താൾ:Malayalam New Testament complete Gundert 1868.pdf/150

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ളോടും എണ്ണപ്പെട്ടു എന്നുള്ള വേദവാക്യം നിവൃത്തിയാകയും ചെയ്തു.

൨൯ കടന്നു പോകുന്നവരോ: ഹാ! ഹാ! മന്ദിരത്തെ അഴിച്ചു മൂന്നുനാളുകൊണ്ടു പണിയുന്നവനെ!

൩൦ നിന്നെ തന്നെ രക്ഷിച്ചു, ക്രൂശിൽനിന്നിറങ്ങിവാ! എന്നു തലകളെ കുലുക്കി, അവനെ ദുഷിച്ചു പറഞ്ഞു.

൩൧ സമപ്രകാരത്തിൽ മഹാപുരോഹിതരും മൂപ്പന്മാരോടു കൂ: ഇവൻ മറ്റവരെ രക്ഷിച്ചു, തന്നെത്താൻ രക്ഷിച്ചു കൂട!

൩൨ മശീഹാ എന്ന ഇസ്രയേൽ രാജാവായവൻ നാം കണ്ടു വിശ്വസിക്കുമാറ് ഇപ്പോൾ ക്രുശിൽനിന്നിറങ്ങി വരട്ടെ! എന്നു തങ്ങളിൽ പരിഹസിച്ചു; അവനോടു കൂട ക്രൂശിക്കപ്പെട്ടവരും അവനെ പഴിച്ചു പറഞ്ഞു.

൩൩ ആറാം മണിയായാറെ, ഒമ്പതാം മണിയോളം ആ ദേശത്തിൽ എങ്ങും ഇരുട്ടുണ്ടായി.

൩൪ ഒമ്പതാം മണിക്കു യേശു: എൻ ദൈവമെ! എൻ ദൈവമെ! നീ എന്നെ കൈവിട്ടത് എന്ത്? എന്നുള്ള അൎത്ഥത്തോടെ (സങ്കീ. ൨൨, ൧.) എലോഹി! എലോഹി! ലമ്മ ശബക്താനി! എന്നു മഹാ ശബ്ദത്തോടെ വിളിച്ചു.

൩൫ സമീപസ്ഥരിൽ ചിലർ കേട്ടിട്ട്: ഇതാ എലീയാവെ വിളിക്കുന്നു! എന്നു പറഞ്ഞു.

൩൬ ഒരുവൻ ഓടി ഒരു സ്പൊങ്ങിൽ കാടി നിറെച്ച് ഓടമേലാക്കി: വിടുവിൻ! എലീയാ അവനെ ഇറക്കുവാൻ വരുന്നുവൊ എന്നു നോക്കട്ടെ! എന്നു ചൊല്ലി, അവനെ കുടിപ്പിച്ചു.

൩൭ യേശു മഹാശബ്ദം കേൾപിച്ചു, പ്രാണനെ വിടകയും ചെയ്തു.

൩൮ (ഉടനെ) മന്ദിരത്തിലെ തിരശ്ശീല മേലോട് അടിയോളവും രണ്ടായി ചീന്തിപ്പോയി.

൩൯ അവന്റെ എതിരെ നില്ക്കുന്ന ശതാധിപൻ അവൻ ഇങ്ങിനെ നിലവിളിച്ചും കൊണ്ടു കഴിഞ്ഞതു കണ്ടിട്ട്: ഈ മനുഷ്യൻ ദൈവപുത്രനായതു സത്യം! എന്നു പറഞ്ഞു.

൪൦ (യേശു) ഗലീലയിൽ ഇരിക്കുമ്പോൾ, അവനെ അനുഗമിച്ചു, ശുശ്രൂഷിച്ചുള്ള മഗ്ദലക്കാരത്തി മറിയ; ചെറിയ യാക്കോബിന്നും യോസെക്കും അമ്മയായ മറിയ;

൪൧ ശലോമ ഇവർ കൂടയുള്ള സ്ത്രീകളും അവനോട് ഒരുമിച്ചു യരുശലേമിലേക്ക് കരേറി വന്ന മറ്റനേകരും ദൂരത്തുനിന്നു നോക്കിക്കൊണ്ടിരുന്നു.

൪൨-൪൩ സന്ധ്യയായപ്പൊൾ തന്നെ, ശബ്ബത്തിൻ തലനാൾ ആകുന്ന വെള്ളിയാഴ്ചയാക കൊണ്ടു, തനിക്കുതാൻപോരുന്ന മന്ത്രിയും ദേവരാജ്യത്തെ കാത്തു കൊള്ളുന്നവനും ആയ അറിമത്യയിലെ യോസേഫ് വന്നു, പിലാതൻ ഉള്ളതിൽ ധൈൎ‌യ്യത്തോടെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Malayalam_New_Testament_complete_Gundert_1868.pdf/150&oldid=163582" എന്ന താളിൽനിന്ന് ശേഖരിച്ചത്