Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/161

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ലൂക്ക. ൨. ൩. അ.

അമ്മ അവനോട്: മകനെ, ഇങ്ങിനെ ഞങ്ങളോട് ചെയ്തത എന്തു? ഇതാ നിന്റെ അപ്പനും ഞാനും നൊന്തുംകൊണ്ടു നിന്നെ തിരഞ്ഞു നടന്നു എന്നു പറഞ്ഞു. അവരോട് അവൻ പറഞ്ഞിതു: എന്നെ തിരഞ്ഞത് എന്തുകൊണ്ടു? എന്റെ പിതാവിനുള്ളവറ്റിൽ ഞാൻ ഇരിക്കേണ്ടത് എന്നറിഞ്ഞില്ലയൊ? ഇങ്ങിനെ പറഞ്ഞ മൊഴി അവർ ഗ്രഹിക്കാതെ ഇരുന്നു. പിന്നെ അവൻ അവരോടു കൂടെ നചറത്തിന്ന് ഇറങ്ങിപോന്നു, അവൎക്കു കീഴടങ്ങി പാൎത്തു; ഈ വാൎത്തകൾ എല്ലാം അവന്റെ അമ്മ ഹൃദയത്തിൽ സംഗ്രഹിച്ചു കൊണ്ടിരുന്നു. വിശേഷിച്ചു. യേശു ജ്ഞാനത്തിലും വളൎച്ചയിലും ദൈവത്തോടും, മനുഷ്യരോടും, കൃപയുള്ളതിലും മുതിൎന്നു വന്നു. (൧ ശമു ൨, ൨൬)

൩. അദ്ധ്യായം.


യോഹനാന്റെ വേലയും, (൧൫) സാഷ്യവും [മത്താ. ൩. മാ. ൧. യോ. ൧. ൧൯.], (൧൯) അവൻ തടവിലാകമ്മുമ്പെ [മത്താ. ൧൪. മാർ. ൬.], (൨൧) യേശുവെ സ്നാനം ഏല്പിച്ചത് [മത്താ. ൩. മാ. ൧. യോ. ൧.], (൨൩) യേശുവിന്റെ വംശാവലി. തിബെൎയ്യൻ കൈസർ വാഴുന്നതിന്റെ പതിനഞ്ചാം ആണ്ടിൽ പൊന്ത്യാപിലാതൻ യഹൂദനാടു വാഴുമ്പോൾ, ഹെരോദാ ഗലീലയിലും, അവന്റെ സഹോദരനായ ഫിലിപ്പൻ ഇതൂറിയ ത്രഖോനിതി ദേശത്തിലും, ലുസന്യാ അബീലയിലും ഇടപ്രഭുക്കളായും, ഹനാൻ, കയഫാ എന്നുള്ളവർ മഹാപുരോഹിതരായും, ഇരിക്കും കാലം, ജകൎയ്യാവിൻ പുത്രനായ യോഹനാന്നു മരുഭൂമിയിൽ തന്നെ ദൈവത്തിൻ മൊഴി ഉണ്ടായിട്ടു, അവൻ യൎദ്ദനെ ചുന്നുന്ന നാട്ടിൽ ഒക്കയും വന്നു, പാപമോചനത്തിന്നായുള്ള മാനസാന്തരസ്നാനത്തെ ഘോഷിച്ചു പോന്നു; മരുഭൂമിയിൽ കൂക്കുന്നവന്റെ ശബ്ദമാവിതു: കൎത്താവിന്റെ വഴിയെ നിരത്തി, അവന്റെ പാതകളെ നേരെ ആകുവിൻ; എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരികയും വളഞ്ഞവ ചൊവ്വായും, കടുമയുള്ളവ സമവഴികളായും തീരുകയും, സകല ജഡവും ദൈവത്തിൻ ത്രാണനം കാണുകയും ചെയ്യും എന്നു പ്രവാചകനായ യശയ്യാവിൻ വചനപുസ്തകത്തിൽ (൪൦, ൩.) എഴുതിയിരിക്കുന്ന പ്രകാരം തന്നെ.

അതുകൊണ്ട് അവനാൽ സ്നാനം ഏല്പാൻ പുറപ്പെട്ടു വരുന്ന പുരുഷാരങ്ങളോട് അവൻ പറഞ്ഞിതു: അണലിസന്ത

൧൩൫






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/161&oldid=163594" എന്ന താളിൽനിന്ന് ശേഖരിച്ചത്