Jump to content

താൾ:Malayalam New Testament complete Gundert 1868.pdf/156

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
THE GOSPEL OF LUKE. I.

തുള്ളി. എലീശബെത്ത് വിശുദ്ധാത്മാവ് നിറഞ്ഞവളായി മഹാ ശബ്ദത്തോടെ വിളിച്ചു പറഞ്ഞിതു സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവൾ; നിന്റെ ഗൎഭഫലവും അനുഗ്രഹിക്കപ്പെട്ടതു! എന്റെ കൎത്താവിൻ അമ്മയായവൾ എന്റെ അടുക്കെ വരുന്നതൊ, എനിക്ക് എവിടുന്നു? എങ്ങിനെ എന്നാൽ, നീ വന്ദിച്ചതിന്റെ ശബ്ദം എന്റെ എന്റെ ചെവികളിൽ ആയപ്പൊൾ, ഇതാ എൻ ഗൎഭത്തിലെ പിള്ള ഉല്ലസിച്ചു തുള്ളി. കൎത്താവിൽ നിന്നു നിന്നോട്, ഉരെച്ചവറ്റിന്നു നിവൃത്തി ഉണ്ടാകും എന്നു വിശ്വാസിച്ചതിനാൽ നീ ധന്യയത്രെ. എന്നാറെ, മാറിയ പറഞ്ഞിതു: എന്റെ ദേഹി, കൎത്താവെ മഹിമപ്പെടുത്തുന്നതും; എന്റെ ആത്മാവ്, എൻ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിച്ചതും; അവൻ സ്വദാസിയുടെ താഴ്ചയെ നോക്കികൊണ്ട ഹേതുവാലത്രെ (൧ ശമു. ൧, ൧൧) കണ്ടാലും ഇതുമുതൽ സകല തലമുറകളും എന്നെ ധന്യ എന്നു വാഴ്ത്തും. ശക്തനായവൻ എന്നൊടു വലിയവ ചെയ്തുവല്ലൊ; അവന്റെ നാമം വിശുദ്ധം. അവന്റെ കനിവു, തന്നെ ഭയപ്പെടുന്നവരിൽ തലമുറതലമുറകളോളവും ആകുന്നു. സ്വഭുജംകൊണ്ട് അവൻ ഊക്കു പ്രവൃത്തിച്ചു ഹൃദയ വിചാരത്താൽ അഹങ്കരിക്കുന്നവരെ ചിതറി; മന്നവന്മാരെ സിംഹാസനങ്ങളിൽ നിന്നു തള്ളി, താനവരെ ഉയൎത്തി; വിശന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നരെ വെറുതെ അയച്ചു വിട്ടു. നമ്മുടെ പിതാക്കന്മാരോട് അരുളിചെയ്ത പ്രകാരം, അബ്രഹാമിലും, അവന്റെ സന്തതിയിലും എന്നേക്കും കനിവ് ഓൎക്കേണ്ടതിന്നു, സ്വദാസനായ ഇസ്രയേലെ തുണെച്ചു കൊൾകയും ചെയ്തു. ശേഷം മറിയ ഏകദേശം മൂന്നു മാസം അവളോടു കൂട പാൎത്തു. തന്റെ വീട്ടിലേക്കു മടങ്ങിപോയി.

എലീശബെത്തിന്നു ഉല്പാദനകാലം തികഞ്ഞപ്പൊൾ, അവൾ ഒരു പുത്രെനെ പ്രസവിച്ചു. കൎത്താവ് അവളിൽ തന്റെ കനിവു മഹിമപ്പെടുത്തി എന്ന് അയല്ക്കാരും ചാൎച്ചക്കാരും കേട്ടിട്ട്, അവളോട് കൂടി സന്തോഷിച്ചു; എട്ടാം നാളിൽ പൈതലെ പരിഛ്ശേദന ചെയ്പാൻ വന്നു, അപ്പന്റെ പേർ കൊണ്ടു അവനെ ജകൎയ്യാവെന്നു വിളിക്കുമ്പൊൾ, അമ്മ ഉത്തരം പറഞ്ഞിതു: അല്ല, യോഹനാൻ എന്നു വിളിക്കപ്പെടും. അവർ അവളോടു: നിന്റെ ചാൎച്ചയിൽ ഈ പേർ ഇട്ടവർ ആരും ഇല്ലല്ലൊ എന്നു പറഞ്ഞു, അവന്റെ അപ്പന് എന്തു പേർ വേണം

൧൩൦






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Bluemangoa2z എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/156&oldid=163588" എന്ന താളിൽനിന്ന് ശേഖരിച്ചത്