വിതീയാദ്യമായ ശബ്ബത്തിൽ ഉണ്ടായിതു: അവൻ വിളഭൂമിയൂടെ, കടന്നുപോകയിൽ, അവന്റെ ശിഷ്യന്മാർ കതിരുകളെ പറിച്ചു, കൈകൾകൊണ്ടു തിരുമ്പി തിന്നുമ്പൊൾ, പറീ

൧൪൩






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/169&oldid=163602" എന്ന താളിൽനിന്ന് ശേഖരിച്ചത്