താൾ:Malayalam New Testament complete Gundert 1868.pdf/151

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മാർക്ക്.൧൫. ൧൬.അ. കടന്നു, യേശുവിന്റെ ഉടൽ ചോദിച്ചു; അവൻ അപ്പൊഴെ ൪൪ മരിച്ചുവൊ എന്നു പിലാതൻ ആശ്ചര്യപ്പെട്ടു.ശതാധിപനെ വിളിപ്പിച്ചു: അവൻ മരിച്ചിട്ട് അധികം നേരമായൊ? എന്നു ചോദിച്ചു. ശതാധിപനോടു വസ്തുത അറിഞ്ഞ് ഉടൽ ൪൫ യോസേ ഫിന്നു സമ്മാനിച്ചു. ആയവൻ ശീല വാങ്ങി, ൪൬ അവനെ ഇറക്കി ശീലയിൽ ചുറ്റിപുതെച്ചു. പാറയിൽ വെട്ടീട്ടുള്ള കല്ലറയിൽ സ്താപിച്ചു. അറവാതിൽക്കു കല്ലിനെ ഉരുട്ടി വെക്കയും ചെയ്തു. മഗ്ദലക്കാരത്തി മറിയയും യോസയുടെ മറിയയും അവൻ വെക്കപ്പെട്ട ഇടത്തെ നോക്കിക്കൊണ്ടിരുന്നു.൪൫

               ൧൬,അദ്ധ്യായം.

യേശുവിൻ പുനരുദ്ധാനം സ്ത്രീകളോട് അറിയിച്ചത്(മത്താ.൨൮.ലൂ.൨൪),(ൻ) മറിയെക്കും രണ്ടു പ്രമാണികൾക്കും അപോസ്തലർക്കും പ്രത്യക്ഷനായതു (മത്താ-൨൮.ലൂ.൨൪. യോ.വാ-I,(൧൯)സ്വർഗ്ഗാരോഹണം[ലൂ.൨൪.അപ.൧]

ബ്ബത്തു കഴിഞ്ഞ ശേഷം മഗ്ദലക്കാരത്തി മറിയയും ൧ യാക്കോബിൻ മറിയയും ശലോമയും അവനെ വന്ന് അഭ്യംഗം ചെയ്യെണ്ടതിനു സുഗന്ധവർഗ്ഗങ്ങളെ വാങ്ങി പിന്നെ ഒന്നാം ൨ ആഴ്ചയിൽ അതി കാലത്തു(പുറപ്പെട്ടു)സൂര്യൻ ഉദിച്ചാറെ, കല്ലറെക്കു വരുന്നു; ഏറ്റം വലുതായിട്ടുള്ള കല്ലിനെ ൩ അറവാതിൽക്കൽ നിന്നു നമുക്ക് ആർ ഉരുട്ടിക്കളയും? എന്നു തങ്ങളിൽ പറയുമ്പോൾ, അവർ നോക്കിക്കൊണ്ട് കല്ലുരുണ്ട് ൪ പോയതു കണ്ട്;അറയകത്ത് കടന്നു വെള്ളയങ്കി ധരിച്ചൊരു൫ യുവാവ് വല ഭാഗത്തിരിക്കുന്നത് കണ്ട് സ്തംഭിച്ചു പോയി . അവരോട് അവൻ പറയുന്നു:സ്തംഭിച്ചു പോകേണ്ട!൬ ക്രൂശിക്കപ്പെട്ട നചറയ്യനായ യേശുവെ നിങ്ങൾ അൻവെഷിക്കുന്നു. അവൻ ഉണർന്നു വന്നു,ഇവിടെ ഇരിക്കുന്നില്ല; അവനെ വെച്ച സ്ഥലം ഇതാ! എന്നാൽ ൭ പോയി, അവന്റെ ശിഷ്യരോടും പേത്രനോടും അവൻ നിങ്ങൾക്കു മുമ്പെ ഗലീലെക്ക് പോകുന്നു എന്നു പറവിൻ: അവൻ നിങ്ങളോടു പറഞ്ഞപ്രകാരം, അവിടെ അവനെ കാണും എന്നാറെ, അവർ അറയിൽനിന്നു പുറപ്പെട്ടു ൮ മണ്ടിപോയി, വിറയലും വിഭ്രമവും പിടിച്ചിട്ട്, അവർ ആരോടും ഒന്നും പറയാഞ്ഞു ഭയപ്പെട്ടതെ ഉള്ളൂ.

അവനൊ ഒന്നാം ആഴ്ചയിൽ രാവിലെ എഴുനീറ്റിട്ടു താൻ ൻ ഏഴു ഭൂതങ്ങളെ ആട്ടീട്ടുള്ള മഗ്ദ്ലക്കാരത്തി മറിയെക്കു മുമ്പെ

                   ൧൨൫




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/151&oldid=163583" എന്ന താളിൽനിന്ന് ശേഖരിച്ചത്