താൾ:Malayalam New Testament complete Gundert 1868.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
THE GOSPEL OF MATHEW. ỈỈỈ. ỈṼ.

തന്റെ കളത്തെ തീരെ വെടിപ്പാക്കും തന്റെ കോതമ്പിനെ കളപ്പുരയിൽ കൂട്ടിവെക്കയും പതിരിനെ കെടാത്ത തീയിൽ ചുട്ടുകളകയും ചെയ്യും.

൧൩ അപ്പൊൾ യേശു യോഹനാനാൽ സ്നാനപ്പെടുവാൻ ഗലീലയിൽനിന്നു യൎദ്ദൻകരെ അവന്റെ അടുക്കൽ വരുന്നു. ൧൪ ആയവനെ യോഹനാൻ ചെറുത്തു: നിന്നാൽ സ്നാനപ്പെടുവാൻ എനിക്കു ആവശ്യം ഉണ്ടു, പിന്നെ നീ എന്റെ അടുക്കെ വരുന്നുവോ എന്നു പറഞ്ഞതിന്നു: ൧൫ ഈ ഒരിക്കൽ സമ്മതിക്ക ഇപ്രകാരം സകല നീതിയെയും പൂരിക്കുന്നതത്രേ നമുക്കു ഉചിതമാകുന്നു എന്നുത്തരം പറഞ്ഞാറെ അവനെ സമ്മതിച്ചു. ൧൬ യേശു സ്നാനം ഏറ്റ ഉടനെ വെള്ളത്തിൽനിന്നു കരേറി വന്നപ്പോൾ കണ്ടാലും വാനങ്ങൾ അവനു തുറന്നു. അവൻ ദേവാത്മാവു പ്രാവുപോലെ ഇറങ്ങി അവന്മെൽ വരുന്നതും കണ്ടു. ൧൭ പെട്ടന്നു വാനങ്ങളിൽ നിന്ൻ ഒരു ശബ്ദം: ഇവൻ എന്റെ പ്രിയപുത്രൻ (സങ്കീ. ൨, ൭.) അവങ്കൽ ഞാൻ പ്രസാദിച്ചു (യശ. ൪൨, ൧) എന്നു ഉണ്ടാകയും ചെയ്തു.

൪. അദ്ധ്യായം.
യേശുവിന്റെ പരീക്ഷയും, (൧൨) ഗലീലയിൽ വേലയുടെ ആരംഭവും [മാ. ൧, ലൂ. ൪] (൧൮) നാലു ശിഷ്യരെ വിളിച്ചതു [മാ. ൧. ലൂ. ൫], (൨൩) വേലയുടെ വിവരം.

പ്പോൾ യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുവാനായി ആത്മാവിനാൽ മരുഭൂമിയിൽ മേലൊട്ടു നടത്തപ്പെട്ടു. ൨ ൪൦ പകലും ൪൦ രാവും ഉപവസിച്ച ശേഷം വിശന്നപ്പൊൾ, ൩ ‍ പരീക്ഷകൻ അണഞ്ഞു വന്നു: നീ ദൈവപുത്രനാകയാൽ ഈ കല്ലുകൾ അപ്പങ്ങളായി ചമവാൻ ചൊല്ലുക എന്നു പറഞ്ഞു. ൪ അവനും ഉത്തരം പറഞ്ഞിതു (൫ മൊ. ൮, ൩) മനുഷ്യൻ അപ്പത്താൽ തന്നെ അല്ല ദൈവവായൂടെ വരുന്ന സകല വചനത്താലത്രേ ജീവിക്കും എന്ൻ എഴുതിക്കിടക്കുന്നു. ൫ പിന്നെ പിശാച് അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനൊടു പറഞ്ഞു: ൬ നീ ദേവപുത്രനായാൽ താഴോട്ടു ചാടുക (സങ്കീ. ൯൧, ൧൧) നിന്നെ ചൊല്ലി (അവൻ) സ്വദൂതന്മാരൊടു കല്പിക്കും, അവരു നിന്നെ കാലു കല്ലിനൊടു തട്ടാതവണ്ണം കൈകളിൽ താങ്ങിക്കൊള്ളും






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jose Arukatty എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/16&oldid=163592" എന്ന താളിൽനിന്ന് ശേഖരിച്ചത്