ലൂക്ക. ൧. അ ധരിച്ചു: മനുഷ്യരിൽ എന്റെ നിന്ദയെ നീക്കുവാൻ കൎത്താവ് ൨൫ എന്നെ കടാക്ഷിച്ച നാളുകളിൽ ഇപ്രകാരം എനിക്കു വരുത്തി എന്നു ചൊല്ലി, അഞ്ചു മാസം ഒളിച്ചു പാൎക്കയും ചെയ്തു.
. ആറാം മാസത്തിലൊ. ഗബ്രിയേൽ എന്ന ദൈവദൂതൻ, ൨൬
ദാവിദ്ഗൃഹത്തിലുള്ള യോസേഫ് എന്നൊരു പുരുഷനോടു വിവാഹം നിശ്ചയിച്ച കന്യയുടെ അടുക്കലേക്ക്, നചറത്ത് ൨൭ എന്ന ഗലീലപട്ടണത്തിൽ ദൈവത്താൽ അയക്കപ്പെട്ടു. കന്യ ൨൮ യുടെ പേർ മറിയ എന്നത്രെ; അവളടുക്കെ ദൂതൻ അകമ്പുക്ക്: അല്ലയൊ കൃപ ലഭിച്ചവളെ വാഴുക! കൎത്താവ് നിന്നോടു കൂടെ ഉണ്ടു: സ്ത്രീകളിൽ അനുഗ്രഹിക്കപ്പെട്ടവളെ! എന്ന വചനത്താ ൨൯ ൽ അവൾ കണ്ടു കലങ്ങി: ഇത് എങ്ങിനത്തെ വന്ദനം എന്നു വിചാരിക്കുമ്പോൾ, ദൂതൻ അവളോട് പറഞ്ഞിതു: മറിയെ, ഭയ ൩൦ പ്പെടേണ്ടാ! നിണക്കു ദൈവത്തോടു കൃപ ലഭിച്ചു. കണ്ടാലും നീ ൩൧ ഗൎഭം ധരിച്ചു, പുത്രനെ പ്രസവിക്കും; അവനു യേശു എന്ന പേർ വിളിക്ക. ആയവൻ വലിയവനാകയും അത്യുന്നതന്റെ ൩൨ പുത്രൻ എന്നു വിളിക്കപ്പെടുകയും, കൎത്താവായ ദൈവം അവ നുപിതാവായ ദാവിദിൻ സിംഹാസനത്തെ കൊടുപ്പതാൽ, യാ ൩൩ ക്കോബ് ഗൃഹത്തിന്ന് അവസാനം വരാതിരിക്കയും ചെയ്യും. മറിയ ദൂത ൩൪ നോട്: എനിക്ക് പുരുഷൻ അറിയായ്കയാൽ ഇത് എങ്ങിനെ ഉണ്ടാകും? എന്നു പറഞ്ഞതിന്നു ദൂതൻ ഉത്തരം ചൊല്ലിയതു: ൩൫ വിശുദ്ധാത്മാവ് നിന്റെ മേൽ വരും, അത്യുന്നതന്റെ ശക്തി നിന്മേൽ ആഛാദിക്കും; അതുകൊണ്ട് ആ ഉത്ഭവിക്കുന്ന വിശു ദ്ധരൂപം ദേവപുത്രൻ എന്നു വിളിക്കപ്പെടും. കണ്ടാലും നിന്റെ ൩൬ ചാൎച്ചക്കാരത്തി എലീശബെത്ത് താനും വാൎദ്ധക്യത്തിൽ മക നെ ഗൎഭം ധരിച്ചിട്ടു, മച്ചി എന്നു പേരുള്ളവൾക്ക് ഇത് ആറാം മാസം ആകുന്നു. ദൈവത്തോട് എതു മൊഴിയും അസാദ്ധ്യമ ൩൭ ല്ലല്ലൊ (൧മോ.൧൮, ൧൪) മറിയ: ഇതാ കൎത്താവിൻ ദാസി; ൩൮ നിന്റെ മൊഴിയിൻപ്രകാരം എനിക്കുണ്ടാവൂതാക എന്നു പറ ഞ്ഞു, ദൂതൻ അവളെ വിട്ടു പോകയും ചെയ്തു.
ആ നാളുകളിൽ മറിയ എഴുനീററ, മലപ്രദേശത്തിലേക്ക്, യ ൩൯
ഹൂദ പട്ടണത്തിന്നു ബദ്ധപ്പെട്ടു ചെന്നു, ജകൎയ്യാവിൻ ഭവന ൪൦ ത്തിൽ കടന്ന് എലീശബത്തെ വന്ദിച്ചു. മറിയയുടെ വന്ദന ൪൧ ത്തെ എലീശബെത്ത് കേട്ടപ്പോൾ, പിള്ള അവളുടെ ഗൎഭത്തിൽ
൧൦൯
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |